Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ദിവസം 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിച്ചാല്‍
വെളിച്ചെണ്ണയെ ചുറ്റിപ്പറ്റി ധാരണകളും മിഥ്യാധാരണകളുമെല്ലാം ധാരാളമുണ്ട്. ഇത് കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഉണ്ടെന്നും രണ്ടഭിപ്രായങ്ങളുമുണ്ട്.
കാര്യമിങ്ങനെയെന്തെല്ലാമായാലും വെളിച്ചെണ്ണയ്ക്ക് ആരോഗ്യ ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. പല രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള മരുന്നാണ് വെളിച്ചെണ്ണ. ഇതിനു പുറമെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതും.
ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിയ്ക്കുന്നതു നല്ലതാണെന്നു പറയാം. പ്രത്യേകിച്ചു തൈറോയ്ഡ് രോഗത്തിന്. ഏതു വിധത്തിലാണ് തൈറോയ്ഡ് പരിഹാരത്തിന് വെളിച്ചെണ്ണ മരുന്നാകുന്നതെന്നറിയൂ,

തൈറോയ്ഡ്
ഹൈപ്പോതൈറോയ്ഡിനുള്ള, അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്പാദനം കുറയുന്നതിനുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ ലോറക്, കാപ്രിക് ആസിഡുകളാണ് ഇതിനു കാരണം. ഇത് ഒരു ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയോ അല്ലാതെ കഴിയ്ക്കുകയോ ചെയ്യാം.

ശരീരഭാരം
ഹൈപ്പോതൈറോയ്ഡ് പൊതുവെ ശരീരഭാരം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കും.

അപചയപ്രക്രിയ
ഹൈപ്പോതൈറോയ്ഡ് ശരീരത്തിന്റെ അപചയപ്രക്രിയ കുറയ്ക്കും. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ മിറ്റോകോണ്ഡ്രിയയിലേയ്ക്കു കടന്ന് കൊഴുപ്പിനെ ഊര്ജമാക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കുറയ്ക്കും.

ഹോര്‍മോണ്‍
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ഹൈപ്പോതൈറോയ്ഡ് ഉള്ളവര്‍ക്ക് ശരീരത്തില്‍ നീരും മറ്റുമുണ്ടാകുന്നത് സാധാരണമാണ്. ഇതിനുള്ള പ്രതിവിധിയാണ് വെളിച്ചെണ്ണ. കോശനാശം തടയാനും വേദന കുറയ്ക്കാനും നീരു കുറയ്ക്കാനുമെല്ലാം വെളിച്ചെണ്ണ നല്ലതാണ്.

മലബന്ധം
തൈറോയ്ഡ് ഹോര്‍മോണ്‍ കുറവ് ദഹനപ്രക്രിയയെ ബാധിയ്ക്കും. ഇത് ചെറുവന്‍ കുടലുകളിലെ മസിലുകളെ ചുരുക്കും. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ കുടലിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ സഹായിക്കും.

രക്തത്തിലെ ഗ്ലൂക്കോസ് തോത്
തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കു പുറമെ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായി നില നിര്‍ത്താന്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ദിവസവും കഴിയ്ക്കുന്നതു നല്ലതാണ്.

ഹൃദയപ്രശ്നങ്ങള്‍
ഹൃദയാരോഗ്യത്തിനും വെളിച്ചെണ്ണ മികച്ചതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാപ്പുവന്യൂഗിനിയയിലെ ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്ന ആളുകള്‍ക്കിടയില്‍ ഹൃദയപ്രശ്നങ്ങള്‍ തീരെ കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

ചര്‍മം
ഹൈപ്പോതൈറോയ്ഡുള്ളവരുടെ ചര്‍മം വരണ്ടതാകാന്‍ സാധ്യതയേറെയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെളിച്ചെണ്ണ പുരട്ടുന്നത്.

മുടി
ഹൈപ്പോതൈറോയ്ഡ് കാരണമുള്ള മുടി കൊഴിച്ചിലിനും വെളിച്ചെണ്ണ ചൂടാക്കി പുരട്ടുന്നതു ഗുണം ചെയ്യും.

ഫംഗല്‍
മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂഫംഗല് അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഫംഗല്‍ അണുബാധയുള്ളിടത്തു വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..



Click it and Unblock the Notifications
