Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ആണത്തം കൂട്ടാന്‍ മരുന്നു വേണ്ട
ആണെങ്കില്‍ പൗരുഷം വേണം. തര്‍ക്കമില്ലാത്ത കാര്യം. ആണത്തം അഥവാ പൗരുഷത്തിനുള്ള ഒരു പ്രധാന കാരണം ടെസ്റ്റോസ്ററിറോണ്‍ ഹോര്‍മോണാണ്. പ്രത്യേകിച്ചു മസിലുകള്‍ക്ക്.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂട്ടാന്‍ പലരും എളുപ്പമാര്‍ഗമായി മരുന്നുകള്‍ ഉപയോഗിയക്കാറുണ്ട്. എന്നാല്‍ ഇതൊട്ടും സുരക്ഷിതമായ വഴിയല്ല.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

വെയ്റ്റ് ലിഫ്റ്റിംഗ്
വെയ്റ്റ് ലിഫ്റ്റിംഗ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധനവിനുള്ള ഒരു സ്വാഭാവിക വഴിയാണ്. ഇതിനു പുറമെ മസിലുകള്‍ക്ക് അധ്വാനം നല്കുന്ന വ്യത്യസ്ത തരം വ്യായാമങ്ങള്‍ ചെയ്യുകയുമാകാം.

മധുരം
ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവിനെ ദോഷകരമായി ബാധിയ്ക്കും. പരിഹാരം മധുരം കഴിവതും കുറയ്ക്കുകയെന്നതാണ്.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഇത് ഭക്ഷണത്തിലുള്‍പ്പെടുത്തുക. മറ്റൊരു വഴിയാണ് സൂര്യപ്രകാശം കൊള്ളുകയെന്നത്.

സെക്സ്
സെക്സ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

ശരിയായ ശരീരനില
ശാരീരിക നില ടെസ്റ്റോസ്റ്റിറോണ്‍ തോതിനെ ബാധിയ്ക്കും. നിവര്‍ന്നിരിയ്ക്കുക, നടക്കുക. ശരിയായ ശരീരനില എപ്പോഴും സൂക്ഷിയ്ക്കുക.

സിങ്ക്
സിങ്ക് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഭക്ഷണത്തിലുള്‍പ്പെടുത്തുക.

കൊഴുപ്പ്
കൊഴുപ്പ് ആരോഗ്യത്തിനു നല്ലതല്ലെങ്കിലും ചില നല്ല കൊഴുപ്പുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് നല്ലതാണ്. ഫഌക്സ് സീഡ്, പീനട്ട് ബട്ടര്‍, നട്സ്, ബട്ടര്‍ ഫ്രൂട്ട് എന്നിവ സഹായിക്കും.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കുക. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ബാധിയ്ക്കും.



Click it and Unblock the Notifications
