Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കുടവയര്‍ കുറയ്ക്കാന്‍ കണ്ണാടി നോക്കാം
രൂപം മാറാനും മാറ്റാനും കഴിവുള്ള മാന്ത്രിക കണ്ണാടിയെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരമൊരു കണ്ണാടി ഇപ്പോള്‍ ലഭിച്ചാലോ? അതെ വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും കണ്ണാടി സഹായിക്കും. എന്തൊരു വിഡ്ഡിത്തരമെന്നു നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ സത്യമാണ് വയര്‍ കുറയ്ക്കാന്‍ ഇനി കണ്ണാടി നോക്കിയാല്‍ മതി എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കണ്ണാടി നോക്കുന്നത് എല്ലാവര്ക്കും സന്തോഷമുള്ള കാര്യം തന്നെയാണ് കാരണം എത്ര കണ്ടാലും അവനവന്റെ മുഖം പലര്‍ക്കും മതിയാവില്ല. എന്നാല്‍ കണ്ണാടി നോക്കി ഭക്ഷണം കഴിക്കുന്ന കാര്യമാണ് പറഞ്ഞത്. കണ്ണാടിയില്‍ നോക്കി ഭക്ഷണം കഴിച്ചാല്‍ തടിയും വയറും എല്ലാം കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

എന്നാല്‍ ഇതിനു പിന്നിലുള്ള യാഥാര്‍ത്ഥ്യം എന്താണെന്ന് നിങ്ങള്‍ക്കറിയേണ്ടേ? കണ്ണാടിയില്‍ നോക്കി ഭക്ഷണം കഴിയ്ക്കുമ്പോള്‍ അവനവനെ തന്നെ സ്വയം വിലയിരുത്താനുള്ള കഴിവ് പലരിലും ഉണ്ടാവും എന്നാണ് ഗവേഷകരുടെ അഭിപ്രായം. മാത്രമല്ല കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യത്തെക്കുറിച്ചും അനാരോഗ്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ ഈ കണ്ണാടി നോട്ടം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത അനാരോഗ്യം സൃഷ്ടിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഡൈനിംഗ് റൂമില്‍ കണ്ണാടി വെച്ചാല്‍ മതി അത് പിന്നെ കഴിക്കാന്‍ തോന്നില്ലെന്നുമാണ് ഗവേഷകരുടെ അഭിപ്രായം. കഷ്ടപ്പെടാതെ തന്നെ തടി കുറയ്ക്കാം
ഇതിനായി 185 വിദ്യാര്‍ത്ഥികളുമായി ഒരു പരീക്ഷണത്തിനാണ് ഇവര്‍ ഇറങ്ങിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ചോക്ലേറ്റ് കോക്കും പഴങ്ങളും നല്കി അവരെ കണ്ണാടി സ്ഥാപിച്ച മുറിയിലേക്കും കണ്ണാടിയില്ലാത്ത മുറിയിലേക്കും മാറ്റി. എന്നാല്‍ കണ്ണാടിയില്‍ നോക്കിയവര്‍ നോക്കാത്തവരേക്കാള് കുറച്ച് അളവ് കേക്ക് മാത്രമാണ് കഴിച്ചത്. എന്നാല്‍ പഴങ്ങള്‍ കഴിച്ചവരില്‍ വ്യത്യാസവുമുണ്ടായിരുന്നില്ല.
അതുകൊണ്ട് തടിയും വയറും കുറയ്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ഒരു കണ്ണാടി ഇന്നു തന്നെ ഡൈനിംഗ് റൂമില്‍ വാങ്ങി വെച്ചോളൂ. തടി കുറയ്ക്കാന്‍ കറിവേപ്പില ജ്യൂസോ?

മാത്രമല്ല വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും കഷ്ടപ്പെടണ്ട എന്നതും കണ്ണാടി ചികിത്സയുടെ നേട്ടമാണ്. കണ്ണാടി പരീക്ഷണം നടത്തി വയര്‍ കുറയ്ക്കാന്‍ ഇന്നു തന്നെ തീരുമാനിച്ചോളൂ. ഇത് നമ്മുടെ അമിത ഭക്ഷണ ശീലത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിത ഭക്ഷണമെന്ന വില്ലന്‍ ഇല്ലെങ്കില്‍ തന്നെ അതിന്റെ കൂടപ്പിറപ്പുകളായ അമിത വണ്ണവും കുടവയറും ഇല്ലാതാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
