Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ഭക്ഷണം കഴിച്ചാല്‍ ചിലര്‍ക്ക് വയറുവേദന വരുന്നതു സാധാരണമാണ്. ഇത് കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടാകാം, എന്നാല്‍ ഇത് സ്ഥിരം പ്രശ്നമാകില്ല.
ഭക്ഷണം കഴിച്ചാല്‍ വയറുവേദനയെന്നു സ്ഥിരം പരാതിപ്പെടുന്നുവെങ്കില്‍ മറ്റു പല ആരോഗ്യപ്രശ്നങ്ങളും കാരണമാകാം. പല രോഗങ്ങളുടേയും തകരാറുകളുടേയും പ്രശ്നമാകാം. ദഹനപ്രശ്നം തന്നെയാകണമെന്നില്ല.
ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ഭക്ഷണം കഴിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വയറുവേദന വരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് പിടിക്കാത്ത ഭക്ഷണം കഴിയ്ക്കുക, ദഹനം ശരിയല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണ്‍, അപ്പെന്‍ഡിക്സ്, വയറ്റിലെ അള്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ടാവാം. എന്നാല്‍ വയറിന്റെ ഇടതു ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാന്‍സര്‍, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ടാവാം.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
മലബന്ധമുള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. ഇതിന്റെയും അടിസ്ഥാന കാരണം ദഹനപ്രക്രിയ ശരിയല്ലാത്തതാണ്. ഇത്തരം പ്രശ്നമുള്ളവര്‍ക്ക് അടിവയറ്റിലാണ് വേദന വരാറുള്ളത്.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നമുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. മനംപിരട്ടല്‍, ഛര്‍ദി എന്നിവയും ഗ്യാസ് പ്രശ്നമുള്ളവര്‍ ഭക്ഷണം കഴിച്ചാല്‍ വയറുവേദനയ്ക്കൊപ്പം ഉണ്ടാകും.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
അള്‍സര്‍ ബാധയുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. കുടലിലുണ്ടാകുന്ന ചെറിയ വ്രണങ്ങളാണ് അള്‍സര്‍ ബാധയ്ക്കു കാരണം. അള്‍സറുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍, പ്രത്യേകിച്ച് അല്പം കട്ടിയുള്ള ഭക്ഷണമായാല്‍ വയറ്റില്‍ പിടിയ്ക്കാതിരിക്കുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ വന്ന് ഇത് അടയുന്നതു മൂലം ദഹനത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാത്തതും വയറുവേദനയ്ക്കു കാരണമാകാറുണ്ട്. ഇത് ഗുരുതുരമായ പ്രശ്നമാണ്.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ഗോള്ബ്ലാഡര് സ്റ്റോണ്‍, പാന്‍ക്രിയാറ്റിസ് തുടങ്ങിയ രോഗങ്ങളും ഈ ലക്ഷണം കാണിയ്ക്കും.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ഭക്ഷണം പതുക്കെ ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കാനും ഇതുവഴി വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

ഭക്ഷണശേഷം വയറുവേദന, എങ്കില്‍....
വാരിവലിച്ചു ഭക്ഷണം കഴിയ്ക്കാതിരിക്കേണ്ടതും അത്യാവശ്യം തന്നെ. എപ്പോഴും വയറു നിറയെ കഴിയ്ക്കാതെ അല്പം സ്ഥലം ഒഴിച്ചിടുക. ആദ്യസെക്സ് വിജയമാക്കാന്‍ പുരുഷനറിയേണ്ടവ...



Click it and Unblock the Notifications