Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
തടി കുറയാന്‍ ഉറങ്ങും മുന്‍പു വേണ്ടത്....
തടി കുറയാന്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുക, വ്യായാമം ചെയ്യുക, ബ്രേക്ഫാസ്റ്റ് കഴിയ്ക്കുക പോലുള്ള പല കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ കേട്ടു കാണും.
എന്നാല്‍ ഉറങ്ങും മുന്‍പ് തടി കുറയാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ചെയ്താല്‍ പ്രയോജനം ലഭിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. വ്യായാമമുള്‍പ്പെടെ. കാരണം ഉറങ്ങുമ്പോള്‍ ശരീരത്തിന് അധികം ഊര്‍ജം വേണ്ട. ഇതുകൊണ്ടുതന്നെ കഴിച്ച ഭക്ഷണം കൊഴുപ്പായി മാറാനുള്ള സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ കിടക്കും മുന്‍പു വ്യായാമം ചെയ്യുന്നതും ഗുണം നല്‍കും.
തടി കുറയാന്‍ വേണ്ടി കിടക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണങ്ങള്‍
അമിനോ ആസിഡായ ട്രിപ്റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കിടക്കും മുന്‍പു കഴിയ്ക്കുക. ഇത് നല്ല ഉറക്കം നല്‍കും. സ്ട്രെസ് ഹോര്‍മോണ്‍ കുറയും. ഗ്രില്‍ഡ് ചിക്കന്‍ പോലുള്ളവയില്‍ ഇത് ധാരാളമുണ്ട്.

സ്നാക്സ്
ഉറങ്ങും മുന്‍പുള്ള സ്നാക്സ് ശീലം ഒഴിവാക്കുക. കാരണം ഇത് തടി കൂടാന്‍ ഇടയാക്കും. പ്രത്യേകിച്ചു കിടക്കും മുന്‍പ് ടിവിയക്കു മുന്നിലിരുന്നു കഴിയ്ക്കുന്നത്.

വ്യായാമങ്ങള്‍
കിടക്കും മുന്‍പ് വ്യായാമങ്ങള്‍ ചെയ്യുന്നത് അടുത്ത രണ്ടു ദിവസത്തേയ്ക്കു വരെയുള്ള അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഭക്ഷണത്തിലൂടെ രാത്രി ശേഖരിയ്ക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

ചൂടുവെള്ളം
കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു നീങ്ങാന്‍ നല്ലതാണ്.

പുഷ് അപ്, പുള്‍ അപ്, സ്ക്വാട്സ്
കിടക്കും മുന്‍പ് ശരീരത്തിന്റെ ഭാരം കൊണ്ടുള്ള പുഷ് അപ്, പുള്‍ അപ്, സ്ക്വാട്സ് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാം.

പ്രോട്ടീന്‍ ഷേക്ക്
പ്രോട്ടീന്‍ ഷേക്ക് കിടക്കും മുന്‍പു കുടിയ്ക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കും.

നല്ല ഉറക്കത്തിനുള്ള അന്തരീക്ഷം
നല്ല ഉറക്കത്തിനുള്ള അന്തരീക്ഷം മുറിയ്ക്കുള്ളിലുണ്ടാക്കുക. ഇത് ഉറക്കം ലഭിയ്ക്കാന്‍ പ്രധാനം. നല്ലപോലെ ഉറങ്ങാത്തത് തടി കൂട്ടും.

ചീസ്
കിടക്കും മുന്‍പ് യാതൊന്നു കഴിയ്ക്കുന്ന ശീലമില്ലെങ്കിലും തടി കൂടും. ഇടയ്ക്കെഴുന്നേല്ക്കാനും കൊഴുപ്പു കൂടുതലുള്ള പ്രാതല്‍ കഴിയ്ക്കാനുമെല്ലാം തോന്നും ഇതൊഴിവാക്കാന്‍ ഒരു കഷ്ണം ചീസ് കഴിയ്ക്കുക.

ധ്യാനിയ്ക്കുക
കിടക്കും മുന്‍പ് അല്പനേരം ധ്യാനിയ്ക്കുക. നല്ല ഉറക്കം ലഭിയ്ക്കാനും സ്ട്രെസ് നീക്കാനുമെല്ലാം ഇതുകൊണ്ടു കഴിയും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
