Latest Updates
-
40-ലും ചുറുചുറുക്ക്! സോഹ അലി ഖാന്റെ 30 മിനിറ്റ് ട്രെഡ്മിൽ വർക്കൗട്ടും ലളിതമായ ഭക്ഷണരീതിയും -
നാളെ ബുധ മാർഗിയോ? സത്യം ഇതാണ്; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി ഗജകേസരി യോഗമുണ്ടോ? തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വരുന്നത് അപൂർവ്വ ശുഭമുഹൂർത്തം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 20-26 വാരഫലം: ഈ 4 രാശിക്കാർക്ക് ധനമഴയും തൊഴിൽ നേട്ടവും, മിഥുനം രാശിക്കാർക്ക് ജാഗ്രത! -
പൂരാടം നക്ഷത്രത്തിന്റെ സ്വാധീനം: 2026 സെപ്റ്റംബർ 20-ലെ നക്ഷത്രഫലവും ഇന്നത്തെ ശുഭമുഹൂർത്തങ്ങളും അറിയാം! -
മാസിക ദുർഗ്ഗാഷ്ടമി, രാധാഷ്ടമി: ഇന്നത്തെ പൂജാ മുഹൂർത്തങ്ങളും 12 രാശിക്കാരുടെ സമ്പൂർണ്ണ ഫലവും -
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
രണ്ടാഴ്ച കൊണ്ട് വയറു കുറയ്ക്കും പാനീയങ്ങള്‍
കുടവയറും അമിതവണ്ണവും എത്രയൊക്കെ പ്രശ്നമല്ലെന്നു പറഞ്ഞാലും പലപ്പോഴും ഇത് തന്നെയായിരിക്കും നമ്മുടെയെല്ലാം ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. പലവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരാണോ നിങ്ങള്‍, എങ്കില്‍ പരീക്ഷണം എന്ന നിലയ്ക്കല്ല വയറു കുറയ്ക്കാനുള്ള ഉത്തമ മാര്‍ഗ്ഗങ്ങള്‍ എന്ന നിലയ്ക്ക് തന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. തടി കുറയ്ക്കാന്‍ നമ്മുടെ വെളിച്ചെണ്ണ!!
പട്ടിണി കിടന്നും അമിതമായി വ്യായാമം ചെയ്തും ഇനി നിങ്ങള്‍ ക്ഷീണിക്കേണ്ട. രണ്ടാഴ്ച കൊണ്ട് വയറു കുറയ്ക്കും താഴെ പറയുന്ന പാനീയങ്ങള്‍. പ്രകൃതി ദത്തമാണ് എന്നതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്നതും സത്യം.

ജീരകവെള്ളം
ജീരകവെള്ളം നമ്മള് സ്ഥിരമായി കുടിയ്ക്കുന്നതായിരിക്കും. എന്നിട്ടും വയറു കുറഞ്ഞില്ലേ. എന്നാല്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം നാരങ്ങാ നീര് ഒരു ഗ്ലാസ്സ് വെള്ളം എന്നിവയെല്ലാം കൂടി മിക്സ് ചെയ്ത് തിളപ്പിക്കുക. ഒരു ദിവസം വെച്ച ശേഷം അടുത്ത ദിവസം മുതല്‍ ഉപയോഗിച്ച് തുടങ്ങാം. രണ്ടാഴ്ച കൊണ്ട് തടി കുറയും എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും വേണ്ട.

നാരങ്ങയും തേനും
നാരങ്ങയും തേനും തടി കുറയ്ക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഒരു നാരങ്ങയുടെ പകുതിയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ഗ്ലാസ്സ് തണുത്ത വെള്ളവുമാണ് ആവശ്യമായ സാധനങ്ങള്‍. രാവിലെ തന്നെ വെറും വയറ്റില്‍ ഈ പാനീയം ഒരാഴ്ച കഴിയ്ക്കുക. വ്യത്യാസം ഉടന്‍ തന്നെ മനസ്സിലാകും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേനും വെള്ളവും ചാലിച്ച് കഴിച്ചാലും ഏത് കുറയാത്ത വയറും കുറയും എന്നതാണ് കാര്യം. എന്നാല്‍ ഇതെല്ലാം മിക്സ് ചെയ്ത് ഒരു മണിക്കൂര്‍ വെച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്.

ചൂടുവെള്ളം തെറാപ്പി
ചൂടുവെള്ളം തെറാപ്പിയാണ് മറ്റൊരു വഴി. വിശ്വസിക്കാന്‍ പ്രയാസം കാണും എന്നാല്‍ ചൂടുവെള്ളം വെറും വയറ്റില്‍ കുടിയ്ക്കുന്നത് നമ്മുടെ വിശപ്പിനെ വരെ കുറയ്ക്കുന്നു. ദിവസവും 9,10 ഗ്ലാസ്സ് വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്.

വെളുത്തുള്ളി പാല് പാനീയം
വെളുത്തുള്ളി ചൂടാക്കികഴിയ്ക്കുന്നത് വയറു കുറയ്ക്കാന്‍ ഉത്തമമായ വഴിയാണ്. നാലോ അഞ്ചോ വെളുത്തുള്ളി ദിവസവും വേവിച്ച് കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. എന്നാല്‍ വെളുത്തുള്ളി വേവിച്ചത് പാലില്‍ മിക്സ് ചെയ്ത് കഴിയ്ക്കുന്നത് ഏറ്റവും ഉത്തമമായ വഴിയാണ്.

തക്കാളി, വെള്ളരിക്ക ബ്രേക്ക്ഫാസ്റ്റ്
വയറു കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ് തക്കാളി കുക്കുമ്പര്‍ സാലഡ് ബ്രേക്ക്ഫാസ്റ്റിന് കഴിയ്ക്കുക എന്നത്. ഇതോടൊപ്പം നാരങ്ങാ നീരു കൂടി മിക്സ് ചെയ്താല്‍ ഉദ്ദേശിക്കുന്ന ഫലം തീര്‍ച്ചയായും ലഭിയ്ക്കും.

ഗ്രീന്‍ ലെമണ്‍ ടീ
ഗ്രീന്‍ ടീ തടി കുറയ്ക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗ്രീന്‍ ടീയും നാരങ്ങാ നീരും മിക്സ് ചെയ്ത് ഗ്രീന്‍ ലെമണ്‍ ടീ ഉണ്ടാക്കുന്നത് തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രകടമായ മാറ്റം കാണും.

കറുവപ്പട്ട, തേന്‍ പാനീയം
ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും ഒരു ടേബിള്‍ സ്പൂണ്‍ തേനും വെള്ള്ത്തില്‍ മിക്സ് ചെയ്ത് മുപ്പത് മിനിട്ടിനു ശേഷം കഴിയ്ക്കുക. ഉച്ച ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് കഴിയ്ക്കുക.

കാരറ്റ് ബീറ്റ് റൂട്ട് ജ്യൂസ്
കാരറ്റ്ജ്യൂസും ബീറ്റ് റൂട്ട് ജ്യൂസും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് നമ്മുടെ തടി കുറയ്ക്കും. ഒരു കാരറ്റ് ഒരു ബീറ്റ്റൂട്ട് ഒരു നാരങ്ങ അര ടീസ്പൂണ്‍ ഉപ്പ് എന്നിവ മിക്സ് ചെയ്ത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് നല്ലതാണ്. തടി കുറയ്ക്കുകയും വയറിലെ കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യും.

കറിവേപ്പില കൊണ്ടും മാജിക്
കറിവേപ്പിലയും തടി കുറയ്ക്കുന്നതിന് ഉത്തമമാണ്. ദിവസവും ഏഴോ എട്ടോ കറിവേപ്പില കഴിയ്ക്കുന്നത് നമ്മുടെ ദഹനത്തെ ഉദ്ദീപിപ്പിക്കുന്നു. കറിവേപ്പില പ്രയോഗം 20 ദിവസത്തിനുള്ളില്‍ തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications
