Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സാലഡില്‍ ചേര്‍ക്കാന്‍ പാടില്ലാത്തവ
ഓരോരുത്തരുടെയും ഭക്ഷണക്രമം വ്യത്യസ്ഥമായിരിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ സലാഡുകള്‍ എറെ കഴിക്കാറുണ്ടാകും. സാലഡുകളില്‍ നിന്ന് കൊഴുപ്പ് അകറ്റി നിര്‍ത്തുന്നിടത്തോളം ഇതുകൊണ്ട് കുഴപ്പമില്ല. ശരീരഭാരം വലിയ തോതില്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
സാലഡുകള്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല അതിനൊപ്പം ആരോഗ്യം സംരക്ഷിക്കാനും സഹായകരമാണ്. സാലഡുകള്‍ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനും ഫലപ്രദമാണ്. കൂടാതെ അവയില്‍ മിനറലുകളും, വിറ്റാമിനുകളും, അടിസ്ഥാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു. സാലഡുകള്‍ പല രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. ഇഞ്ചി വെളുത്തുള്ളി മിക്സ് പേടിക്കേണ്ടതാണോ?

ക്യാപ്സിക്കം, അവൊക്കാഡോ, ഉള്ളി, തക്കാളി, ബ്ലാക്ക് ബീന്‍സ്, വെള്ളരിക്ക, നാരങ്ങ നീര്, ഇലക്കറികള്‍, ക്യാരറ്റ്, മുട്ട, കോഴിയിറച്ചി, കാബേജ്, മുളകള്‍ തുടങ്ങിയ കഴിക്കാന്‍ നല്ലതാണെന്ന് മാത്രമല്ല പോഷകപ്രദവുമാണ്. എന്നാല്‍ അറിഞ്ഞോ അറിയാതെയോ നമ്മള് സാലഡുകളില്‍ ചേര്‍ക്കുന്ന ചില സാധനങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?

1. സാലഡില്‍ ഉപയോഗിക്കുന്ന ദോഷകരമായ ഒരിനമാണ് ബേക്കണ്‍. ടോപ്പിങ്ങിന് ഉപയോഗിക്കുന്ന ഇത് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അമിതമായി അടങ്ങിയതാണ്. ടോപ്പിങ്ങിന് ബേക്കണിന് പകരം മുള്ളങ്കി അല്ലെങ്കില്‍ ക്യാരറ്റ് ഉപയോഗിക്കുക.

2. ക്രോട്ടൂണ് മൊരിച്ചില്‍ നല്‍കുമെങ്കിലും കലോറി അമിതമായി അടങ്ങിയതാണ്. കൂടാതെ ഇവ അധികം പോഷണം നല്കുകയുമില്ല. മൊരിച്ചില്‍ കിട്ടുന്നതിന് ഇതിന് പകരം ധാന്യങ്ങള്‍ ഉപയോഗിക്കുക. അനുഭവസ്ഥര്‍ പറയുന്നു, 14 ദിവസം 7 കിലോ കുറയ്ക്കാം

3. കോഴിയിറച്ചിയും മീനും സാലഡില്‍ ഉപയോഗിക്കുമ്പോള്‍ അവ പൊരിച്ച് ഉപയോഗിക്കാതിരിക്കുക. പകരം ഗ്രില്‍ ചെയ്യുകയോ പുഴുങ്ങുകയോ ചെയ്യുക. ഇത് പോഷകഗുണം സംരക്ഷിക്കാനും കൊഴുപ്പ് അകറ്റി നിര്‍ത്താനും സഹായിക്കും. ക്രീമി സാലഡ് ഡ്രസിങ്ങുകളും ഒഴിവാക്കുക. ഇവ കലോറി അമിതമായി അടങ്ങിയവയാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിന് പകരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

