Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലെങ്കില്‍ സൂക്ഷിക്കുക
സ്ത്രീകളില്‍ പലരും അവഗണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍ ആണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ
ലൈംഗിക ഹോര്‍മോണുകളിലെ അസന്തുലിതാവസ്ഥ കാരണം പെണ്‍കുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളില്‍ നിരവധി കുമിളകള്‍ കാണപ്പെടും. ഇതിനെയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് എന്ന് പറയുന്നത്. ഇതിന്റെ ആരംഭ ഘട്ടങ്ങില്‍ തന്നെ നിരവധി ലക്ഷണങ്ങള്‍ ശരീരം കാണിയ്ക്കും.
എന്നാല്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് രക്തം ശുദ്ധീകരിച്ചില്ലെങ്കില്‍
ഇതിന് കാരണങ്ങള്‍ പലതാണ്. പലപ്പോഴും പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത് വരും തലമുറകളിലേക്കും വ്യാപിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിയ്ക്കുന്നതും, വ്യായാമത്തിന്റെ അഭാവവും എല്ലാം ഇതിന്റെ കാരണങ്ങളാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് ഇതിനു മുന്നോടിയായി ശരീരം കാണിയ്ക്കുന്നത് എന്ന് നോക്കാം. ആയുസ്സ് തീരാറായോ, ശരീരം പറയും

ക്രമമല്ലാത്ത ആര്‍ത്തവം
ക്രമമല്ലാത്ത ആര്‍ത്തവമാണ് പ്രധാന ലക്ഷണം, ചിലപ്പോള്‍ രണ്ട് മാസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ അതിലും വൈകിയോ എല്ലാമാണ് ആര്‍ത്തവം ഉണ്ടാവുന്നതെങ്കില്‍ ഉടന്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടേണ്ടതാണ്.

ആര്‍ത്തവം ഇല്ലാതിരിയ്ക്കുന്ന അവസ്ഥ
പലപ്പോഴും ഋതുമതിയാവാതിരിയ്ക്കുന്ന അവസ്ഥയും ഇതിന്റെ ലക്ഷണമാണ്. പ്രായം ആയിട്ടും ഇത് തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയയാകണം.

അമിത രോമവളര്‍ച്ച
പുരുഷന് സമാനമായ രീതിയില്‍ അമിതമായ തോതില്‍ രോമവളര്‍ച്ച ഉണ്ടാവുന്നുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കേണ്ടതാണ്. മേല്‍ച്ചുണ്ടിനു മുകളിലും താടിയിലും ഇത്തരം രോമവളര്‍ച്ച ഉണ്ടെങ്കില്‍ അത് പോളിസിസ്റ്റിക് ഓവറി ഡിസീസ് എന്ന് തന്നെ ഉറപ്പിയ്ക്കാം.

മുടി കൊഴിച്ചില്‍
അസാധാരണമായ മുടി കൊഴിച്ചില്‍ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുക എന്നത് പല വിധ കാരണങ്ങള്‍ കൊണ്ടാകാം. എന്നാല്‍ ഇതിനെ പലപ്പോഴും പി സി ഒ എസിന്റെ ലക്ഷണമായി കണക്കാക്കാം.

മുഖക്കുരു
ഒരു പ്രായം കഴിഞ്ഞും മുഖക്കുരു വിട്ടുമാറാതെ നില്ക്കുകയാണെങ്കില് അത് അല്പം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. 20 വയസ്സിനു ശേഷവും മുഖക്കുരുവിന്റെ കാര്യത്തില്‍ കുറവില്ലെങ്കില് അല്പം ശ്രദ്ധിക്കാം.

ഭാരം കൂടുന്നു
ശരീരത്തിന് അമിതഭാരം ഉണ്ടാവുന്നതും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഭാരക്കൂടുതല്‍ പ്രശ്നമാകുമ്പോള് അത് പലപ്പോഴും ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ പി സി ഒ എസ് തള്ളിക്കളയേണ്ട ഒന്നല്ല.

ചര്‍മ്മത്തിന്റെ നിറം മാറ്റം
ചര്‍മ്മത്തിന്റെ നിറംമാറ്റമാണ് മറ്റൊന്ന്. മാത്രമല്ല ചര്‍മ്മത്തില്‍ അസാധാരണമായ അലര്‍ജികളും ചൊറിച്ചിലുകളും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് തുടയിടുക്കുകളിലും സ്തനങ്ങളുടെ ഭാഗത്തും ഉണ്ടായാല്‍.

മാനസിക സമ്മര്‍ദ്ദം
എത്രയൊക്കെ ലഘൂകരിയ്ക്കാന്‍ ശ്രമിച്ചാലും സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്നവും ചില്ലറയല്ല. ചിലപ്പോള്‍ ഇതിന്റെ പ്രധാന കാരണം പിസിഒഎസ് ആയിരിയ്ക്കും.

ഡിപ്രഷന്
ഡിപ്രഷനിലേക്ക് പോകുന്നവര്‍ കൂടുതല്‍ സ്ത്രീകള്‍ ആണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാവാം. പലവിധത്തിലുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. അതില്‍ ഒന്ന് മാത്രമാവാം പലപ്പോഴും പിസിഒഎസ്.



Click it and Unblock the Notifications
