Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഉള്ളിത്തോല് കളയേണ്ട കാര്യമില്ല, ഗുണങ്ങള്‍ നിരവധി
ഉള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. ഉള്ളി നമ്മളെയെല്ലാവരേയും അല്പം കരയിപ്പിക്കുമെങ്കിലും ഉള്ളിയ്ക്കുള്ള ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വരെ ഉള്ളി വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. ശരീരത്തിലെ വിഷം അടുക്കളയില്‍ കളയാം
ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഉള്ളി എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സത്യമതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് ഉള്ളി.
മാത്രമല്ല മുടി പോയി കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉള്ളി പരിഹാരം തന്നെയാണ്. ഉള്ളിത്തോലിലെ ഓരോ പാളിയിലും ഉണ്ട് ആരോഗ്യ ഗുണങ്ങള്‍. അവ എന്തൊക്കെ എന്ന് നോക്കാം. കരള്‍ ക്ലീന്‍ ചെയ്യാന്‍ ഈ ഒറ്റമൂലി

ആദ്യത്തെ പാളി
ഉള്ളിത്തോലിന്റെ ആദ്യപാളി സ്വാഭാവികമായും നമ്മളെല്ലാവരും കളയുക തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആന്റി ഓക്സിഡന്റിന്റെ പവ്വര്‍ഹൗസാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളിത്തോലിന്റെ ആദ്യപാളിയില്‍ അടങ്ങിയിട്ടുള്ളത്.

രണ്ടാം പാളി
ഉള്ളിത്തോല് കളയുമ്പോള്‍ പലരും ഒന്നും രണ്ടും പാളികളും കളയും. എന്നാല്‍ വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ സിയുടേയും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയുടേയും കലവറയാണ് ഉള്ളിയുടെ പുറത്തെ തോല്.

കരയിപ്പിക്കുന്ന മൂന്നാം പാളി
ഉള്ളി മുറിയ്ക്കുമ്പോള്‍ എന്തുകൊണ്ട് കരയുന്നു? കരയിപ്പിക്കുന്നത് ഉള്ളിയുടെ മൂന്നാം പാളിയാണ് എന്നതാണ് കാര്യം. മൂന്നാം പാളിയില്‍ ആണ് നമ്മളെ കരയിപ്പിക്കുന്ന സള്‍ഫര്‍ അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു.

ശരീര താപം കുറയ്ക്കുന്നു
ശരീര താപം കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളിയേക്കാള്‍ ഉള്ളിത്തോലിനാണ് ഈ ഗുണങ്ങള്‍ ഉള്ളത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഉള്ളിയുടെ ആദ്യ പാളി മാത്രം ഒഴിവാക്കി മറ്റുള്ളവ ഉപയോഗിക്കുക.

പനി കുറയ്ക്കാന്‍
പനി കുറയ്ക്കാനും ഉള്ളി വളരെയധികം സഹായിക്കുന്നു. ഉള്ളി സോക്സിനടിയില്‍ വെച്ച് രാത്രി കിടന്നാല്‍ ഇത് പനി ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും.

ഹൃദയാരോഗ്യം
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉള്ളി മുന്നില്‍ തന്നെയാണ്. ശരീരത്തിലെ ചീത്ത ക ളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു ഉള്ളി. മാത്രമല്ല രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവില്‍ വ്യതിയാനമില്ലാതെ സംരക്ഷിക്കുന്നതിനും ഉള്ളി തന്നെ മുന്നില്‍.

ചര്‍മ്മം പൊള്ളിയാല്‍
ചര്‍മ്മം പൊള്ളുന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ചര്‍മ്മം പൊള്ളിയാല്‍ അതിനെ പ്രതിരോധിയ്ക്കാന്‍ ഉള്ളിയും ഉള്ളിത്തോലും ധാരാളം.



Click it and Unblock the Notifications
