Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പയ്യന്സിനെ ഭ്രാന്താക്കും ആരോഗ്യപ്രശ്നങ്ങള്‍
നമ്മള് അത്ര വലിയ പ്രശ്നമല്ല എന്നു കരുതി അവഗണിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും പിന്നീട് ആരോഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ചില നിസ്സാര കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ പിന്നീട് ദു:ഖിക്കേണ്ടി വരില്ല എന്നതാണ് കാര്യം. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങാമോ?
എന്നാല്‍ ചില ആരോഗ്യപ്രശന്ങ്ങള്‍ അത്ര വലിയ കാര്യമായി നമ്മള് എടുക്കില്ല, എന്തൊക്കെയാണ് പുരുഷന്മാരില് സാധാരണയായി കാണാറുള്ള അല്ലെങ്കില്‍ അവരെ ഭ്രാന്ത് പിടിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നു നോക്കാം.

കൂര്‍ക്കം വലി
കൂര്‍ക്കം വലിയ്ക്കുന്നവര്‍ക്ക് അതത്ര പ്രശ്നമല്ലെങ്കിലും കൂടെക്കിടക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന പ്രശ്നം അത്ര ചില്ലറയല്ല. എത്രയൊക്കെ നിര്‍ത്താന്‍ ശ്രമിച്ചാലും പലപ്പോഴും കൂര്‍ക്കം വലി നിര്‍ത്താന്‍ കഴിയില്ല.

ലൈംഗിക താല്‍പ്പര്യക്കുറവ്
പലപ്പോഴും ലൈംഗിക കാര്യങ്ങളിലുണ്ടാകുന്ന താല്‍പ്പര്യക്കുറവും ആരോഗ്യപ്രശ്നങ്ങളില്‍ മുന്നിലാണ്. എന്നാല്‍ ഇതിനേയും ആവശ്യമുള്ള പരിഗണന നല്‍കാതെ തള്ളിക്കളയുന്നവരാണ് നമ്മുടെ ചെറുപ്പക്കാര്‍.

താരന്
സൗന്ദര്യ പ്രശ്നങ്ങളില്‍ മുന്നിലാണ് താരന്. താരന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു. ഇതും നമ്മുടെ ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.

മുഖത്തുണ്ടാകുന്ന ചൊറിച്ചില്‍
പലപ്പോഴും സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കാതെ ഇരിക്കുന്നവര്‍ക്കാണ് ഇത്തരം പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ഷേവിങ് അലര്‍ജി
ഷേവിങ് അലര്‍ജി ഉണ്ടാക്കുന്ന പ്രശ്നങ്ങളും നമ്മള് നിസ്സാരമായി തള്ളിക്കളയുന്നു. പുരുഷാരോഗ്യത്തെ ബാധിയ്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും എന്നതാണ് മറ്റൊരു വ്യത്യാസം.

പാദ ദുര്‍ഗന്ധം
ഷൂ ധരിയ്ക്കുന്നവരാണ് ഈ പ്രശ്നം കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. പാദത്തിലെ വിയര്‍പ്പും മറ്റു പ്രശ്നങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

കണ്ണിന്റെ സ്ട്രെയിന്‍
കണ്ണിന് അധികം സ്ട്രെയിന്‍ നല്‍കുന്നതാണ് ഇന്നത്തെ ജോലിയുടെ സ്വഭാവം, അതുകൊണ്ട് തന്നെ കണ്ണിന് സ്ട്രെയിന്‍ നല്കുന്ന ജോലിയെങ്കിലും അതിനെ കുറയ്ക്കാന്‍ നമ്മള് ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
പലരുടേയും ചര്‍മ്മം പല തരത്തിലായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവതും വേഗം തന്നെ പരിഹാരം കണ്ടു പിടിക്കേണ്ടതാണ്. പിന്നീടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും.



Click it and Unblock the Notifications
