Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ചെറുനാരങ്ങാത്തൊലി കഴിച്ചാല്‍......
ചെറുനാരങ്ങാനീരിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് മിക്കവാറും പേര്ക്കറിയാമായിരിയ്ക്കാം. എന്നാല്‍ ചെറുനാരങ്ങയുടെ തോട് വലിച്ചെറിയുകയായിരിയ്ക്കും പലരും ചെയ്യുന്നത്.
എന്നാല്‍ ചെറുനാരങ്ങയ്ക്കൊപ്പമോ അതിനേക്കാളേറെയോ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങാത്തൊലിയും. ആരോഗ്യം നല്‍കാനും അസുഖങ്ങള്‍ക്കുമെല്ലാമുള്ള മികച്ച ഒന്ന്.
ചെറുനാരങ്ങാത്തൊലി കഴിയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചറിയൂ,

എല്ലുകളുടെ ആരോഗ്യത്തിന്
ചെറുനാരങ്ങാത്തൊലിയില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ മികച്ചതാണ്. എല്ലുകളെ ബാധിയ്ക്കുന്ന വാതം, എല്ലുതേയ്മാനം തുടങ്ങിയ രോഗങ്ങള്‍ക്കു മികച്ചത്.

വിഷാംശം
ഇതിലെ ബയോഫ്ളേവനോയ്ഡുകള് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഏറെ മികച്ചതാണ്.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച
ഇതില്‍ സാല്വെസ്ട്രോള് ക്യൂ 40, ലിമോനിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള നല്ലൊരു മരുന്നാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

പൊട്ടാസ്യം
ചെറുനാരങ്ങാത്തൊലിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ബിപി നിയന്ത്രണത്തിലാക്കി ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിയ്ക്കുന്നു.

വായ
ഇതിലെ വൈറ്റമിന്‍ സി, നൈട്രിക് ആസിഡ് എന്നിവ വായുടെ ആരോഗ്യത്തിനും വായുടെ ദുര്ഗന്ധമൊഴിവാക്കാനുമെല്ലാം ഏറെ മികച്ചതാണ്.

തടി
ചെറുനാരങ്ങാത്തൊലിയില്‍ പെക്ടിന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ചുളിവുകള്‍, പിഗ്മെന്റേഷന്, മുഖക്കുരു, ഡാര്‍ക് സ്പോട്സ്
ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങാത്തൊലി. ചുളിവുകള്‍, പിഗ്മെന്റേഷന്, മുഖക്കുരു, ഡാര്‍ക് സ്പോട്സ് എന്നിവയ്ക്കെല്ലാം ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് അരച്ചു മുഖത്തിടുകയും ചെയ്യാം.

കൊളസ്ട്രോള്‍
ഇതിലെ പോളിഫിനൈല്‍ ഫ്ളേവനോയ്ഡുകള്‍ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ദഹനം, പ്രതിരോധശേഷി
ദഹനം, പ്രതിരോധശേഷി എന്നിവ ഉറപ്പാക്കാന്‍ ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. കോള്‍ഡ്, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിരോധം.

ലിവര്‍
ഇതിനു പുറമെ ലിവര്‍ ക്ലീന്‍ ചെയ്യുക, രക്തക്കുഴലുകള്‍ ശക്തിപ്പെടുത്തുക, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും, സ്ട്രോക്ക് സാധ്യത കുറയ്ക്കുക തുടങ്ങിയ പല ഗുണങ്ങളും ചെറുനാരങ്ങാത്തൊലിയ്ക്കുണ്ട്.

ചെറുനാരങ്ങാത്തൊലി കഴിച്ചാല്‍......
ചെറുനാരങ്ങ ഫ്രീസറില്‍ വയ്ക്കാം. പിന്നീട് ഇതിന്റെ തൊലി എളുപ്പത്തില്‍ ഗ്രേറ്റ് ചെയ്തെടുക്കാം. ചെറുനാരങ്ങാത്തൊലി ഉണക്കിപ്പൊടിയ്ക്കും ഉപയോഗിയ്ക്കാം.

ചെറുനാരങ്ങാത്തൊലി
100 ഗ്രാം ചെറുനാരങ്ങാത്തൊലിയില്‍ 134 മില്ലീഗ്രാം കാല്‍സ്യം, 1620 മില്ലീഗ്രാം പൊട്ടാസ്യം, 129 മില്ലീഗ്രാം വൈറ്റമിന്‍ സി, 10.6 ഗ്രാം ഫൈബര്‍ എന്നിവയടങ്ങിയിട്ടുണ്ട്. മറുകു പറയും പണ, വിദേശസഞ്ചാര ഭാഗ്യങ്ങള്‍



Click it and Unblock the Notifications
