Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വെറുതേയല്ല, അമിതവണ്ണം ക്യാന്‍സര്‍ തന്നെ
അമിതവണ്ണത്തിന്റെ പേരില്‍ പലപ്പോഴും പലരില്‍ നിന്നും പഴികേള്‍ക്കേണ്ടി വനന്വര് നമുക്കു ചുറ്റുമുണ്ടാകും. എന്നാല്‍ ഇനി നമ്മുടെ ശരീരം തന്നെ നമ്മളെ പഴി പറയുന്ന അവസ്ഥയിലേക്ക് എത്തുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതായത് അമിത വണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോഴെങ്കിലും ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്യേണ്ടി വരില്ലെന്ന സാരം. കാഴ്ചയ്ക്ക് സുന്ദരനല്ല, പക്ഷേ ക്യാന്‍സര്‍ തടയും
20 വര്‍ഷങ്ങള്‍ക്കുള്ളില്‍ അമിതവണ്ണമുള്ളവരില്‍ 670000 പേര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. അതായത് 2035 ആവുമ്പോഴേക്കും നമ്മളില്‍ പകുതിയിലധികം പേരും പൊണ്ണത്തടിയന്മാരും പൊണ്ണത്തടിച്ചികളും ആകും എന്നാണ് പറയപ്പെടുന്നത്. യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റേയും യു കെ ഹെല്‍ത്ത് ഫോറത്തിന്റേയും റിപ്പോര്‍ട്ടനുസരിച്ചാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്.

ക്യാന്‍സര്‍ എന്ന മഹാമാരി
അമിതവണ്ണം പലതരത്തിലുള്ള ക്യാന്‍സറിന് കാരണമാകുന്നു. അന്നനാളം, ഗര്‍ഭാശയം, ആമാശയം എന്നിവിടങ്ങളിലൊക്കെയുള്ള ക്യാന്‍സറിനാണ് അമിതവണ്ണം കാരണമാകുന്നത്.

പ്രമേഹവും ഇതിന്റെ ഫലം
ക്യാന്‍സര്‍ മാത്രമല്ല പ്രമേഹവും ഹൃദയസംബന്ധിയായ മറ്റസുഖങ്ങള്‍ക്കും അമിതവണ്ണം കാരണമാകുന്നു. അതുകൊണ്ട് അല്പം സൂക്ഷിച്ച് പെരുമാറണമെന്നാണ് പറയപ്പെടുന്നത്.

കൊഴുപ്പിന്റെ പ്രവര്‍ത്തനം
കൊഴുപ്പ് കൂടുന്നത് സെല്ലുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഹോര്‍മോണുകളെ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നു.

കോശഘടനയിലെ വ്യത്യാസം
കോശഘടനകളിലുണ്ടാക്കുന്ന വ്യത്യാസം പലപ്പോഴും അമിതവണ്ണത്തിലേക്കും അതുവഴി ക്യാന്‍സറിലേക്കും കാരണമാകുന്നു.

കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു
അമിതവണ്ണം കോശങ്ങളുടേയും സെല്ലുകളുടേയും പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കുടവയറും പ്രധാന കാരണം
വയറിനു ചുറ്റുമായിരിക്കും കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുക. ഇത് ആമാശയത്തിലെ ക്യാന്‍സറിന്റെ ആക്കം കൂട്ടുന്നു.

അനാരോഗ്യകരമായ ഭക്ഷണരീതി
പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതി ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഇതിന്റെ പോംവഴി. അല്ലാത്ത പക്ഷം വളര്‍ന്നു വരുന്ന തലമുറയെക്കൂടി നമ്മള് രോഗത്തിന്റെ കൈയ്യിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുക എന്നതാണ് ചെയ്യുന്നത്.



Click it and Unblock the Notifications
