Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ജോലി സ്ഥലത്തെ സമ്മര്ദ്ധമകറ്റാനുള്ള വഴികള്‍
ജോലി സ്ഥലത്ത് നേരിടുന്ന മാനസിക സമ്മര്‍ദ്ധം ഇന്ന് ആരോഗ്യത്തിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന ഒരു കാര്യമാണ്. ഇത് നിങ്ങളുടെ വൈകാരിക സൗഖ്യത്തിന് മാത്രമല്ല നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും ദോഷകരമാകും.
മാനസിക സമ്മര്ഡദ്ദം കുറയ്ക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
നിങ്ങളുടെ കൈകളും മുഖവും കഴുകുകയും, തലമുടി നനയ്ക്കുകയും, ഷര്‍ട്ട് അയച്ചിടുകയും, ഷൂ അഴിക്കുകയും ചെയ്യുക. വളരെ സുഖപ്രദമായ ഒരു കസേരയിലിരുന്ന് ലൈറ്റുകള്‍ ഓഫ് ചെയ്ത് ശാന്തമായി ആഴത്തിലുള്ള ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 21 തവണ ആഴത്തില്‍ ശ്വസിക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ധം വേഗത്തില്‍ അകറ്റും. ഉദാഹരണമായി, നിങ്ങള്‍ക്ക് അഞ്ച് മിനുട്ടുണ്ടെങ്കില് 21 ശ്വസനങ്ങളുടെ രണ്ട് തവണകള്‍ ചെയ്യാം.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
നിവര്‍ന്ന് നില്ക്കുക. കൈകള്‍ പിന്നില്‍ വെയ്ക്കുക. തുടര്‍ന്ന് കൈകള്‍ വിടര്‍ത്തി മുകളിലേക്ക് നോക്കുക. നിങ്ങള്‍ നിശ്വസിക്കുന്നതിനൊപ്പം കൈകള്‍ പ്രാഥമികമായ സ്ഥിതിയിലേക്ക് കൊണ്ടുവരുകയും മുന്നോട്ട് വളഞ്ഞ് പാദത്തില്‍ തൊടുകയും ചെയ്യുക.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
നിങ്ങളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ചിത്രം മനസില്‍ സങ്കല്പിക്കുകയും അതില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക. വെള്ളം ഒഴുകുന്നത്, തെളിഞ്ഞ ആകാശം, വിളക്ക്, പുല്ലിലുടെയുള്ള ഓട്ടം അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ചിത്രം, നിങ്ങളുടെ കുടുംബം, പങ്കാളി എന്നിവയൊക്കെയാകാം ഇത്. എന്നാല്‍ ഇത്തരത്തിലുള്ള റിലാക്സിങ്ങിന് പ്രകൃതി ദൃശ്യങ്ങളാണ് അനുയോജ്യം.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
ദിവസം മുഴുവന്‍ നീണ്ട ജോലിക്ക് ശേഷം തളര്‍ന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ക്ഷീണമകറ്റാന്‍ ലളിതമായ വ്യായാമങ്ങള്‍ ചെയ്യാം. ഒരു കസേരയില്‍ ഇരുന്ന് കാലുകള്‍ നിവര്‍ത്തി ഒരു കസേരയില്‍ വെയ്ക്കുകയും, പൂര്‍ണ്ണമായും അയച്ചിടുകയും, നിങ്ങളുടെ കഴുത്തിന് പുറകില്‍ ഒരു താങ്ങ് നല്‍കുകയും ചെയ്യുക. അല്പം താഴ്ന്ന് കണ്ണുകള്‍ അടച്ച് റിലാക്സ് ചെയ്യുക. നിങ്ങളെ ശല്യം ചെയ്യുന്ന എല്ലാ ചിന്തകളും അകറ്റി നിങ്ങള്‍ ആഗ്രഹിക്കുന്നവയിലേക്ക് ശ്രദ്ധയൂന്നുക.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
നിങ്ങളുടെ മുന്നില്‍ ഒരു ലെറ്റ് അല്ലെങ്കില്‍ മെഴുകുതിരി തെളിച്ച് വെച്ച് റിലാക്സ് ചെയ്ത കണ്ണുകളോടെ അതില്‍ ശ്രദ്ധയൂന്നുക. ഇത് പോസിറ്റീവ് ചിന്തയും, സന്തോഷവും, നിങ്ങളുടെ ദുഖങ്ങള്‍ക്ക് പരിഹാരവും നല്‍കും.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
പൂക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ലഭിക്കുമെങ്കില്‍ അവയുടെ ഗന്ധം ശ്വസിക്കുക. അല്ലെങ്കില്‍ ജോലി സ്ഥലത്ത് ഒരു ചെറിയ ഡിഫ്യൂസര്‍ സ്ഥാപിക്കുക. മോറിംഗ, ചന്ദനം, ലാവെണ്ടര്‍, ലില്ലി, റോസ്, മസ്ക്, ഓറഞ്ച് എന്നീ ഗന്ധങ്ങള്‍ നിങ്ങള്‍ക്ക് ഉന്മേഷവും ശാന്തതയും നല്‍കും.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
നിങ്ങളുടെ മൂഡ് ഉയര്‍ത്താന്‍ സഹായിക്കുന്നതാണ് ചോക്കലേറ്റ് തെറാപ്പി. നിങ്ങളുടെ പ്രിയപ്പെട്ട ചോക്കലേറ്റ് ഒന്നോ രണ്ടോ തവണ കഴിക്കുക.

ഓഫീസ് സ്ട്രെസ് കുറയ്ക്കാം
മനസിനെ ഉണര്‍ത്തുന്ന സംഗീതം കേള്‍ക്കുന്നതും മാനസിക സമ്മര്‍ദ്ധം അകറ്റാന്‍ സഹായിക്കുന്നതാണ്.



Click it and Unblock the Notifications
