Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉദ്ധാരണക്കുറവിന് പരിഹാരങ്ങള്‍
പല ദാമ്പത്യങ്ങളും താറുമാറാക്കുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. രോഗങ്ങള്‍ മുതല്‍ ജീവിതശൈലികളും സ്ട്രെസും വരെ ഇതിന് ഇട വരുത്തുന്നു.
ഉദ്ധാരണക്കുറവിന് ചില പരിഹാരങ്ങളുമുണ്ട്. തികച്ചും പ്രകൃതിദത്തമായ പരിഹാരങ്ങള്‍. ഇവയെന്തൊക്കെയന്നു നോക്കൂ, ആണത്തം കൂട്ടാന്‍ മരുന്നു വേണ്ട

നല്ല ഉറക്കം
ഉറക്കപ്രശ്നങ്ങള്‍, അതായത് നല്ല ഉറക്കം കിട്ടാത്തത് ഉദ്ധാരണക്കുറവിന് ഇട വരുത്തും. ഉറങ്ങാന്‍ കൃത്യസമയത്ത് കിടക്കാനും ഉണരാനും ശ്രദ്ധിയ്ക്കുക. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായകമാണ്.

ഡയറ്റ്
പോഷകഗുണങ്ങള്‍ ഒത്തിണങ്ങിയ ഡയറ്റ് ശീലമാക്കുക. സിങ്ക്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, മത്സ്യം എന്നിവയെല്ലാം പ്രധാനം.

അമിതവണ്ണം നിയന്ത്രിയ്ക്കുക
അമിതവണ്ണം നിയന്ത്രിയ്ക്കുക. അരക്കെട്ടിന്റെ വണ്ണം 32 ഇഞ്ചില്‍ കൂടുതലുള്ള പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവ് വരാന്‍ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

പുകവലി, മദ്യപാന ശീലങ്ങള്‍
പുകവലി, മദ്യപാന ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണങ്ങളാണ്.

മരുന്നുകള്‍
കൊളസ്ട്രോള്‍, ബിപി മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, ഹോര്‍മോണ്‍ അടങ്ങിയ മരുന്നുകള്‍, കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് എന്നിവയെല്ലാം ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടറുടെ ഉപദേശം തേടാം.

വ്യായാമം
വ്യായാമം വളരെ പ്രധാനം. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമാകാറുണ്ട്.

അക്യുപങ്ചര്‍
അക്യുപങ്ചര്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
