ദിവസവും സെക്‌സെങ്കില്‍ ഇതാണാ കാര്യം

Posted By:
Subscribe to Boldsky

സെക്‌സില്‍ തന്നെ ആരോഗ്യകരമായതും അനാരോഗ്യകരമായതുമുണ്ടെന്നു വേണം, പറയാന്‍. ആരോഗ്യകരമായ സെക്‌സ് ആരോഗ്യഗുണങ്ങള്‍ നല്‍കും. അനാരോഗ്യകരമായവ അനാരോഗ്യവും.

പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട ഒരു പരിഹാരമാണ് ആരോഗ്യകരമായ സെക്‌സ്. നല്ല വ്യായാമഗുണം നല്‍കുന്ന ഒന്ന്. നവദമ്പതികളുടെ ശാരീരിക, മാനസികോല്ലാസത്തിന്റെ പുറകില്‍ സെക്‌സാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

ദിവസവും സെക്‌സിലേര്‍പ്പെടുന്നതു സംബന്ധിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുമുണ്ട്. ഇത് ആരോഗ്യത്തിനു ദോഷകരമാണെന്നാണ ഒരു വിഭാഗത്തിന്റെ വിശ്വാസം. ദിവസവും സെക്‌സെങ്കില്‍ ബീജത്തിന്റെ ഗുണം കുറയും, വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാകും തുടങ്ങിയ തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്.

എന്നാല്‍ ദിവസവും സെക്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല അസുഖങ്ങളും, എന്തിന് ഹാര്‍ട്ട് അറ്റാക്ക പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ ഗുണകരവുമാണ്. നല്ലൊരു വ്യായാമമായും ഇതെടുക്കാം. സ്ത്രീ പുരുഷന്മാര്‍ക്ക് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുന്ന ചിലത്.

സെക്‌സ് ഏതു ദിവസം എത്ര സമയം എന്നിങ്ങനെ പ്രത്യേക കണക്കുകള്‍ പറയാനാകാത്തതാണ്. ഇതെല്ലാം പങ്കാളികളുടെ സൗകര്യമനുസരിച്ചെന്നു വേണം, പൊതുവായി പറയാന്‍.ദിവസും സെക്സിലേര്‍പ്പെടുന്നത് വഴി നിങ്ങള്‍ക്ക് സമ്മര്‍ദ്ധമില്ലാത്തതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും. സെക്‌സില്‍ തന്നെ ഗര്‍ഭകാല സെക്‌സും ആര്‍ത്തവസെക്‌സുമെല്ലാം ഉള്‍പ്പടും. സ്ത്രീകളുടെ ഇത്തരം അവസ്ഥകളില്‍ സെക്‌സാകാമോയെന്ന കാര്യത്തിലും പലര്‍ക്കും ചിന്താക്കുഴപ്പമുണ്ട്. ഈ രണ്ടു സമയത്തും ആരോഗ്യപരവും മാനസികവുമായി സംതൃപ്തിയെങ്കില്‍, താല്‍പര്യമെങ്കില്‍ സെക്‌സിലേര്‍പ്പെടുന്നതു കൊണ്ടു ദോഷങ്ങളില്ലെന്നു വേണം, പറയാന്‍.

ഇത് പ്രധാനമായും സ്ത്രീകളുടെ മാനസികനില അനുസരിച്ചിരിയ്ക്കും. ഗര്‍ഭകാലം പൊതുവെ സുരക്ഷിതമെങ്കില്‍, ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കില്‍ ഗര്‍ഭകാലത്തും സെക്‌സിലേര്‍പ്പെടാം. എന്നാല്‍ നേരത്തെ അബോര്‍ഷന്‍ നടന്നിട്ടുണ്ടെങ്കില്‍, യൂട്രസിന് കട്ടി കുറവെങ്കില്‍, പ്ലാസന്റ സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രം സെക്‌സാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ മൂന്നൂ മാസം സെക്‌സൊഴിവാക്കുന്നതാണ് ഗുണകരവും.

ദിവസവും സെക്സിലേര്‍പ്പെടുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ മനസിലാക്കുക.

മാസമുറ

മാസമുറ

മാസമുറയ്ക്ക് ഒരാഴ്ച മുന്‍പ് ദിവസവും സെക്‌സിലേര്‍പ്പെടുന്നത് കൃത്യമായ മാസമുറയ്ക്കു സഹായിക്കും. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് സെക്‌സ് സഹായിക്കുന്നതാണ് കാരണം.സ്ത്രീകളിലെ മാസമുറ സമയത്തെ അസ്വസ്ഥതകളും വേദനകളും കുറയ്ക്കാനും ലൈംഗികബനധം സഹായിക്കുന്നുണ്ട്.സ്ത്രീകളില്‍ ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിയ്ക്കാന്‍ സെക്‌സ് സഹായിക്കും. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് ഇതിനു സഹായിക്കുന്നത്.സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഓര്‍ഗാസസമയത്തുള്ള പെല്‍വിക് മസിലുകളുടെ ചലനം സഹായിക്കും. പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുന്നത് ഗര്‍ഭകാലത്തു നല്ലതാണ്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഇത് അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.സെക്സ് കഠിനമായ വ്യായാമങ്ങള്‍ക്കും എക്സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

സെക്സ് കൂടുതല്‍ ചെയ്യുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്‍റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും.സെക്സിനും, ആലിംഗനത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ഡിപ്രഷന്‍ തടയാന്‍ സഹായിക്കും.

ദിവസവുമുള്ള സെക്‌സ്

ദിവസവുമുള്ള സെക്‌സ്

ദിവസവുമുള്ള സെക്‌സ് പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.നല്ല വ്യായാമം, ഉറക്കം എന്നിവ സെക്‌സിലൂടെ ലഭിയ്ക്കും. ഇത് നിങ്ങളുടെ ശരീരത്തിന് നല്ല സ്റ്റാമിനയും നല്‍കും.തലവേദനയ്ക്കുള്ള ഒരു ഉത്തമപരിഹാരമാണ് സെക്‌സ്. ഈ സമയത്തു ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ തന്നെ കാരണം.അടിയ്ക്കടി സെക്‌സിലേര്‍പ്പെടുന്ന പുരുഷന്മാക്ക് സ്ഖലനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുമെന്നു തെളിഞ്ഞിട്ടുണ്ട്.പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സെക്‌സിന് സാധിയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ഫഌ

ഫഌ

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് സെക്‌സ് സഹായിക്കും. ഇത് ശരീരത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.ഫഌ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന പല വസ്തുക്കളും ഫഌവിനെതിരെ പ്രവര്‍ത്തിയ്ക്കുന്നു.

 ഈസ്ട്രജന്‍

ഈസ്ട്രജന്‍

സ്ത്രീ ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈസ്ട്രജന്‍ ചര്‍മത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒരു ഹോര്‍മോണാണ്.ചര്‍മത്തിന് ചെറുപ്പം നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനുമെല്ലാം പറ്റിയ വഴിയാണിത്‌

ഹൃദയത്തിനും രക്തധമനികള്‍ക്കും

ഹൃദയത്തിനും രക്തധമനികള്‍ക്കും

സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. ഇതുവഴി ബിപി നിയന്ത്രിയ്ക്കാനും സാധിയ്ക്കും.ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികത. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും.

ശരീരവേദനകള്‍

ശരീരവേദനകള്‍

ശരീരത്തില്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ സെക്‌സ് സമയത്ത് ഉല്‍പാദിപ്പിക്കപ്പെടും. ഇത് തലവേദനയുള്‍പ്പെടെയുള്ള ശരീരവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും ലൈംഗികത നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹോര്‍മോണാണ് ഇതിന് കാരണംസെക്‌സ് പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണ്. ഇതുവഴി യൂറിനറി ബ്ലാഡര്‍ നിയന്ത്രണം ലഭിയ്ക്കുംശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സെക്‌സ് സഹായിക്കും. സ്ത്രീകളില്‍ മെനോപോസ് സമയത്ത് പ്രത്യേകിച്ച്.

സെക്സ്

സെക്സ്

സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.ഈ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ നല്ല ചര്‍മമുണ്ടാകാനും സഹായിക്കും.

സെക്‌സിനു മുന്‍പ്

സെക്‌സിനു മുന്‍പ്

സെക്‌സിനു മുന്‍പ് കുളിയ്ക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കും. വിയര്‍പ്പുഗന്ധമൊഴിവാക്കുകയും ചെയ്യും.സെക്‌സിനു മുന്‍പ് ദന്തശുചിത്വം പാലിയ്ക്കുക. ഇത് പങ്കാളിയ്ക്ക് സെക്‌സിനോട് വിമുഖത തോന്നാതിരിയ്ക്കാന്‍ പ്രധാനമാണ്.ഗര്‍ഭനിരോധനത്തിനു മാത്രമല്ല, അസുഖങ്ങള്‍ ഒഴിവാക്കാനും അണുബാധകള്‍ തടയാനും കോണ്ടംസ് സഹായിക്കും.പല ലൈംഗികജന്യ രോഗങ്ങളും പകരുന്നവയാണ്. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും ലൈംഗികാവയവങ്ങള്‍ കൃത്യമായി പരിശോധിയ്ക്കുകയും മാറ്റങ്ങള്‍ അനുഭവപ്പെടുമ്പോള്‍ മെഡിക്കല്‍ സഹായം തേടുകയും ചെയ്യുക. പല രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിയ്ക്കാന്‍ ഇത് സഹായിക്കും.സെക്‌സിനു മുന്‍പ് മൂത്രശങ്കയുണ്ടെങ്കില്‍ ഒഴിവാക്കുക. ഇത് സെക്‌സിന് അസുഖകരമാകുമെന്നു മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.ചുംബനത്തിലൂടെയും ഓറല്‍ സെക്‌സിലൂടെയുമെല്ലാം അണുബാധയ്ക്കുള്ള സാധ്യത അധികമാണ്. ഇതുകൊണ്ടുതന്നെ സെക്‌സിനു ശേഷം വായയും വൃത്തിയാക്കുക.

Read more about: health, ആരോഗ്യം
English summary

HEALTH Benefits Of Daily Intercourse

HEALTH Benefits Of Daily Intercourse
Subscribe Newsletter