Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാലില്‍ നീരോ, കാരണം ഗുരുതരം....
കാലിലെ നീര് പലര്‍ക്കുമുണ്ടാകുന്ന പ്രശ്നമാണ്. ഇതിനുള്ള കാരങ്ങളും പലതാണ്. കാലില്‍ തന്നെ മുട്ടില്‍ നീരുണ്ടാകാം, മുട്ടിനു താഴെയുളള ഭാഗത്തുണ്ടാകാം, ഇതല്ലെങ്കില്‍ കാല്‍പാദത്തിലോ കണങ്കാലിലോ ഉണ്ടാകാം.
ചില ഘട്ടങ്ങളില്‍ ഇതത്ര കാര്യമായ പ്രശ്നമായി എടുക്കേണ്ടതില്ല, എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത് ഗുരുതമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയുമാകാം.
കാലിനെ നീര് എങ്ങനെ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു, ഇതു നല്കുന്ന ആരോഗ്യസൂചനകളും അസുഖങ്ങളും എന്തെല്ലാം എന്നതിനെക്കുറിച്ചു കൂടുതലറിയൂ,

രക്തം
രക്തം കട്ടപിടിയ്ക്കുന്നതിന്റെ ഒരു സൂചനയാകാം, കാലിലെ നീര്. ഇതു കാരണം കാലിലേയ്ക്കു പമ്പു ചെയ്യപ്പെടുന്ന രക്തം തിരിച്ചു ഹൃദയത്തിലെത്തില്ല. രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടാകുന്നതാണ് കാരണം. കാലിലെ ഏതെങ്കിലും ഭാഗത്ത് നീരുണ്ടാകാന്‍ കാരണമാകും. ഇത് ലംഗ്സിനും ഹൃദയത്തിനും നല്ലതല്ലെന്നതു കൊണ്ടുതന്നെ ഗുരുതരമായ പ്രശ്നവുമാണ്. കാലിലെ നീരിനൊപ്പം പനി, വേദന, ചര്‍മനിറം മാറുക എന്നിങ്ങനെ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇതിന്റെ കാരണം ഇതാകാം.

അണുബാധകള്‍
അണുബാധകള്‍ കാലില്‍ നീരുണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. ഡയബെറ്റിക് ന്യൂറോപ്പതി പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങളുള്ളവര്ക്കാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ഇതിനൊപ്പം ഈ ഭാഗത്ത് മുറിവുകളോ പൊള്ളിയതു പോലുള്ള അടയാളങ്ങളോ ഉണ്ടാകാം.

ലിവര്‍, ഹാര്‍ട്ട്, കിഡ്നി
ലിവര്‍, ഹാര്‍ട്ട്, കിഡ്നി രോഗങ്ങളുടെ സൂചന കൂടിയാണ് കാലിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന നീര്. കിഡ്നി നേരെ പ്രവര്ത്തിയ്ക്കാത്തപ്പോള് വെള്ളം അടിഞ്ഞു കൂടി കാലില്‍ നീരുണ്ടാകാം. ലിവര്‍ തകാറിലെങ്കില് ആല്ബുമിന് ഉല്പാദനം നടക്കില്ല. ഇത് രക്തം നാഡികളില്‍ നിന്നും കോശങ്ങളിലേയ്ക്കു കടക്കാന്‍ ഇടയാക്കും. നീരിന് കാരണമാകും.

വീനസ് ഇന്‍സഫിഷ്യന്‍സി
വീനസ് ഇന്‍സഫിഷ്യന്‍സി എന്നൊരു അവസ്ഥയും കാലില്‍ നീരു വരാന്‍ ഇടയാക്കും. കാലിലെ ഞരമ്പുളിലൂടെ ഹൃദയത്തിലേയ്ക്കു രക്തപ്രവാഹമുണ്ടാകും. ഹൃദയത്തിന്റെ വലതു വശത്തിലെ വാല്‍വിലൂടെ മാത്രം ഹൃദയത്തിന്റെ വലതു വശത്തേയ്ക്കാണ് രക്തം പോകുക. ഏതെങ്കിലും കാരണവശാല്‍ വാല്‍വിന് തകരാറുണ്ടായാല്‍ ഈ രക്തം തിരിച്ചു പ്രവഹിയ്ക്കും. ഇത് സമീപത്തെ കോശങ്ങളില്‍ പ്രവേശിയ്ക്കും. ഈ വിധത്തില്‍ നീരുണ്ടാകും.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങളും കാലിലെ നീരിനു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നതാണ് കാരണം.

ലിംഫോഡിമ
ലിംഫോഡിമ എന്നൊരു അവസ്ഥയും കാലിലെ നീരിനുള്ളൊരു കാരണമാണ്. ലിംഫാറ്റിക് ഫഌയിഡ് കോശങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ് കാരണം. ലിംഫ് നോഡുകളിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് കാരണം.

യൂറിക് ആസിഡ്
ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് കാലിലുണ്ടാകുന്ന നീരിന്റെ മറ്റൊരു ലക്ഷണമാണ്.

തടി
ഇതിനു പുറമെ തടി കൂടുന്നത്, ബിപിയ്ക്കുള്ള മരുന്നുകള്‍, കാലിലുണ്ടാകുന്ന ഉളുക്കോ മുറിവോ, ഗര്‍ഭം എന്നിവയെല്ലാം കാലിലെ നീരിനുള്ള കാരണങ്ങളാണ്. ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും



Click it and Unblock the Notifications
