Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിഷമിറക്കാനുള്ള എളുപ്പവഴി
ഇപ്പോഴത്തെ തലമുറ ആരോഗ്യമുള്ള എന്ത് കഴിച്ചാലും അതെല്ലാം വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്നത് യാഥാര്‍ത്ഥ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടില്‍ വിരുന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം എത്രയെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. കേടു കൂടാതെ നീണ്ട കാലം സൂക്ഷിക്കുകയും അതിലൂടെ ലാഭം നേടുകയും വേണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഈ വിഷം തളിയ്ക്കലിനു പിറകിലുള്ളൂ എന്നത് വാസ്തവം. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ഇല്ലാതെ ജീവിയ്ക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ഇവയിലെ വിഷം എങ്ങനെ കളയും എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
പഴങ്ങളിലേയും പച്ചക്കറികളിലേയും വിഷാംശം കളയാന്‍ ഇവ വൃത്തിയായി കഴുകുക എന്ന വഴി മാത്രമേ നമ്മള് സാധാരണക്കാരുടെ മുന്നിലുള്ളൂ. അതല്ലാതെ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികള്‍ ഇവയാണ്.

കഴുകലിന് തന്നെ പ്രാധാന്യം
എത്രയൊക്കെ വേണ്ടെന്നു വെച്ചാലും നന്നായി കഴുകുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. കുറഞ്ഞത് മൂന്ന് നാല് തവണയെങ്കിലും കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാന്‍ ശ്രമിക്കുക.
ഉപ്പിലുണ്ട് രഹസ്യം
ഉപ്പ് പച്ചക്കറികളിലെ വിഷാംശം കളയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. ഉപ്പ് ഇതിലുള്ള കീടനാശിനികളെ ഒരു പരിധിവരെ ഇല്ലാതാക്കും.
വിനാഗിരി പ്രയോഗം
വിനാഗിരി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാം. വിനാഗിരി കലക്കിയ വെള്ളത്തില്‍ പച്ചക്കറി കുറച്ച് സമയം മുക്കിവെയ്ക്കുക. ഇത് കീടനാശിനിയേയും അപകടകരമായ ബാക്ടീരിയയേയും ഇല്ലാതാക്കും.
പുറത്തെ തോല് കളയുക

തോല് കളയാന്‍ പറ്റുന്ന വിധത്തിലുള്ള പച്ചക്കറിയാണെങ്കില്‍ വൃത്തിയായി കഴുകിയ ശേഷം ഇതിന്റെ പുറത്തെ തോല് ഉരിഞ്ഞു കളയുക. ഇത് ഒരു പരിധി വരെ വിഷാംശം തടയാന്‍ സഹായിക്കും.
മഞ്ഞള്‍
വിഷം കളയാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍. പഴങ്ങളും പച്ചക്കറികളും കഴുകാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
