ബ്രേക്ക്ഫാസ്റ്റ് പഴമെങ്കില്‍ ആയുസ്സെടുക്കും

Posted By:
Subscribe to Boldsky

നമ്മുടെയെല്ലാം ശീലമാണ് രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴം കഴിയ്ക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് തന്നെ പലപ്പോഴും അത്തരത്തിലുള്ളതായിരിക്കും. പുട്ടും പഴവും ഉപ്പുമാവും പഴവും അങ്ങനെ പഴം ഇല്ലാത്ത പ്രഭാത ഭക്ഷണം ചുരുക്കമായിരിക്കും.

എന്നാല്‍ ഇനി മുതല്‍ പ്രഭാത ഭക്ഷണത്തോടൊപ്പം പഴം കഴിയ്‌ക്കേണ്ട. കാരണം ഇത് അനാരോഗ്യമുണ്ടാക്കും എന്നാണ് പറയുന്നത്. വയറു കുറയ്ക്കാന്‍ ഒരാഴ്ച ആപ്പിള്‍ ഡയറ്റ്‌

പ്രത്യേകിച്ചും ഇനി ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ അത് ആരോഗ്യമല്ല അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്നത് പലരും മറന്നു പോകുന്നു. എന്തൊക്കെ അനാരോഗ്യമാണ് രാവിലെ ഏത്തപ്പഴം കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യരാത്രിയിലെ അരുതുകള്‍, ശരികള്‍

വിശപ്പ് മാറും

വിശപ്പ് മാറും

കാര്യം ശരിയാണ് രാവിലെ പ്രാതല്‍ കഴിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഏത്തപ്പഴം കഴിച്ചാല്‍ അത് വിശപ്പ് മാറ്റും എന്നത്. എന്നാല്‍ ചിലപ്പോള്‍ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത വിധത്തിലേക്ക് ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാറ്റും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുന്നു.

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പഴത്തില്‍ പഞ്ചസാര 25 ശതമാനം ആണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല അസിഡികും ആണ് ഇത്. അതുകൊണ്ട് പ്രമേഹത്തിന് വഴിവെക്കേണ്ടെങ്കില്‍ ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്.

ഉന്‍മേഷം കുറയുന്നു

ഉന്‍മേഷം കുറയുന്നു

ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ നല്ല ഉന്‍മേഷമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ അധികം താമസിയാതെ തന്നെ ആ ഉന്‍മേഷം ഇല്ലാതാക്കാന്‍ പഴത്തിന് കഴിയും. അതുകൊണ്ട് തന്നെ രാവിലെ പഴം കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ തന്നെ സമ്മതിയ്ക്കുന്നു.

 വയറിന് പണി തരും

വയറിന് പണി തരും

രാവിലെ തന്നെ പഴം കഴിയ്ക്കുന്നത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ കാരണമാകും. പലപ്പോഴും പഴം വയറിനെ ദിവസം മുഴുവന്‍ പ്രശ്‌നത്തിലാക്കാനും സാധ്യതയുണ്ട്.

ഹെല്‍ത്തി ഫാറ്റ്

ഹെല്‍ത്തി ഫാറ്റ്

ഏത്തപ്പഴം കഴിയ്ക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്കും പരിഹാരം ഉണ്ട്. അതിനോടൊപ്പം ഹെല്‍ത്തി ഫാറ്റ് കൂടുതല്‍ ഉള്‍പ്പെടുത്തുക. പീനട്ട് ബട്ടര്‍ നല്ലൊരു ഓപ്ഷനാണ്.

പഠനഫലം

പഠനഫലം

ഇത്തരം കാര്യങ്ങളൊന്നും വെറുതേ പറയുന്നതല്ല. പ്രമുഖ ന്യൂട്രീഷണലിസ്റ്റ് ആയ ഡോ. ഡറില്‍ ജിയോഫ്രിയാണ് പഴം രാവിലെ കഴിയ്ക്കുന്നതു കൊണ്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കരളിങ്ങനെയാകേണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

തൂങ്ങിയ മാറിടങ്ങള്‍ക്ക്‌ ഒരാഴ്‌ച കൊണ്ട്‌ ഉറപ്പ്‌

English summary

Why eating a banana for breakfast is not the best idea

Nutritionist warns against munching on the yellow fruit alone first thing in the morning due to the 'sugar crash' they can give you unhealthy condition.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more