Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കിവി കഴിച്ചാല്‍ പലതുണ്ട് മെച്ചം
ധാതുക്കളുടെയും ജീവകങ്ങളുടെയും വലിയൊരു കലവറ തന്നെയാണ് കിവി പഴങ്ങള്‍. ഇവ പ്രതിദിന ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്നത് വഴി നമ്മുടെ ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കാഴ്ചയിലും മനോഹരിയായ ഈ പഴത്തിന്‍െറ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ആരോഗ്യകരമായ ഈ പഴത്തെ നമ്മുടെ ഭക്ഷണശീലത്തില്‍ മാറ്റിനിര്‍ത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. വെറുംവയറ്റില്‍ അപകടമാകുന്നവയും അല്ലാത്ത ഭക്ഷണവും
ഇരുമ്പ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രായമുള്ളവരുടെയും കുട്ടികളുടെയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് കിവി പഴത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

കിവിക്ക് ഒപ്പം ഇറച്ചി, ധാന്യങ്ങള്‍, ചീര തുടങ്ങിയ ഇരുമ്പ് സത്ത് ഒരുപാടുള്ള ഭക്ഷണങ്ങളും കഴിക്കണം. ഫോളിക്ക് ആസിഡിന്‍െറയും വലിയൊരു സ്രോതസാണ് കിവി. ഗള്‍ഭിണികള്‍ ദിവസം ഒരു പഴം എന്ന തോതിലെങ്കിലും കഴിക്കണം. ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കാന് സഹായിക്കുന്ന ഫോളിക് ആസിഡ് ഊര്ജോല്പാദനത്തിനും സഹായകരമാണ്. ശരീരത്തിന് വേണ്ട ഫോളിക് ആസിഡിന്‍െറ പത്ത് ശതമാനത്തോളം ഒരു കിവി പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യമാണ് കിവിയില്‍ അടങ്ങിയിരിക്കുന്ന മറ്റൊന്ന്. ശക്തിയേറിയ എല്ലുകള്‍, പല്ലുകള്‍, ശരീര പേശികള്‍, ആരോഗ്യമുള്ള ഹൃദയം എന്നിവക്ക് ശരീരത്തില്‍ കാല്സ്യത്തിന്െറ സാന്നിധ്യം ആവശ്യമാണ്. കാല്‍സ്യം ശരീരത്തിലേക്ക് ആഗീരണം ചെയ്യാന്‍ സഹായിക്കുന്ന മഗ്നീഷ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായമുള്ളവരും കുട്ടികളും കിവി കഴിക്കാന്‍ ഒട്ടും മടി കാണിക്കരുത്. കിഡ്നി വേണമെങ്കില്‍ ഈ ശീലങ്ങള്‍ നിര്‍ത്തൂ...
ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. അവോക്കാഡോയില്‍ ഉള്ളത്ര ഊര്‍ജമില്ല എങ്കിലും അതിനേക്കാള്‍ ഇരട്ടിയലധികം വൈറ്റമിന്‍ ഇയും ഒപ്പം കോപ്പര്‍, മാംഗനീസ്, ക്രോമിയം ഈ ചൈനക്കാരനില്‍ അടങ്ങിയിരിക്കുന്നു.

കുടലും അന്നനാളവും ആരോഗ്യ പൂര്ണമായിരിക്കാനും ശോദന എളുപ്പമാക്കാനും സഹായിക്കുന്ന ഡയറ്ററി ഫൈബറും കിവിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദോഷകാരികളായ ബാക്ടീരിയകളില്‍ നിന്നും വിഷവസ്തുക്കളില്‍ നിന്നും വന്‍കുടലിനെ ഇത് സംരക്ഷിക്കുന്നു.

കുടലിലും അന്നനാളത്തിലുമുള്ള രോഗാണുവാഹികളായ സൂക്ഷ്മ ജീവികളെ ഇല്ലാതാക്കുന്ന ആന്റി ബാക്ടീരിയ ബയോ ആക്ടീവുകളും ആന്റി ഓക്സിഡന്റുകളും ഇതിലുണ്ട്. ദഹനം എളുപ്പമാക്കുന്ന എന്‍സൈമുകളുടെ സാന്നിധ്യവും ശരീരത്തിന് ഏറെ ഉപകാരപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

