ശരീരത്തിന് പണി തരുന്ന അമിത ഇരുത്തം

Posted By: Lekhaka
Subscribe to Boldsky

നമ്മുടെ ഇഷ്ട നടനേയോ നടിയേയോ നോക്കുമ്പോള്‍ നമ്മളള്‍ പലപ്പോഴും അദ്ഭുദപ്പെടുന്നത് അവരുടെ ശരീര വടിവും സൗന്ദര്യവും ഓര്‍ത്താണെന്നതില്‍ സംശയമൊന്നുമില്ല. ആരോഗ്യമുള്ള അവരുടെ ശരീര സൗന്ദര്യത്തെ മനസിലിട്ട് ആലോചിച്ച് നമ്മള്‍ അദ്ഭുതംം കൂറിക്കൊണ്ടേയിരിക്കുന്നതും പതിവാണ്. എന്തായാലും അവര്‍ക്ക് ആ ശരീര സൗന്ദര്യം ജന്‍മനാ കിട്ടുന്നതല്ലെന്ന് ഉറപ്പാണ്.

ശരീര സൗന്ദര്യത്തിന് കോട്ടം തട്ടാതെ അങ്ങനെ തന്നെ സൂക്ഷിക്കണമെങ്കില്‍ വളരെയധികം കഠിന പ്രയത്‌നം ആവശ്യമാണ്. ഒരു പക്ഷേ ജന്‍മനാ ചിലര്‍ മെലിഞ്ഞിരിക്കുമെങ്കിലും മെലിഞ്ഞ ശരീരത്തെ ആരോഗ്യവും സൗന്ദര്യവും ചേര്‍ത്ത് നിലനിര്‍ത്താന്‍ ഭക്ഷണവും വ്യായാമവും ഒക്കെ വേണം.

നമുക്കറിയാം ഈ ആരോഗ്യ ചിന്ത തന്നെയാണ് ജിം സെന്ററുകള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്നതിന് കാരണം. പ്രത്യേകിച്ച് നഗരങ്ങളില്‍. എത്ര തിരക്കാണെങ്കിലും ജിമ്മില്‍ പോകാനും നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴളുപ്പുകളെ കരിച്ച് കളയാനായി വര്‍ക്ക് ഔട്ട് ചെയ്യാനും എല്ലാവരും പോകുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമില്ലാതെ 40 സ്സില്‍ താഴെയുള്ളവര്‍ ഇത്തത്തില്‍ ജിമ്മുകളില്‍ പോയി വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്ന് സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നു.

മസിലുകള്‍ വര്‍ദ്ധിക്കുന്നതിനപ്പുറം ശരീരത്തിലെ ഫാറ്റിനെ ഇല്ലാതാക്കാനും ശരീരത്തിന് കൃത്യമായ ഷെയ്പ്പ് നല്‍കാനും ജിമ്മുകളിലുള്ള വര്‍ക്കൗട്ടുകള്‍ക്ക് സാധിക്കും.കൂടാതെ അസുഖങ്ങള്‍ ബാധിക്കാതെ ആരോഗ്യപ്രദമായി ജീവിക്കാനും വര്‍ക്കൗട്ടുകള്‍ നമ്മെ സഹായിക്കുന്നു. കൃത്യമായ വ്യായാമം തന്നെയാണ് അമിത വണ്ണത്തിന് ഒരു പരിധി വരെ തടയിടുന്നത്.

കൃത്യമായ പ്രോട്ടീന്‍ കണ്ടന്റുള്ള ഭക്ഷണം കഴിച്ചിട്ടും ജിമ്മില്‍ വര്‍ക്ക് ഔട്ട് നടത്തിയിട്ടും നിങ്ങളുടെ മസിലുകള്‍ പുഷടിപ്പെടുന്നില്ലെന്ന പരാതിയുണ്ടോ നിങ്ങള്‍ക്ക്. എന്തുകൊണ്ടാവും അത് സംഭവിക്കുന്നത്. ഒന്ന് ആലോചിച്ച് നോക്കിയേ. കാരണം എന്താണന്നല്ലേ. ഒരു ദിവസം നിങ്ങള്‍ എത്രമാത്രം ഇരിക്കുന്നുവോ അത്രമാത്രം നിങ്ങളുടെ മസില്‍ വളര്‍ച്ചയെ ഇരുത്തം നെഗറ്റീവ് ആയി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്താക്കുന്നു.എങ്ങനെയെന്നല്ലേ പറയാം.

sit2

ദീര്‍ഘനേരം ഇരുന്നാല്‍ സംഭവിക്കുന്നത്

ഐടി യുഗത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.എല്ലാ വൈറ്റ് കോളര്‍ ജോബുകളും നമ്മളെ ഇരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളവയാണ്. അതായത് ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും നമ്മള്‍ ഇരുന്ന് ജോലി ചെയ്യുന്നു. ഇതിനിടയില്‍ വെറും അര മണിക്കൂര്‍ മാത്രമേ നമ്മള്‍ ഒന്ന് എഴുന്നേറ്റ് നടക്കൂ. ഈ ദീര്‍ഘ നേര ഇരുത്തം പലപ്പോഴും നടുവേദന, തലവേദന ,കഴുത്ത് വേദന, അമിത വണ്ണം, അമിത രക്തസമ്മര്‍ദ്ദം പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മണിക്കൂറില്‍ ഒരു 15 മിനിറ്റെങ്കിലും എഴുന്നേല്‍ക്കാതെ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ നിങ്ങളുടെ ശരീരത്തെ ഇരുത്തം മാരകമായി ബാധിക്കുമെന്നും എത്ര വര്‍ക്കൗട്ട് ചെയ്താലും അത് നിങ്ങളുടെ മസില്‍ വളര്‍ച്ചയെ കുറയ്ക്കുമെന്നും ഒരു ഗവേഷണ സ്ഥാപനംം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

sit

അതിനര്‍ത്ഥം നിങ്ങള്‍ എത്ര തന്നെ ജിമ്മില്‍ പോയി കഷ്ടപ്പട്ടാലും തുടര്‍ച്ചയായി ഇരിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ ശരീരത്തെ നെഗറ്റീവായി ബധിക്കുമെന്ന്. ഇത് കൂടാതെ തുടര്‍ച്ചയായുള്ള ഇരുത്തം നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് നിങ്ങളുടെ മെറ്റബോളിസ നിരക്ക് കുറയ്ക്കും ഇത് സ്വാഭാവികമായും നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കാനും കാരണമാകും. അതായത് ശരീരം വണ്ണം വെയ്ക്കാന്‍ ഇരുത്തം ധാരാളമാണെന്ന് സാരം. ചുരുക്കി പറഞ്ഞാല്‍ അമിതമായ ഇരുത്തം മതിയാക്കിയാല്‍ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താം എന്ന്.

Read more about: health
English summary

Can Sitting For Long prevent Muscle Building

Can Sitting For Long prevent Muscle Building, read more to know about
Subscribe Newsletter