Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തടി കൂടുന്നതിന്റെ കാരണം ഇതായിരുന്നു....
തടി കൂടുന്നു തടി കൂടുന്നു എന്നു പറയുന്നതല്ലാതെ അതിനു കാരണങ്ങളും പ്രതിവിധികളും എന്തെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും പരാജയത്തിലും അനാരോഗ്യത്തിലുമായിരിക്കും നമ്മുടെ ഇത്തരം പരീക്ഷണങ്ങള്‍ അവസാനിക്കുന്നത് എന്നത് സത്യം. നിരവധി പഠനങ്ങളാണ് അമിത വണ്ണത്തിന്റെ രഹസ്യം കണ്ടു പിടിക്കാനായി നടത്തിയിട്ടുള്ളത്.

ഈ അടുത്ത കാലത്തായി അമേരിക്കയില്‍ നടത്തിയ ആരോഗ്യ പഠനത്തിലാണ് ഉറക്കക്കുറവാണ് പലരുടേയും അമിതവണ്ണത്തിന്റെ കാരണം എന്ന് കണ്ടെത്തിയത്. 60000പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആവശ്യത്തിനുറക്കം ലഭിയ്ക്കാത്ത പലരിലുമാണ് അമിതവണ്ണമെന്ന വില്ലനെ കണ്ടെത്തിയത്. ഇവരില്‍ പലരും മാനസികസമ്മര്ദ്ദമനുഭവിക്കുന്നവരുമാണ് എന്നതാണ് മറ്റൊരു സത്യം.
ജോലിക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും ഉറക്കം തൂങ്ങി ജോലി ചെയ്യുന്നതിനിടയില്‍ ഒരിടവേള എടുക്കുന്നതിനായി കോഫിയേയും ചായയേയും ആശ്രയിക്കുന്നവരും കുറവല്ല. ഇതെല്ലാം ഉണ്ടാക്കുന്നതും ഒരേ അവസ്ഥ തന്നെയാണ് എന്നതാണ് സത്യം. ഉറക്കത്തിന്റെ അഭാവം പലപ്പോഴും നമ്മളെ വ്യായാമങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇതും അമിതവണ്ണത്തിലേക്കാണ് നമ്മളെ നയിക്കുന്നത്.

ഇത്തരത്തില്‍ അമിതവണ്ണം പിന്നീട് മാരകമായ അസുഖങ്ങളിലേക്ക് എത്തിക്കുന്നു. പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉറക്കക്കുറവ് മൂലമുണ്ടാകുന്ന അമിതവണ്ണത്തിന്റെ സംഭാവനകളാണ്. ഉറക്കത്തിന്റെ അഭാവം ശരീരത്തിലെ കലോറിയെ വര്‍ദ്ധിപ്പിക്കുന്നു ഇത് കുടവയറിനും അമിതവണ്ണത്തിനും കുടപിടിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് മാത്രമല്ല ഉറക്കക്കുറവിന്റെ സംഭാവന, പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ നല്ലൊരു പങ്കും ഉറക്കമില്ലായ്മ നഷ്ടപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
