Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
നട്സ് പൊതുവെ ആരോഗ്യകരമെന്നു പറയും. ഇതില്‍ വാസ്തവവുമുണ്ട്. പല രോഗാവസ്ഥകളും നിയന്ത്രിയ്ക്കാനുള്ള, ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണിത്.
നട്സിന്റെ കൂട്ടത്തില്‍ പെടുത്തുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്ന്. എന്നാല്‍ എല്ലാറ്റിനും ഗുണവും ദോഷവും പറയുന്നതു പോലെ കശുവണ്ടിപ്പരിപ്പിനും ആരോഗ്യവും അനാരോഗ്യവും തരാനാകും.
കശുവണ്ടിപ്പരിപ്പ് ഏതെല്ലാം വിധത്തിലാണ് ദോഷമാകുന്നതെന്നു നോക്കൂ,

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
ഇതില്‍ കൊഴുപ്പിന്റെ അംശം കൂടുതലാണ്. ഒരൗണ്‍സ് ഡ്രൈ റോസ്റ്റഡ് കശുവണ്ടിപ്പരിപ്പിള് 163 കലോറി അടങ്ങിയിട്ടുണ്ട്. ഒരു കപ്പു കഴിച്ചാല്‍ 786 കലോറി ഉള്ളില്‍ ചെല്ലും. കൂടുതല്‍ കഴിച്ചാല്‍ തടി കൂട്ടുമെന്നര്‍ത്ഥം.

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
സാധാരണ കശുവണ്ടിപ്പരിപ്പില്‍ ഉപ്പു കുറവാണ്. എന്നാല്‍ ഇവ മിക്കവാറും ഉപ്പു ചേര്‍ത്താണ് ലഭിയ്ക്കാറും കഴിയ്ക്കാറും. സോഡിയം കൂടുന്നത് ബിപി കൂട്ടും, ഹൃദയപ്രശ്നങ്ങള്‍ക്കു കാരണമാകും.

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
വറുക്കാത്ത കശുവണ്ടിപ്പരിപ്പില്‍, അതായത് നേരിട്ടെടുക്കുന്നതില് ഐവി, സുമാക് എന്നീ വിഷാംശങ്ങളടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തില്‍ ചൊറിച്ചിലും വയറ്റില്‍ അസ്വാസ്ഥ്യവുമുണ്ടാക്കും. ഇത് കൂടിയ ചൂടില്‍ വറുക്കുമ്പോള്‍ ഈ വിഷാംശം നശിയ്ക്കും.

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
തലവേദന, മൈഗ്രേന് എന്നിവയുള്ളവര്‍ക്ക് കശുവണ്ടിപ്പരിപ്പ് നല്ലതല്ല. ഇതിലെ തൈറമീന്‍,ഫീനൈലീഥമീന് എന്നിവയുണ്ട്. ഇവ ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
ഇതില്‍ മഗ്നീഷ്യം കൂടുതലാണ്. ഇതുകൊണ്ടുതന്നെ ചില പ്രത്യേക മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച് പാര്‍ശ്വഫലങ്ങളുണ്ടാക്കും. മനംപിരട്ടല്‍, ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കല് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. ചില ഡയബെറ്റിസ്, തൈറോയ്ഡ്, ഡൈയൂററ്റിസ്ക്, പെന്സിലാമൈന് എന്നിവയുമായാണ് ഇത്തരം പ്രതിപ്രവര്ത്തനമുണ്ടാകുക. ക്വയ്നലോണ് പോലുള്ള ആന്റിബയോട്ടിക്സ് ഇഫക്ട് കുറയ്ക്കുയും ചെയ്യും.

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
കൊളസ്ട്രോളുള്ളവര്‍ക്കു കശുവണ്ടിപ്പരിപ്പ് അധികം കഴിയ്ക്കുന്നതു ദോഷം ചെയ്യും. ഇതില്‍ കൊളസ്ട്രാളുണ്ട്.

കശുവണ്ടിപ്പരിപ്പ് സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍..
നട്സ് അലര്‍ജി ശ്വസനപ്രശ്നങ്ങള്‍ കുട്ടികളിലടക്കം ഉണ്ടാക്കും.നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം വിദ്യകള്‍



Click it and Unblock the Notifications
