Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ചായ അല്ലെങ്കില്‍ കാപ്പി ശീലങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്. പ്രത്യേകിച്ചു കാപ്പി പലരുടേയും ശീലമാണ്.
എന്നാല്‍ രാവിലെ വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇതു പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
രാവിലെ വെറുംവയറ്റില്‍ കാപ്പി ഒഴിവാക്കാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, യോനീഭാഗത്തു ചൊറിച്ചിലോ, എങ്കില്‍.....

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
കാപ്പിയ്ക്ക് അസിഡിക് സ്വഭാവമാണുള്ളത്. രാവിലെ വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുമ്പോള്‍ ഹൈഡ്രോക്ലോറിക് ആസിഡ് വയറ്റില്‍ വര്‍ദ്ധിയ്ക്കും. ഇത് ദഹനേന്ദ്രിയത്തിനു നല്ലതല്ല. നെഞ്ചെരിച്ചില്‍, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
കാപ്പിയുടെ അസിഡിക് സ്വഭാവം വയറിന്റെ ലൈനിംഗിന് കേടു വരുത്തും. അസിഡിറ്റി കൂടുമ്പോള്‍ വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. വെറുംവയറ്റിലാകുമ്പോള്‍ കാപ്പിയുടെ അസിഡിറ്റി നേരിട്ട് വയറിന്റെ ലൈനിംഗിനെ ബാധിയ്ക്കുകയാണ് ചെയ്യുന്നത്.

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
കാപ്പി വെറുവയറ്റില്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ തലച്ചോര്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കില്ല. ഇത് ഉത്കണ്ഠ, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
വെറുംവയറ്റിലെ കാപ്പികുടി ശരീരത്തിലെ ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്നതിന് കാരണമാകും. കാപ്പിയ്ക്കു പൊതുവെ ശരീരത്തിലെ ജലാശം കുറയ്ക്കുന്ന സ്വഭാവമാണുള്ളത്. വെറുംവയറ്റില്‍ ഇത് കൂടുതല്‍ പാര്‍ശ്വഫലമുണ്ടാക്കും.

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
ഡീഹൈഡ്രേഷന്, അസിസിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ മലബന്ധത്തിന് കാരണമാകും. ബെഡ്കോഫി കുടിയ്ക്കുന്നവര്‍ക്ക് മലബന്ധമെങ്കില്‍ ഇതിനുള്ള ഒരു കാരണമാകും ഇത്.

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
രാവിലെ കാപ്പി വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍ വിശപ്പു കുറയും. വയര്‍ നിറഞ്ഞതായ തോന്നലുണ്ടാകും. പ്രാതല്‍ കുറയാന്‍ ഇത് കാരണമാകും.

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ
വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുമ്പോഴുള്ള അപകടങ്ങളാണിത്. എന്നാല്‍ എന്തെങ്കിലും കഴിച്ച ശേഷമാകാം. രാവില 10-1 വരെയുള്ള സമയമാണ് കാപ്പി കുടിയ്ക്കാന്‍ ഏറ്റവും നല്ലതെന്നു പഠനങ്ങള്‍ പറയുന്നു.



Click it and Unblock the Notifications
