Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വേനലില് ആരോഗ്യത്തിന് പേര കഴിയ്ക്കാം
വേനല്ക്കാല ഭക്ഷണങ്ങളില് എന്നും ഒരു പടി മുന്നില് നില്ക്കുന്ന പഴമാണ് പേരയ്ക്ക. നാട്ടിന് പുറങ്ങളില് ഇതിനെ അടയ്ക്കാപഴം എന്നും പറയാറുണ്ട്. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് പേരയ്ക്കയുടെ ഹൈലൈറ്റ് എന്ന് തീര്ത്തു പറയാം.
ഓരോ ദിവസം കഴിയുന്തോറും സൂര്യന്റെ ശക്തി കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. ഈ സമയത്ത് തന്നെയാണ് ഭക്ഷണത്തിനും ആരോഗ്യത്തിനും നമ്മള് പ്രാധാന്യം കൊടുക്കേണ്ടതും. കൊളസ്ട്രോളിന് ചികിത്സ വേണ്ട, പിന്നെയോ?
അങ്ങനെ യാതൊരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്നതാണ് പേരയ്ക്ക. പേരയ്ക്ക വേനല്ക്കാലത്ത് കഴിയ്ക്കുന്നതു കൊണ്ടുള്ള നേട്ടങ്ങള് എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി
മഞ്ഞപ്പിത്തവും അതുപോലുള്ള ഗുരുതരമായ രോഗങ്ങളും ഏറ്റവും കൂടുതല് പടര്ന്നു പിടിയ്ക്കുന്ന കാലമാണ് ഇത്. നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും ചെയയ്ുന്ന കാലം. എന്നാല് ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിച്ചു നോക്കൂ. രോഗപ്രതിരോധ ശേഷി വര്ദ്ധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.

നിര്ജ്ജലീകരണം ഇല്ലാതാക്കുന്നു
വേനല്ക്കാലമായതു കൊണ്ടു തന്നെ നിര്ജ്ജലീകരണം ഇല്ലാതാക്കാനാണ് നമ്മള് ശ്രമിക്കേണ്ടത്. മരണത്തിനു വരെ കാരണമാകുന്ന രീതിയില് നിര്ജ്ജലീകരണം പ്രശ്നമാണ്. ഇതൊഴിവാക്കാന് പേരയ്ക്ക ജ്യൂസ് സഹായിക്കുന്നു.

തടി കുറയ്ക്കാനും സഹായിക്കുന്നു
തടി കുറയ്ക്കുന്നതിനും പേരയ്ക്ക നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്ത്തി കുറയ്ക്കാനും പേര സഹായിക്കുന്നു. വിറ്റാമിന്, ഫൈബര് എന്നിവ മെറ്റബോളിസത്തേയും ഉയര്ത്തുന്നു.

കാഴ്ചശക്തി വര്ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തി വര്ദ്ധിപ്പിക്കുന്ന കാര്യത്തില് പേര മുന്നില് തന്നെയാണ്. കാരറ്റില് ഉള്ളതിനേക്കാള് കൂടുതലായാണ് വിറ്റാമിന് എ പേരയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

മലബന്ധം തടയുന്നു
കുട്ടികള്ക്ക് പേര കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വേനല്ക്കാലങ്ങളില് മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന് പേരയ്ക്ക സഹായിക്കുന്നു.

രക്തസമ്മര്ദ്ദം
രക്തസമ്മര്ദ്ദം ജീവിത ശൈലീ രോഗങ്ങളില് മുന്നില് നില്ക്കുന്നതാണ്. ഇതിനെ കുറയ്ക്കാനുും നിയന്ത്രിക്കാനും പേര കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

പ്രമേഹത്തിന്റെ വില്ലന്
പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഗ്ലൈസാമിക് ആണ് പ്രമേഹത്തെ തടയുന്നത്.

ഹൃദയത്തെ സംരക്ഷിക്കുന്നു
ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പേര തന്നെ മുന്നില്. ഇതിലെ പൊട്ടാസ്യം ശരീരത്തിന്റെ ബാലന്സ് നിലനിര്ത്തുന്നു. ഇത് ഹൈപ്പര്ടെന്ഷനെ കുറയ്ക്കുന്നു.

ചര്മസംരക്ഷണം
ചര്മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും പേരയ്ക്ക തന്നെ മുന്നില്. വിറ്റാമിന് എ, സി, ആന്റി ഓക്സിഡന്റുകള് എന്നിവ ചര്മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നു.

സമ്മര്ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്ദ്ദം കുറയ്ക്കുന്നതിനും പേര സഹായിക്കുന്നു. മസിലിന്റേയും ഞരമ്പുകളുടേയും സമ്മര്ദ്ദം പേര കുറയ്ക്കുന്നു.

പല്ലുവേദനയ്ക്ക് ആശ്വാസം
പല്ലുവേദനയ്ക്ക് ആശ്വാസം നല്കുന്നതിനും പേരയ്ക്ക സഹായിക്കുന്നു. നിരവധി കീടാണുക്കളെ തുരത്തുന്നതിനും പേരയ്ക്ക കഴിയ്ക്കുന്നത് സഹായിക്കും.



Click it and Unblock the Notifications
