Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഭക്ഷണം കഴിച്ച് വയറു കുറയ്ക്കാം
പലപ്പോഴും ഭക്ഷണം കഴിയ്ക്കുന്നത് വയറു കൂടാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിയ്ക്കുന്നതിന് നിയന്ത്രണമാണ് പലരും വെയ്ക്കുന്നത്. കുടവയറിന്റെ കാര്യം പറഞ്ഞ് ഭക്ഷണം കഴിയ്ക്കാതിരിക്കുകയും അതിലൂടെ രോഗങ്ങള്‍ വരുത്തി വെയ്ക്കുന്നതും പുത്തരിയല്ല. എന്നാല്‍ ഒതുങ്ങിയ വയര്‍ വേണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചോളൂ.
ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമുക്ക് വയര്‍ കുറയ്ക്കാം. കുടവയര്‍ എന്ന കാരണത്താല്‍ ഇനി ഭക്ഷണം കഴിയ്ക്കാതിരിക്കേണ്ട. കാരണം ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് കുടവയര്‍ കുറയ്ക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു മാസത്തിനുള്ളില്‍ സിക്സ് പാക്കോ?

പയറും പയറുവര്‍ഗ്ഗങ്ങളും
ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ ഏറ്റവും ഉത്തമമാണ് പ്രോട്ടീന്‍ ധാരാളമടങ്ങിയ പയറും പയറു വര്‍ഗ്ഗങ്ങളും. ഇത് ആരോഗ്യത്തെയെന്ന പോലെ കുടവയറിന്റെ കാര്യത്തിലും തീരുമാനമെടുക്കുന്നു. കുടവയര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പയര്‍.

ബദാം
ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് ബദാമിന്. ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കുടവയറിനെ കുറച്ച് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നു.

ചുവന്നമുളക്
മുളകിന് നമ്മുടെ ആയുസ്സ് കൂട്ടാന്‍ കഴിയും. ആയുസ്സ് മാത്രമല്ല കുടവയര്‍ കുറയ്ക്കാനും ആരോഗ്യമുള്ള ശരീരം നല്‍കാനും മുളകിന് കഴിയും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് മുളക്.

ചീര
ചീര മാത്രമല്ല ഇലക്കറികളെല്ലാം തന്നെ വയറിന്റെ കാര്യത്തില്‍ സഹായിക്കുന്നതാണ്. ഇത് തടി കുറയ്ക്കുകയും ഭക്ഷണത്തോടുള്ള അമിതാര്‍ത്തി ഇല്ലാതാക്കുകയും ചെയ്യുന്നു.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നാണ് ചൊല്ല്. എന്നാല്‍ ഡോക്ടറെ മാത്രമല്ല കുടവയറിനേയും അകറ്റി നിര്‍ത്താം എന്നതാണ് കാര്യം.

ആവക്കാഡോ
ആവക്കാഡോ തടി കുറയ്ക്കുന്നതില്‍ മുന്‍പിലാണ്. ആന്റി ഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ് ആവക്കാഡോ എന്നതും മറ്റു പഴങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു.

ഒലീവ് ഓയില്‍
ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി വയറൊതുക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് തന്നെയാണ് വയറതുക്കാന് സഹായിക്കുന്നതും.

ഗ്രീന്‍ ടീ
ആന്റി ഓകിസ്ഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയും വയറും തടിയും കുറയ്ക്കുന്നതില്‍ അല്പം മുന്നിലാണ്.

നാരങ്ങ
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് നാരങ്ങയേയും വയറൊതുക്കുന്നതിന് സഹായിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിലും നാരങ്ങ ഒരുപോലെ പ്രവര്‍ത്തിക്കുന്നു.



Click it and Unblock the Notifications
