Latest Updates
-
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
ആയുസ്സ് തീരാറായോ, ശരീരം പറയും
ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍
ജീവിച്ചിരിയ്ക്കുന്ന കാലത്തോളം ആരോഗ്യത്തോടെ ഇരിയ്ക്കണം എന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും നമ്മളെ ആയുസ്സെത്താതെ മരിയ്ക്കാന്‍ കാരണമാകും. ഇടയ്ക്കിടയ്ക്ക് രക്തം ശുദ്ധീകരിച്ചില്ലെങ്കില്‍
നമ്മുടെ ശരീരത്തിന് ആവശ്യമായ തോതില്‍ ലഭിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയൊന്നും ലഭിയ്ക്കാതിരുന്നാല്‍ ശരീരം തന്നെ ഓരോ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു. ഇവ എന്തൊക്കെ എന്ന് നോക്കാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി
ഭക്ഷണത്തോടുള്ള ആര്‍ത്തി ഭക്ഷണം കഴിച്ചിട്ടും മാറുന്നില്ലേ, എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ് എന്നത് തന്നെയാണ് കാണിയ്ക്കുന്നത്. പ്രമേഹത്തിന്റെ അളവ് കൂടുതലാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്നത്.

മസില് വേദന
മസിലിലെ കോശങ്ങള്‍ക്കും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിയ്ക്കാതെ വരുമ്പോള്‍ പലപ്പോഴും ഇവയെല്ലാം പണിമുടക്കുന്നു. ഇതാണ് പിന്നീട് മസില് വേദനയും സന്ധിവേദനയും മറ്റും ആയി മാറുന്നത്.

അപകടങ്ങളില്‍ നിന്നുള്ള മോചനം
പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങള്‍ നമ്മള് നേരിടാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വളരെ പതുക്കെയാണ് മോചനമെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്നതാണ് സത്യം.

മുടിയും ചര്‍മ്മവും പ്രശ്നത്തില്‍
ഏത് സമയം നോക്കിയാലും മുടിയും ചര്‍മ്മവും നഖവും എല്ലാം പ്രശ്നത്തില്‍ ആണെങ്കില്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കുന്നില്ല എന്നതാണ് സത്യം.

എപ്പോഴും രോഗം
എപ്പോഴും രോഗാവസ്ഥയിലുള്ള ശരീരപ്രകൃതമാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നത് തന്നെയാണ്. ഇത് ഗുരുതരമായ പല രോഗങ്ങളേയും ക്ഷണിച്ചു വരുത്തും.

എപ്പോഴും തണുപ്പ്
ശരീരത്തിന് ഏതവസ്ഥയിലും തണുപ്പ് ഉള്ളതായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവാണ് എന്നാണ് അര്‍ത്ഥം. ആവശ്യമുള്ള പോഷകങ്ങളും പ്രോട്ടീനും ശരീരത്തില്‍ ഇല്ലാത്തതിന്റെ ഫലമാണ് പലപ്പോഴും ഇത്തരം തണുപ്പ് അനുഭവപ്പെടുന്നത്.



Click it and Unblock the Notifications
