Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് അപകടം??
നമുക്കോരോരുത്തര്‍ക്കും ഇരിയ്ക്കാന്‍ സുഖപ്രദമായ പൊസിഷനുകളും ശീലങ്ങളുമെല്ലാമുണ്ടാകും. ചിലര്‍ കാല് ഉയര്‍ത്തി വച്ചിരിയ്ക്കും. മറ്റു ചിലരാകട്ടെ, കാല് താഴ്ത്തിയിട്ടിരിയ്ക്കും. കാലിന്മേല് കാല് കയറ്റി വച്ചിരിയ്ക്കുന്നതായിരിയ്ക്കും പലരുടേയും ശീലം.
ഇതില്‍ കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്ന പ്രൗഢിയുടേയും ഒരു പരിധി വരെ അഹങ്കാരത്തിന്റെയും ലക്ഷണമായി കണക്കാക്കുന്നുമുണ്ട്. ഔദ്യോഗിക രംഗങ്ങളില്‍ കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് അന്തസിന്റെ ലക്ഷണമായി കണക്കാക്കി വരുന്നുമുണ്ട്.
എന്നാല്‍ ആരോഗ്യപരമായി നോക്കുമ്പോള്‍ കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് നല്ലതാണെന്നു പറയാനാകില്ല. ഇതിനു പിന്നിലെ ആരോഗ്യപരമായ വാസ്തവങ്ങളെക്കുറിച്ചറിയൂ,

പാരലൈസിസ് പെഴ്സണല്‍ നെര്‍വ്
സ്ഥിരമായി ഇങ്ങനെയാണ് ശീലമെങ്കിലും അധികനേരവും ഇങ്ങനെയിരിയ്ക്കുന്നത് പാരലൈസിസ് പെഴ്സണല്‍ നെര്‍വ് എന്നൊരു അവസ്ഥയുണ്ടാക്കും.

ബിപി
കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് ബിപി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നതാണ് കാരണം. 2019ല്‍ വെളിപ്പെടുത്തിയ പഠനഫലമാണിത്. ഇങ്ങനെയിരിയ്ക്കുമ്പോള്‍ സിസ്റ്റോളിക് പ്രഷര്‍ 7 ശതമാനം വരെ വര്‍ദ്ധിയ്ക്കും.

ജോയന്റുകള്
പെല്‍വിസിനെയും ജോയന്റുകളേയും ഇതു ബാധിയ്ക്കും. ഇങ്ങനെയിരിയ്ക്കുമ്പോള്‍ തുടയ്ക്കുള്ളിലെ മസിലുകളെ ചെറുതും പുറംഭാഗത്തെ മസിലുകളെ നീളമുള്ളതുമാക്കും. ഇത് ജോയന്റുകള് എളുപ്പത്തില്‍ ചലിപ്പിയ്ക്കാന്‍ തടസമാകും.

വെരിക്കോസ് വെയിന്‍
വെരിക്കോസ് വെയിന്‍ വരാനുള്ള ഒരു കാരണം ഇതേ രീതിയില്‍ കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തപ്രവാംഹ തടസപ്പെടുന്നതും വെയിനുകള്‍ വീര്‍ക്കുന്നതുമാണ് കാരണം.

നടുവേദന, കഴുത്തുവേദന
ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഇതേ രീതിയില്‍ ഇരിയ്ക്കുന്നത് നടുവേദന, കഴുത്തുവേദന തുടങ്ങിയവയ്ക്കു കാരണമാകും.

രക്തപ്രവാഹം
രക്തപ്രവാഹം തടസപ്പെടുത്തുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിനും ഇത്തരത്തിലുള്ള ഇരിപ്പു ദോഷം വരുത്തും.

കാലില്‍
കാലിലേയ്ക്കു വരുന്ന രക്തം തിരികെ പോകാന്‍ ഇത് തടസമാണ്. ഇത് കാലില്‍ നീരു വരുന്നതിനും കാലുകളുടെ ആരോഗ്യത്തിനുമെല്ലാം ദോഷകരവും.

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന്
സ്ത്രീകള്‍ കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് പഴയ തലമുറ കര്‍ശനമായി വിലക്കിയിരുന്നു. ഇതിനു പുറകില്‍ ആരോഗ്യസത്യവുമുണ്ട്. കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?



Click it and Unblock the Notifications
