Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
എന്നന്നേക്കുമായി നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാം
നെഞ്ചെരിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ നോക്കാം.
നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒരു തവണയെങ്കിലും അനുഭവിച്ചവര്‍ക്ക് നല്ലതു പോലെ മനസ്സിലാകും. വയറിലെ ആസിഡ് ഉത്പാദനം അധികമാകുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത് നിയന്ത്രിയ്ക്കേണ്ടത് അത്യാവശ്യമാണ്.
ദഹനത്തെ സഹായിക്കുന്ന വീര്യം കൂടി ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഭക്ഷണം കഴിച്ച് പുളിച്ച് തികട്ടലും പുകച്ചിലും എരിച്ചിലുമായി മാറുന്നു. പിന്നീട് ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. അരക്കെട്ടും വയറും ഒതുക്കാം, ചെറിയ വ്യായാമം മതി
എന്നാല്‍ നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. പിന്നീടൊരിക്കലും നെഞ്ചെരിച്ചില്‍ ഉണ്ടാവാത്ത രീതിയിലേക്ക് ഈ ഒറ്റമൂലികള്‍ സഹായിക്കും. എന്തൊക്കെ എന്ന് നോക്കാം.

കഞ്ഞി വെള്ളം
കഞ്ഞിവെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാനുള്ള ഒറ്റമൂലിയാണ്. ദിവസവും കുടിയ്ക്കുമ്പോഴേക്ക് തന്നെ നെഞ്ചെരിച്ചില്‍ ഇല്ലാതാവുന്നു അതും എന്നന്നേക്കുമായി. ഇത്രയും നല്ലൊരു ഹെല്‍ത്ത് ഡ്രിങ്ക് വേറെ ഇല്ലെന്ന് തന്നെ പറയാം.

പാഴ്സ്ലി വെള്ളം
പാഴ്സ്ലി വെള്ളമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ കൃത്യമായി നടത്തുന്നു. മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും എന്നന്നേക്കുമായി പരിഹാരമാണ് പാഴ്സ്ലി.

കാരറ്റും സെലറി ജ്യൂസും
കാരറ്റ് സെലറി ജ്യൂസ് കഴിയ്ക്കുന്നതും നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മനുഷ്യനെ മരമവിളിയിലേക്ക് തള്ളി വിടുന്ന പല രോഗങ്ങള്‍ക്കും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പരിഹാരമാണ്. എല്ലാ ദിവസവും രാവിലെ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കഴിച്ചാല്‍ മതി ഇത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കും.

ഇഞ്ചിയും പിയര്ഫ്രൂട്ടും
ഇഞ്ചിയും സബര്‍ജില്ലി അഥവാ പിയര്‍ഫ്രൂട്ട് ജ്യൂസ് ആക്കി സ്ഥിരമായി കഴിയ്ക്കുന്നതും നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

അസമയത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍
അസമയത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമായിട്ടുണ്ട്. മാത്രമല്ല ചില ഭക്ഷണങ്ങളും ആമാശയത്തിലെ ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശരിയാകാത്തതും നെഞ്ചെരിച്ചിലിന് കാരണമാകുന്നു.

ഭക്ഷണം കഴിയ്ക്കാത്ത അവസ്ഥ
ദഹനരസങ്ങളും ആസിഡും ആമാശയത്തിലെത്തുകയും അവയ്ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ആവശ്യമായ ഭക്ഷണം ഇല്ലാതിരിയ്ക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവാം.

കഴിച്ച ഉടനെ
ഭക്ഷണം കഴിച്ച ഉടനെ നമ്മള് ചെയ്യുന്ന പല ശീലങ്ങളും നെഞ്ചെരിച്ചിലിലേക്ക് വഴിവെയ്ക്കും. മദ്യപാനം, കഴിച്ച ഉടനെ കുനിയുന്നത്, പുകവലി തുടങ്ങിയ ശീലങ്ങള്‍ നെഞ്ചെരിച്ചിലിന് കാരണമാകും.



Click it and Unblock the Notifications
