Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഈ പച്ചക്കറികള്‍ നല്‍കുന്നത് വിഷം?
പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും നമ്മള് നിത്യവും ഉപയോഗിക്കുന്ന ചില പച്ചക്കറികള്‍ നമുക്കുണ്ടാക്കുന്നത് ആരോഗ്യത്തിനു പകരം അനാരോഗ്യമാണ്. പലപ്പോഴും നൈറ്റ്ഷേഡ് അഥവാ സൊളാനസിയം വിഭാഗത്തില്‍ പെട്ട പച്ചക്കറികള്‍ പലപ്പോഴും ഉണ്ടാക്കുന്നത് അനാരോഗ്യമാണ്. എന്നാല്‍ ഏതൊക്കെയാണ് ഈ വിഭാഗത്തില്‍ പെട്ട പച്ചക്കറികള്‍ എന്നു നിങ്ങള്‍ക്കറിയാമോ?
തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ, കുരുമുളക് തുടങ്ങിയവയാണ് നൈറ്റ്ഷേഡ് വിഭാഗത്തില്‍ പെട്ട പച്ചക്കറികള്‍. ഇവയ്ക്ക് അധികം സൂര്യപ്രകാശം ആവശ്യമില്ല മാത്രമല്ല രാത്രിയിലാണ് പൂവിടുന്നത് എന്നതും ഇവയുടെ പ്രത്യേകതയാണ്. എന്നാല്‍ ഇവയെല്ലാം ആരോഗ്യത്തിന് യോജിക്കുന്നതല്ല, ആരോഗ്യമെന്നു കരുതി ഈ വര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് അനാരോഗ്യം സൃഷ്ടിക്കും. സൊളാനിന്‍ ആരോഗ്യത്തിന് പ്രതികൂലാവസ്ഥയാണ് സൃഷ്ടിക്കുന്നത് എന്നതാണ് ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ പറയുന്നതിന്റെ കാരണം.

ഇത് പലപ്പോഴും വന്ധ്യതയ്ക്ക കാരണമാകും. മാത്രമല്ല മസില് പെയിന്‍ സ്ഥിരമാകാനും ഇത്തരം പച്ചക്കറികള്‍ കാരണമാകും. വേദനസംഹാരിയെന്ന് നമ്മള് കരുതുന്ന പല പച്ചക്കറികളിലും സൊളാനിയം ഉള്ളതായിരിക്കും. ഇത് വേദന വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. ആര്‍ത്രൈറ്റിസിന് വേറെ കാരണങ്ങള്‍ അന്വേഷിക്കണ്ട എന്നതും ഇത്തരം പച്ചക്കറികളിലൂടെ ലഭിയ്ക്കുന്ന ദോഷമാണ്. ഏതൊക്കെ പച്ചക്കറികളാണ് അമിതമായി ഉപയോഗിച്ചാല്‍ പാരയാവുന്നത് എന്നു നോക്കാം.
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഈ വര്‍ഗ്ഗത്തില്‍ പെടുന്നതാണ്. മാത്രമല്ല ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
തക്കാളി

തക്കാളി ഉപയോഗിക്കുന്ന കാര്യത്തില്‍ നമ്മള് ഒട്ടും പുറകിലല്ല. അതുകൊണ്ടു തന്നെ തക്കാളിയുടെ ഉപയോഗം അല്പം സൂക്ഷിച്ചാല്‍ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാം.
വഴുതനങ്ങ

വഴുതനങ്ങയും നൈറ്റ്ഷേഡ് വിഭാഗത്തില്‍ വരുന്നതാണ്. പ്രോട്ടീനും വിറ്റാമിനുകളും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും അനാരോഗ്യത്തിലേക്ക് വഴി തെളിയ്ക്കാന് വഴുതനങ്ങയും മോശമല്ല.
മുളക്

മുളകും ഈ ഗണത്തില്‍ പെട്ടത് തന്നെയാണ്. എന്നാല്‍ മുളകില്ലാതെ കറിയുണ്ടാവില്ലെന്നതിനാല് പലപ്പോഴും അനാരോഗ്യം കണക്കിലെടുക്കാതെ തന്നെ മുളക് ഉപയോഗിക്കാന്‍ നമ്മള് നിര്‍ബന്ധിതരാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

