Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഈ ശീലങ്ങള്‍ക്ക് നിങ്ങള്‍ അടിമയാണോ, എങ്കില്‍ അപകടം
പലപ്പോഴും പല ശീലങ്ങളും നമുക്ക് മാറ്റിയെടുക്കാന്‍ കഴിയില്ല. കാരണം അത്രയ്ക്ക് നമ്മള് ആ ശീലത്തോട് അടിമപ്പെട്ടിരിയ്ക്കും എന്നതാണ് കാര്യം. ഇതൊക്കെ ചെന്നെത്തുന്നതാകട്ടെ അനാരോഗ്യത്തിലേക്കും. നമുക്കുള്ളില്‍ ഇത്തരം ശീലങ്ങള്‍ ധാരാളമുണ്ട്. വായിലെ പുണ്ണിന് അടുക്കളയില്‍ പരിഹാരം
നമ്മള് എത്രയൊക്കെ ശ്രമിച്ചാലും മാറ്റിയെടുക്കാന്‍ കഴിയാത്ത ശീലങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം. ഇവയില്‍ പലതും നമ്മുടെ ജീവന് തന്നെ അപകടത്തിലാക്കുന്നതാണ്.

ജങ്ക്ഫുഡ്
ജങ്ക് ഫുഡാണ് ഇതിലെ പ്രധാന വില്ലന്‍. ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ ആ രുചിക്കൂട്ടില്‍ നിന്നും പുറടത്തു കടക്കാനാവില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെയാണ് ഇന്നത്തെ കാലത്ത് രോഗങ്ങളുടെ എണ്ണവും കൂടുന്നത്.

സ്മാര്‍ട്ട് ഫോണ്‍
സ്മാര്‍ട്ട് ഫോണിനെപ്പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിയ്ക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. ഉറങ്ങുമ്പോള്‍ പോലും ഫോണ്‍ അടുത്തു വേണം എന്നതാണ് സ്ഥിതി. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും കണ്ടില്ലെന്ന് നടിയ്ക്കുന്നവരാണ് പലരും.

കാപ്പി
കാപ്പിയുടേയും ചായയുടേയും കാര്യത്തില്‍ പലപ്പോഴും യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നമ്മള് തയ്യാറാവില്ല. എന്നാല്‍ ഈ ശീലത്തെ പെട്ടെന്ന് നിര്‍ത്തിയാല്‍ അതുണ്ടാക്കുന്ന പ്രശ്നവും ചില്ലറയല്ല എന്നതാണ് കാര്യം.

ചോക്ലേറ്റിനോടുള്ള അമിതാഗ്രഹം
ചോക്ലേറ്റ് കഴിയ്ക്കുന്നതിനോടും മധുരപലഹാരങ്ങളോടുമുള്ള പ്രിയം പലപ്പോഴും പലര്‍ക്കും മറച്ചു വെയ്ക്കാന്‍ കഴിയില്ല. ഇവ കഴിയ്ക്കുന്നതിലൂടെ ഇത്തരം പലഹാരങ്ങള്‍ കഴിയ്ക്കാനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നതിനു പിന്നിലും ഇതിലുള്ള മധുരമാണ് എന്നതാണ് സത്യം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നതും.

ഷോപ്പിംഗ് എന്ന രോഗം
പലര്‍ക്കും ഷോപ്പിംഗ് എന്നത് ഒരു ശീലമായിരിക്കും. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ പല വസ്തുക്കളും നമ്മള് ഷോപ്പിംഗിനിറങ്ങി വാങ്ങിച്ചു കൂട്ടുന്നു. ഇതാകട്ടെ നമ്മളെ സാമ്പത്തികമായും ശാരീരികമായും തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചൂതുകളിയിലെ അപകടം
ചൂതുകളിയിലും ഒളിഞ്ഞിരിയ്ക്കുന്ന അപകടം പലര്‍ക്കും അറിയില്ല. ഇത് ഡോപ്മൈന് എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. മാനസികമായും ശാരീരികമായും നമ്മളെ തകര്‍ക്കാന്‍ ഡോപ്മൈന് കാരണമാകും.

വ്യായാമവും അമിതമായാല്‍ പ്രശ്നം
വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അമിതമായി വ്യായാമം ചെയ്യുന്നത് ഉണ്ടാക്കുന്ന പ്രശ്നം പലര്‍ക്കും അറിയില്ല. പലരും വ്യായാമം ചെയ്ത് അതിന് അടിമപ്പെടാറുണ്ട്.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം
ലഹരി എങ്ങനെയെല്ലാം തലച്ചോറിനെ ബാധിയ്ക്കുമോ അതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയ നമ്മളെ ബാധിയ്ക്കുന്നത്. ഒരു പക്ഷേ ലഹരി ഉത്പ്പന്നങ്ങളേക്കാള്‍ അപകടകരമായ രീതിയിലാണ് സോഷ്യല്‍ മീഡിയ നമ്മളെ ബാധിയ്ക്കുന്നത്.

സെക്സും അപകടം
ലൈംഗിക കാര്യങ്ങളിലുള്ള അമിതമായ താല്‍പ്പര്യവും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നതാണ്. ഇത് പലപ്പോഴും പല രോഗാവസ്ഥയിലേക്കും ചിലരെ കൊണ്ടെത്തിക്കും.



Click it and Unblock the Notifications