Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
തേനിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. കോള്‍ഡ്. ചുമ തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണിത്. കൃത്രിമമധുരത്തിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്ന്.
മധുരമെങ്കിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണിത്. തടി കുറയ്ക്കാന്‍ ഹണി ഡയറ്റ് എന്നൊരു ഡയറ്റ് തന്നെയുണ്ട്.
ഏതെല്ലാം വിധത്തിലാണ് തടി കുറയ്ക്കാന്‍ തേന്‍ ഉപയോഗിയ്ക്കേണ്ടതെന്നറിയൂ,

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
തേന്‍, ചെറുനാരങ്ങാനീര്, ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം സഹായകമാണ്. ഓരോ തവണ ഭക്ഷണം കഴിയുമ്പോഴും ഇതു കുടിയ്ക്കുന്നത് കൊഴുപ്പു കളയാന്‍ സഹായിക്കും. ഈ പാനീയം കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ചായ, കാപ്പി എന്നിവ കുടിയ്ക്കുക.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
ഒരു ഗ്ലാസ് പാലില്‍ അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കും. അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
ബ്രേക്ഫാസ്റ്റിന് ഓട്സില്‍ അല്പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. തേന്‍-ഓട്സ് കോമ്പിനേഷന്‍ തടി കുറയാന്‍ ഏറെ നല്ലതാണ്.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
മധുരത്തിനു പകരം ഭക്ഷണസാധനങ്ങളില്‍ തേന്‍ ചേര്‍ക്കുക. ഫ്രൂട്ട് സാലഡിലും മറ്റും. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിവയില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
കൊഴുപ്പില്ലാത്ത യോഗര്‍ട്ടില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതും തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനുമുള്ള വഴിയാണ്.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവ കട്ടന്‍ചായയില്‍ കലര്‍ത്തി കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ചെറുചൂടുവെള്ളത്തിലും കലര്‍ത്തി കുടിയ്ക്കാം

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നു ടീസ്പൂണ്‍ തേന്‍ ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
തടി കുറയ്ക്കാന്‍ മാത്രമല്ല, ഊര്‍ജം നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കുടലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്, ലിംഫാറ്റിക് വ്യവസ്ഥയിലെ ടോക്സിനുകള്‍ പുറന്തള്ളുക, നല്ല മൂഡ് നല്‍കുക തുടങ്ങിയ പല കാര്യങ്ങളും തേന്‍ കഴിയ്ക്കുന്നതു കൊണ്ടുണ്ട്.



Click it and Unblock the Notifications