Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇരുട്ടില്‍ കിടന്നുറങ്ങിയില്ലെങ്കില് അപകടം!!
നമുക്കെല്ലാവര്‍ക്കും ഇരുട്ടില്‍ തന്നെ കിടന്നുറങ്ങുന്ന ശീലമാണുള്ളത്. എന്നാല്‍ അല്പം വെളിച്ചമില്ലാതെ കിടന്നുറങ്ങാന്‍ പറ്റില്ലെന്നവരുമുണ്ട്. ചുരുങ്ങിയ പക്ഷം ബെഡ്ലാംപിന്റെ വെളിച്ചെമെങ്കിലും ഇക്കൂട്ടര്‍ക്കു വേണം. ചിലര്‍ ലൈറ്റിട്ട് അറിയാതെ ഉറങ്ങുന്നവരുമുണ്ട്.
ഉറങ്ങുന്നത് നല്ല ഇരുട്ടില്‍ തന്നെ വേണമെന്നാണ് സയന്‍സ് പറയുന്നത്. ഇതിന് ആരോഗ്യപരമായ കാരണങ്ങള്‍ ഏറെയുണ്ട്. നല്ല ഉറക്കത്തിന് എന്നുള്ള ലളിതമായ ഉത്തരം മാത്രമല്ല, പല കാരണങ്ങളുമുണ്ട്.

ഉറക്കം
ഇരുട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് നമ്മുടെ ശരീരത്തില്‍ മെലാട്ടനിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്. വെളിച്ചത്തു കിടന്നാല്‍ ഇത് ലഭിയ്ക്കില്ല.

ക്യാന്‍സര്‍
ഉറക്കത്തിന് മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും മെലാട്ടനിന്‍ അത്യാവശ്യമാണ്.

തലച്ചോറിലെ പീനിയില് ഗ്ലാന്റില്‍
തലച്ചോറിലെ പീനിയില് ഗ്ലാന്റില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഒരു ഹോര്‍മോണാണ് മെലാട്ടനിന്‍. ഇത് ബ്രെയിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഏറെ അത്യാവശ്യമാണ്.

സ്ട്രെസ്
സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ അളവ് രാത്രിയില്‍, അതായത് ഇരുട്ടില്‍ തുലോം കുറവാണ്. എന്നാല്‍ ലൈറ്റില്‍ കിടന്നുറങ്ങുന്നത് ഈ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും.

അല്‍ഷീമേഴ്സ്, ബ്രെസ്റ്റ് ക്യാന്‍സര്‍, ഇന്‍സോംമ്നിയ, തളര്‍ച്ച
വെളിച്ചത്തില്‍ മെലാട്ടനിന്‍ ഉല്പാദനം ശരീരത്തില്‍ സ്വാഭാവികമായും കുറയും. അല്‍ഷീമേഴ്സ്, ബ്രെസ്റ്റ് ക്യാന്‍സര്‍, ഇന്‍സോംമ്നിയ, തളര്‍ച്ച എന്നിവ പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ മെലാട്ടനിന്‍ ഏറെ അത്യാവശ്യമാണ്.

വിശപ്പു കൂടാനും സ്ട്രെസിനും
വെളിച്ചത്തില്‍ കിടന്നുറങ്ങുന്നത് സ്വാഭാവികമായും നല്ല ഉറക്കത്തെ തടസപ്പെടുത്തും. ഇത് വിശപ്പു കൂടാനും സ്ട്രെസിനും മറ്റു പല അസുഖങ്ങള്‍ക്കും വഴിയൊരുക്കും.

തടി കൂട്ടാന്‍
വെളിച്ചത്തു കിടന്നുറങ്ങുന്നത് തടി കൂട്ടാന്‍ കാരണമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം സ്ട്രെസ് ഹോര്‍മോണ്‍ കൂടുന്നതും നല്ല ഉറക്കമില്ലാത്തത് വിശപ്പു കൂട്ടുന്നതും.

പ്രമേഹസാധ്യത
മെലാട്ടനിന്‍ അളവ് കുറയുന്നത് പ്രമേഹസാധ്യത വര്ദ്ധിപ്പിയ്ക്കുവെന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും ഇത് കാരണമാകുന്നുണ്ട്.

ഡിപ്രഷന്
ചെറിയ പ്രകാശമാണെങ്കിലും ഇതുപോലെ നീല നിറത്തിലെ ലൈറ്റുമെല്ലാം ഉറങ്ങുമ്പോളുണ്ടാകുന്നത് ഡിപ്രഷന് പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട.

ഇരുട്ടില്‍ കിടന്നുറങ്ങിയില്ലെങ്കില്....
ലൈറ്റ് എന്നു പറയുമ്പോള്‍ ഏതെങ്കിലും ചെറിയ പ്രകാശം, ഇത് മൊബൈലിന്റെയാകാം, കമ്പ്യുട്ടറിന്റെയോ ടിവിയുടെയോ ആകാം, പ്രശ്നങ്ങളുണ്ടാക്കും. തെരുവുവിളക്കുകളുടെ വെളിച്ചം അകത്തു വരുന്നതും ഈ പ്രശ്നങ്ങള്‍ക്കു കാരണമാകും.



Click it and Unblock the Notifications
