Latest Updates
-
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച
ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവെങ്കില്‍
ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവാണെങ്കില്‍ അത് പലപ്പോഴും നിരവധി അപകടങ്ങളിലേക്കാണ് വഴിവെയ്ക്കുന്നത്. പലപ്പോഴും ഇത് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്നാല്‍ ഇരുമ്പ് ശരീരത്തില്‍ കുറവാണെങ്കില്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
ഇത്തരം ലക്ഷണങ്ങളില്‍ പലതും നമുക്ക് പരിചിതമാണ്. എന്നാല്‍ പലതിനേയും നമ്മള് അവഗണിയ്ക്കുകയാണ് പതിവ് എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അമ്പഴങ്ങ ജ്യൂസ് അമൃതിനു തുല്യം

അമിതക്ഷീണം
അമിതമായ ക്ഷീണമായിരിക്കും ആദ്യ ലക്ഷണം. ഇത് പലപ്പോഴും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാവുന്നതാണ്. ഇത് ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

കാഴ്ച കേന്ദ്രീകരിയ്ക്കാന്‍ പറ്റാതെ വരിക
ഒരു കാര്യത്തില്‍ കാഴ്ച കേന്ദ്രീകരിയ്ക്കാന്‍ പറ്റാതെ വരുന്നതും ശരീരത്തില്‍ അയേണ്‍ കുറവാണ് എന്നതിന്റെ ലക്ഷണങ്ങളില്‍ പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് അയേണ്‍ വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണം കഴിയ്ക്കാം.

ശ്വാസതടസ്സം
ഏതെങ്കിലും കാരണവശാല്‍ തുടര്‍ച്ചായയ ശ്വാസതടസ്സം നേരിടുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ശരീരം വിളര്‍ച്ചയിലേക്ക് നയിക്കപ്പെടുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണം കഴിച്ച് ഈ പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം.

വിളറിയ ചര്‍മ്മം
ചര്‍മ്മത്തില്‍ രക്തമയം ഇല്ലാതെ വിളറിയ നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. ഇത് ഉണ്ടാക്കുന്നത് പലപ്പോഴും ഒരു മുന്‍കരുതല്‍ തന്നെയാണ്.

മസിലിന്റെ ബലക്കുറവ്
മസിലിന്റെ ബലക്കുറവാണ് മറ്റൊരു പ്രശ്നം. ആരോഗ്യമുള്ള ശരീരമാണെന്ന് തോന്നിക്കുമെങ്കിലും അനാരോഗ്യമായിരിക്കും ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്.

നഖത്തിന്റെ പൊട്ടല്‍
നഖം പൊട്ടിപ്പോകുന്നതും ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറയുമ്പോളാണ്. പലപ്പോഴും ഈ ലക്ഷണത്തെ ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാറില്ല.

മൂത്രത്തിലെ നിറം മാറ്റം
മൂത്രത്തിന്റെ നിറം മാറ്റമാണ് മറ്റൊന്ന്. മഞ്ഞ നിറത്തോട് കൂടിയതും അല്ലെങ്കില്‍ തെളിഞ്ഞ മൂത്രവുമാണെങ്കില് ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവാണ് എന്ന് തന്നെ പറയാം.



Click it and Unblock the Notifications
