Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഡോക്ടറെ കാണാതെ പാരാസെറ്റമോള്‍ കഴിച്ചാല്‍
അസുഖങ്ങള്‍ക്ക് മുറിവൈദ്യം പ്രയോഗിയ്ക്കുന്നവരാണ് ഏറെയും. ഡോക്ടറെ കാണാതെ തനിയെ തന്നെ മരുന്നു കഴിയ്ക്കുന്നവര്‍.
ഇത്തരം മരുന്നുകളില്‍ പലരും കൂടുതലായി ഉപയോഗിയ്ക്കുന്ന ഒന്നാണ് പാരാസെറ്റമോള്‍. പ്രത്യേകിച്ചു ചെറിയ പനിയെല്ലാം വന്നാല്‍ ഡോക്ടറെ കാണാതെ തന്നെ പാരാസെറ്റമോള്‍ കഴിയ്ക്കും. ഇവ പൊതുവെ നിരുപദ്രവകരമാണെന്ന തോന്നലാണ് കാരണം.
എന്നാല്‍ ഡോക്ടറുടെ നിര്ദേശാനുസരണമല്ലാതെ പാരാസെറ്റമോള്‍ കഴിയ്ക്കുന്നതു കൊണ്ടു ദോഷങ്ങള്‍ ചില്ലറയല്ല. ഇവ വരുത്തുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയൂ, കൊളസ്ട്രോള്‍ കുറയ്ക്കും ഈ അത്ഭുത ഇല

കരള്‍
പാരാസെറ്റമോള്‍ അളവില്‍ കൂടുതല്‍ കഴിയ്ക്കുന്നത് കരള്‍ പ്രശ്നങ്ങള്‍ക്കിട വരുത്തും. ഇത്തരം മരുന്നുകളുടെ കവറുകളില്‍ തന്നെ ഇത് എഴുതിയിരിയ്ക്കുന്നതു കാണാം. ദിവസം 3 ഗ്രാമില്‍ കൂടുതല്‍ പാരാസെറ്റമോള്‍ കഴിയ്ക്കരുത്.

ഗ്യാസ്ട്രൈറ്റിസ്
പാരാസെറ്റമോള്‍ ഗ്യാസ്ട്രൈറ്റിസ് കാരണവുമാകാം. ഇതു കഴിച്ചാല്‍ വയര്‍ വീര്‍ക്കുക, ദഹനപ്രശ്നങ്ങള്‍ എന്നിവയും അനുഭവപ്പെടും.

അലര്‍ജി
ചിലരില്‍ പാരാസെറ്റമോള്‍ ചര്മപ്രശ്നങ്ങള്ക്കിട വരുത്തും. അലര്‍ജി, അനാഫൈലാക്സിസ് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

തലചുറ്റല്‍, ഉറക്കം തൂങ്ങല്‍
പാരാസെറ്റമോള്‍ പറഞ്ഞ അളവില്‍ കൂടുതല്‍ കഴിയ്ക്കുന്നത് തലചുറ്റല്‍, ഉറക്കം തൂങ്ങല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഹൈപ്പോടെന്ഷന്
പാരാസെറ്റമോള്‍ തോന്നിയപോലെ കഴിയ്ക്കുന്നത് ഹൈപ്പോടെന്ഷന്,അതായത് കുറഞ്ഞ ബിപിയ്ക്കു കാരണമാകും. ഇത് ഹൃദയാരോഗ്യത്തിനു ദോഷകരമാണ്.

വയറുവേദന, വയറിളക്കം
വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ പാരാസെറ്റമോള്‍ അളവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം സംഭവിയ്ക്കാവുന്ന മറ്റു പ്രശ്നങ്ങളാണ്.

വിശപ്പില്ലായ്മ, അമിതവിയര്‍പ്പ്
ചിലര്‍ക്ക് പാരാസെറ്റമോള്‍ കഴിയ്ക്കുന്നത് വിശപ്പില്ലായ്മ, അമിതവിയര്‍പ്പ്, മലത്തില്‍ രക്തം, മലബന്ധം തുടങ്ങിയ പലതരം പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്.



Click it and Unblock the Notifications
