Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
വയറ് പോകാന്‍ വെറും ഒരു ഗ്ലാസ്സ് വെള്ളം
വെറും ഒരു ഗ്ലാസ്സ് വെള്ളം കൊണ്ട് ശരീരത്തില്‍ എന്തൊക്കെ അത്ഭുതങ്ങല്‍ ചെയ്യാന്‍ കഴിയും എന്ന്് നിങ്ങള്‍ക്കറിയുമോ? സത്യമാണ് വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ഒരു ദോഷവും ഉണ്ടാവില്ല എന്നതാണ് സത്യം. മാത്രമല്ല വയറു കുറയ്ക്കുന്ന കാര്യത്തിലും പച്ചവെള്ളം തന്നെ മുന്നില്‍.
എപ്പോള്‍ വെള്ളം കുടിയ്ക്കണമെന്നും ഏത് വെള്ളം കുടിയ്ക്കണമെന്നതും എല്ലാം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ എപ്പോഴൊക്കെ എത്രയൊക്കെ വെള്ളം കുടിയ്ക്കണം എന്ന് നമുക്ക് നോക്കാം.

രാവിലെ എഴുന്നേറ്റാല്‍
രാവിലെ എഴുന്നേറ്റാലുടന്‍ രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിയ്ക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു.

വയറു കുറയ്ക്കാന്‍
വയറു കുറയ്ക്കുന്നതിന് വെറും വയറ്റില്‍ പച്ചവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് വെള്ളം കുടിയ്ക്കാം

കലോറി കുറയ്ക്കുന്നു
കലോറി കുറയ്ക്കുന്ന കാര്യത്തിലും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് അനാവശ്യ കൊഴുപ്പുകളെ ഇല്ലാതാക്കുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു
മെറ്റബോളിസം ഉയര്‍ത്തുന്നതിനും വെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്നു. രാത്രി അത്താഴം കഴിഞ്ഞ് കിടക്കാന്‍ പോകുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ്
ചിലര്‍ ഭക്ഷണത്തോടൊപ്പം വെള്ളം കുടിയ്ക്കുന്നവരാണ്. എന്നാല്‍ ഇത് ഒരു തെറ്റായ നടപടിയാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് അരമണിയ്ക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിച്ചിരിയ്ക്കണം.

ഭക്ഷണം കഴിഞ്ഞ്
ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ വെള്ളം കുടിയ്ക്കുന്നതും ഒരു തെറ്റായ പ്രവണതയാണ്. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം മാത്രമേ വെള്ളം കുടിയ്ക്കാവൂ.

വിശപ്പിനും വെള്ളം
വിശപ്പിനു ഭക്ഷണം കഴിച്ചാല്‍ മാത്രമല്ല വിശപ്പ് മാറുന്നത് വെള്ളം കുടിച്ചാലും വിശപ്പ് മാറും എന്നതാണ് സത്യം. വിശപ്പ് വല്ലാതായാല്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പത്ത് മിനിട്ടിനു ശേഷം ഭക്ഷണം കഴിയ്ക്കാം.

ഉറക്കത്തിന്
നല്ല ഉറക്കം ലഭിക്കുന്നതിന് പകല്‍ നല്ല രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. രാത്രിയിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ആവശ്യമാണ്.

വ്യായാമം ചെയ്യുന്നതിന് മുന്‍പ്
വ്യായാമം ചെയ്യുന്നതിന് മുന്‍പും ശേഷവും ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.



Click it and Unblock the Notifications
