Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഉറങ്ങുമ്പോള്‍ ഇടതുവശം കിടന്നുറങ്ങണം, എന്തുകൊണ്ട്?
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള പോലെ ആയിരിക്കില്ല പലപ്പോഴും നമ്മള് രാവിലെ എഴുന്നേല്ക്കുമ്പോള് കാരണം കിടക്കുന്നതിന്റേയും ഉറക്കത്തിന്റേയും രീതിയനുസരിച്ച് പൊസിഷന്മാറിക്കൊണ്ടിരിക്കും. ചിലര്‍ക്ക് സ്ഥിരമായി കിടക്കുന്ന പൊസിഷനില്‍ കിടന്നാല്‍ മാത്രമേ ഉറ്കകം വരുകയുള്ളൂ. പലര്‍ക്കും കമിഴ്ന്ന് കിടന്നാലും, ചിലര്‍ക്ക് മലര്‍ന്നു കിടന്നാലും ചിലര്‍ക്ക് തിരിഞ്ഞു കിടന്നാലും ഒക്കെയായിരിക്കും ഉറക്കം വരുന്നത്. നിങ്ങളുറങ്ങുമ്പോഴും ഞങ്ങളുണര്ന്നിരിക്കുന്നു...
എന്നാല്‍ ആരോഗ്യപരവും ശാസ്ത്രീയപരവുമായി ഏത് പൊസിഷനില്‍ കിടന്നാലാണ് ഉറക്കം വരിക എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇടതു വശം ചേര്‍ന്നുറങ്ങുന്നതാണ് ഉറക്കത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലത്. എന്തൊക്കെയാണ് ഇടതു വശം ചേര്ന്നുറങ്ങുന്നതു കൊണ്ട് ലഭിയ്ക്കുന്ന ചില ഗുണങ്ങള്‍ എന്നു നമുക്ക് നോക്കാം.

ഗര്‍ഭിണികള്‍ക്ക് നല്ലത്
ഗര്‍ഭിണികള്‍ ഇടതു വശം ചേര്‍ന്നുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്ച്ചയ്യും മാനസിക ആരോഗ്യത്തിനും സഹായിക്കും.

തല ഉയര്‍ത്തി വെയ്ക്കുന്നത് നല്ലത്
ഇടതു വശം കിടന്നുറങ്ങുമ്പോള്‍ തല ഉയര്‍ത്തി വെയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് ദഹനത്തേയും സഹായിക്കും.

രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും
ഇടതു വശം കിടന്നുറങ്ങുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. രക്തയോട്ടത്തിന്റെ കാര്യത്തില്‍ ഉറക്കത്തിനും പ്രധാനപ്പെട്ട പങ്കാണുള്ളത്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള പ്രശ്ങ്ങള്‍ക്ക് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്.

ഇന്‍സോംമ്നിയ തടയുന്നു
ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങളും ഇടതു വശം ചേര്ന്നുറങ്ങുന്നതു മൂലം ഇല്ലാതാവുന്നു. എത്ര ശ്രമിച്ചിട്ടും മാറാത്ത ഇത്തരത്തിലുള്ള അസുഖങ്ങള്‍ക്ക് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്.

ഹൃദയത്തിന് നല്ലത്
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇടതുവശം ചേര്‍ന്നുള്ള ഉറക്കം നല്ലതാണ്. ഇടതു കൈ വലതു കവിളിനടിയിലായി വെച്ചു കിടക്കുന്നത് ഏറ്റവും ഉത്തമം.

നല്ല ഉറക്കം
എല്ലാത്തിനുമുപരിയായി നല്ല ഉറക്കം ലഭിയ്ക്കാനും ഇടതു വശം ചേര്‍ന്നു കിടക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യവും ഊര്‍ജ്ജവും തേജസ്സും നല്കുന്നു.



Click it and Unblock the Notifications
