Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണിനു പറ്റും വ്യായാമത്തെറ്റുകള്
വ്യായാമത്തില്‍ സ്ത്രീകളേക്കാള്‍ ഒരുപടി താല്പര്യം കൂടുതല്‍ പുരുഷന്മാര്ക്കായിരിയ്ക്കും. പ്രത്യേകിച്ചു മസില് കൂട്ടാനെങ്കില്.
വ്യായാമം ചെയ്യുന്നത് മസിലിനു വേണ്ടിയല്ലെങ്കില്‍ കൂടിയും നല്ലതുതന്നെയാണ്. എന്നാല്‍ ശരിയായിത്തന്നെ ചെയ്യണം. അല്ലെങ്കില്‍ വ്യായാമത്തിന്റെ ഗുണം ലഭിയ്ക്കില്ല. ഹൃദയത്തെ വയസാക്കും ശീലങ്ങള്‍
പുരുഷന്മാര് പൊതുവെ വരുത്താറുള്ള ചില വ്യായാമത്തെറ്റുകളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ആണിനു പറ്റും വ്യായാമത്തെറ്റുകള്
ശരീരം ഏതുതരമെന്നു തിരിച്ചറിഞ്ഞു വേണം വ്യായാമം ചെയ്യാന്‍. എക്ടോമോര്പ്, എന്‍ഡോമോര്‍ഫ്, മീസോമോര്‍ഫ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ശരീരമുണ്ട്. ഇവയോരോന്നിനും ചേരുന്ന, പ്രയോജനം നല്കുന്ന വ്യായാമങ്ങളും വ്യത്യസ്തമാണ്.

ആണിനു പറ്റും വ്യായാമത്തെറ്റുകള്
പെട്ടെന്നു മസില് വരണമെന്നു കരുതി അമിത വ്യായാമം ചെയ്തിട്ടു കാര്യമില്ല. ഇത് വിപരീതഫലമാണ് വരുത്തി വയ്ക്കുക. മിതമായ തോതില്‍ കൃത്യമായ വ്യായാമമാണ് പ്രയോജനം നല്‍കുക.

ആണിനു പറ്റും വ്യായാമത്തെറ്റുകള്
ഉദ്ദേശമറിഞ്ഞു വേണം വ്യായാമം. ഉദാഹരണത്തിന് മസിലിനു വേണ്ടിയെങ്കില്‍ കാര്‍ഡിയോ കുറച്ച് പകരം വെയ്റ്റ് ലിഫ്റ്റിംഗ് കൂടുതല്‍ ചെയ്യുക.

ആണിനു പറ്റും വ്യായാമത്തെറ്റുകള്
വാം അപ് ചെയ്യാതെ വ്യായാമങ്ങള്‍ ചെയ്യരുത്. ഇത് ശരീരത്തെ മുറിവേല്‍പ്പിയ്ക്കും. 5-10 മിനിറ്റുകള്‍ വാംഅപ് ചെയ്യണം.

ആണിനു പറ്റും വ്യായാമത്തെറ്റുകള്
ചില പ്രത്യേക ഭാഗങ്ങള്‍ക്കു വേണ്ടി മാത്രം കൂടുതല്‍ വ്യായാമം ചെയ്യുന്നവരുണ്ട്. ഇ്ത ആ ഭാഗം മാത്രം കൂടുതല്‍ വലുതാകാന്‍ ഇട വരുത്തും. സ്ക്വാറ്റ്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയ എല്ലാ വ്യായാമമുറകളും പരീക്ഷിയ്ക്കാം.

ആണിനു പറ്റും വ്യായാമത്തെറ്റുകള്
മസില് പെട്ടെന്നു വളരാനാഗ്രഹിച്ച് ആവശ്യത്തില്‍ കൂടുതല്‍ സ്പ്ലിമെന്റുകള്‍ ഉപയോഗിയ്ക്കുന്നതവരുണ്ട്. ഇതു ദോഷം വരുത്തും. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുന്നതാണ് നല്ലത്.

ആണിനു പറ്റും വ്യായാമത്തെറ്റുകള്
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ വ്യായാമഗുണം ഇല്ലാതാക്കും. ഇവയുപേക്ഷിയ്ക്കുക.



Click it and Unblock the Notifications
