Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പരീക്ഷണങ്ങള്‍ ഇനി വേണ്ട തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ പരീക്ഷണങ്ങള്‍ ചെയ്ത് ചെയ്ത് നിങ്ങള്‍ മടുത്തുവോ, പോക്കറ്റിലെ പണവും പോയി ആരോഗ്യവും പോയി എന്ന അവസ്ഥയിലാണോ നിങ്ങള്‍ എന്നാല്‍ ഇനി തടി കുറയ്ക്കാന്‍ പരീക്ഷണങ്ങള്‍ വേണ്ട. കാരണം ഇത്തരം പരീക്ഷണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് ആരോഗ്യമല്ല, അനാരോഗ്യമാണ് എന്നതാണ് കാര്യം. കുടവയര്‍ കുറയ്ക്കാന്‍ ഈ വെള്ളം മതി
എന്നാല്‍ യാതൊരു വിധ പരീക്ഷണങ്ങളും നടത്താതെ നിങ്ങള്‍ക്ക് ഇനി തടി കുറയ്ക്കാം. അതിനായി ചെയ്യേണ്ടത് നമ്മുടെ ദൈനംജിന ജീവിതത്തില്‍ അല്പം മാറ്റങ്ങള്‍ വരുത്തുക എന്നുള്ളത് മാത്രമാണ്. യാതൊരു വിധ ഡയറ്റിംഗും ഇല്ലാതെ എങ്ങനെ തടി കുറയ്ക്കാം എന്നു നമുക്ക് നോക്കാം.

മദ്യപാനം കുറയ്ക്കുക
മദ്യപിക്കുന്നവരില്‍ അമിതവണ്ണവും കുടവയറും സ്ഥിരമാണ്. അതുകൊണ്ട് തന്നെ മദ്യപാനം കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കുകയും മാനസികവും ശാരീരികവുമായ ഉന്മേഷം നല്‍കുകയും ചെയ്യും.

അത്താഴം നേരത്തേ
രാത്രി 9 മണിക്കു ശേഷം അത്താഴം കഴിയ്ക്കുന്നത് നിര്‍ത്തുക. 9 മണിയ്ക്കു ശേഷം ഭക്ഷണം കഴിയ്ക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കും. ഇത് വിശപ്പിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

വെള്ളം ധാരാളം
ഇടവേളകളിലും ദാഹിക്കുമ്പോഴും അല്ലാത്തപ്പോഴും എല്ലാം വെള്ളം കുടിയ്ക്കുക. ഇത് കൊഴുപ്പ് ഇല്ലാതാക്കി ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു.

ഉറക്കം ആവശ്യത്തിന്
ഉറങ്ങുന്ന കാര്യത്തില്‍ യാതൊരു വിധ കോംപ്രമൈസിനും ശ്രമിക്കാതിരിക്കുക. ഉറക്കം തടസ്സപ്പെട്ടാല്‍ ഇത് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുന്നു. മാത്രമല്ല ഒബേസിറ്റി എന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

കാപ്പി കുടിയ്ക്കുക
കാപ്പിയലെ കഫീന്‍ ശരീരത്തിലേയും രക്തത്തിലേയും ഫാറ്റി ആസിഡിനെ എരിച്ചു കളയുന്നു. മാത്രമല്ല ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും കാപ്പി സഹായിക്കും.

പ്രഭാത ഭക്ഷണത്തിനു മുട്ട
പ്രഭാത ഭക്ഷണത്തോടൊപ്പം മുട്ട ശീലമാക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും ഇനിയും കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശം കൊള്ളുക
രാവില തന്നെ സൂര്യപ്രകാശമേല്‍ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഊര്‍ജ്ജം ലഭിയ്ക്കുകയും കലോറി കുറയുകയും ചെയ്യുന്നു.



Click it and Unblock the Notifications
