Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
കിഡ്നി വേണമെങ്കില്‍ ഈ ശീലങ്ങള്‍ നിര്‍ത്തൂ...
ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിയ്ക്കുന്ന ഒന്നാണ് കിഡനി. സ്ത്രീകളിലുണ്ടാകുന്ന കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും അറിയാതെ പോകുകയാണ് ചെയ്യുന്നത്. പല സൂചനകളും ശരീരം നല്‍കുമെങ്കിലും അതുണ്ടാക്കുന്ന ലക്ഷണങ്ങളെ അവഗണിച്ചാല്‍ കിട്ടുന്നത് വലിയ പണിയായിരിക്കും. ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്
കിഡ്നി സംബന്ധമായ അസുഖങ്ങളുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും പലപ്പോഴും പല കാര്യങ്ങളും മറക്കുന്നു. ഇവരുടെ ചില ശീലങ്ങളാണ് കിഡ്നിയെ അവതാളത്തിലാക്കുന്നത്. എന്തൊക്കെ ശീലങ്ങളാണ് കിഡ്നിയെ അനാരോഗ്യത്തിലാക്കുന്നത് എന്ന് നോക്കാം.

വെള്ളം ആവശ്യത്തിന് കുടിയ്ക്കാത്തത്
ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ പ്രശ്നത്തിലാക്കുന്നു. ഇത് ശരീരത്തില്‍ ടോക്സിന് വര്‍ദ്ധിപ്പിക്കുന്നു. ഇത് പല തരത്തിലുള്ള അനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ദിവസവും 12 ഗ്ലാസ്സ് വെള്ളമെങ്കിലും സ്ത്രീകള്‍ നിര്‍ബന്ധമായും കുടിച്ചിരിയ്ക്കണം.

മൂത്രമൊഴിക്കുന്നതില്‍ നിയന്ത്രണം
മൂത്രമൊഴിക്കാന്‍ തോന്നിയാലും മൂത്രം പിടിച്ചു വെയ്ക്കുന്നത് അനാരോഗ്യത്തിനാണ് കാരണമാകുന്നത്. ഇത് കിഡ്നിയെ പ്രശ്നത്തിലാക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍.

മദ്യപാനം
സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും മദ്യപാനം ഇന്ന് വളരെയേറെ ശക്തി പ്രാപിച്ചു കൊണ്ടിരിയക്കുന്ന ഒന്നാണ്. മദ്യപിക്കുന്നത് കിഡ്നിയേയും കരളിനേയും പ്രശ്നത്തിലാക്കുന്നു.

മരുന്നുകളുടെ ഉപയോഗം
മരുന്നുകളുടെ അമിതോപയോഗവും പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് പുരുഷന്മാരില്. വേദനസംഹാരിയും അതുപോലുള്ള മരുന്നുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് ബാധിയ്ക്കുന്നത് കിഡ്നിയെയാണ് എന്നതാണ് കാര്യം.

പുകവലിയെന്ന വില്ലന്‍
പുകവലിയെ ഏറ്റവും വലിയ വില്ലനായാണ് പലരും കാണുന്നത്. എന്നാല്‍ ഇതൊഴിവാക്കിയില്ലെങ്കില് അത് കിഡ്നിയെ ചീത്തയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത്തരമൊരു ശീലം ഉപേക്ഷിച്ചില്ലെങ്കില്‍ അത് അങ്ങേയററം അപകടമാകും എന്നതാണ് സത്യം.

ഉറക്കത്തിന്റെ അഭാവം
കൃത്യമായ ഉറക്കം ലഭിയ്ക്കാത്തതും കിഡ്നിയെ പ്രശ്നത്തിലാക്കുന്നു. ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം എന്നതാണ് കാര്യം.

ഉപ്പിന്റെ അമിതോപയോഗം
ഉപ്പിന്റെ അമിതോപയോഗവും ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും കിഡ്നി പ്രശ്നത്തിലാകാന്‍ കാരണമാകുകയാണ് ചെയ്യുന്നത്.

ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റ്
പ്രോട്ടീന്‍ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ പ്രോട്ടീന്‍ ആവശ്യത്തിലധികമായാലും അപകടം തന്നെയാണ്. ഇത് ഏറ്റവും എളുപ്പത്തില്‍ ബാധിയ്ക്കുന്നത് കിഡ്നിയെയാണ്.

കാപ്പി കൂടുതല്‍ കഴിയ്ക്കുന്നത്
നിത്യമുള്ള ശീലങ്ങളില്‍ കാപ്പി കൂടുതല്‍ കഴിയ്ക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കിഡ്നി പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.

അണുബാധയെ മറക്കുന്നത്
ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നത് പലപ്പോഴും കിഡ്നിയോ കരളോ പ്രശ്നത്തിലാവുമ്പോഴാണ്. എന്നാല്‍ ഇതിനെ അവഗണിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്.



Click it and Unblock the Notifications
