Latest Updates
-
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം
പകല്‍ സ്വപ്നം പരിഹരിയ്ക്കും പ്രശ്നങ്ങള്‍
സ്വപ്നം കാണുന്നതെപ്പോഴും ഉറക്കത്തിലാണ്. എന്നാല്‍ ചിലരെങ്കിലും പകല്‍ സ്വപ്നം കാണാറില്ലേ. പകല്‍ സ്വപ്നം ഫലിയ്ക്കില്ലെന്ന് പറയുമെങ്കിലും സ്വപ്നത്തിന് പകലെന്നോ രാത്രിയെന്നോ ഭേദമൊന്നുമില്ല. എന്നാല്‍ ഇപ്പോള്‍ പകല്‍ സ്വപ്നം കാണാന്‍ ഒരു കാരണവും കൂടി ഉണ്ടെന്ന് കൂട്ടിക്കോളൂ.
പകല്‍ സ്വപ്നം കാണുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും സ്വപ്നം എത്രത്തോളം ഫലപ്രദമാകും എന്ന് നോക്കാം. ദിവാ സ്വപ്നം കാണാത്തവര്‍ ഇനി ദിവാസ്വപ്നം കാണാന്‍ തുടങ്ങിക്കോളൂ. ഇത് മാനസികമായും ശാരീരികമായും ആരോഗ്യം വര്‍ദ്ധിപ്പിക്കുകാണ് ചെയ്യുക.

ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു
നമുക്ക് സഞ്ചരിയ്ക്കാന്‍ കഴിയാത്ത സ്ഥലത്തെല്ലാം മനസ്സിന് സഞ്ചരിയ്ക്കാം. ദിവാസ്വപ്നം കാണുന്നതിലൂടെ ക്രിയേറ്റീവായി ചിന്തിയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത് നമ്മുടെ സ്വന്തമായുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കൂ, ക്യാന്‍സര്‍?

ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ദിവാസ്വപ്നം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. സ്വപ്നം ഓര്‍ത്തെടുക്കാനുള്ള കഴിവാണ് നമ്മുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നത്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പകല്‍ സ്വപ്നങ്ങള്‍ സഹായിക്കുന്നു. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ആലോചിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും ഉന്മേഷം ലഭിയ്ക്കുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദത്തിന് വിടനല്‍കാം.

മാനസികോല്ലാസം
മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും ദിവാസ്വപ്നത്തിന് കഴിയുന്നു. ദിവാസ്വപ്നം കാണുന്നതിലൂടെ മാനസികമായും ശാരീരികമായും നമ്മള് ഉത്തേജിപ്പിക്കപ്പെടുന്നു.

ജോലിയിലെ കാര്യക്ഷമത
ജോലിയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയുന്നു. പലപ്പോഴും ജോലിയിലെ പ്രശ്നങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ മോശമായി ബാധിയ്ക്കുന്നു. എന്നാല്‍ ദിവാസ്വപനം മാനസികമായി നമ്മളെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

വിവാഹമോചനം കുറയ്ക്കുന്നു
പകല്‍ സ്വപ്നം എങ്ങനെ വിവാഹ മോചനം കുറയ്ക്കുന്നു എന്ന് അത്ഭുതപ്പെടാം. കാരണം വിവാഹനാളുകളെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും ചിന്തിക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടുന്നു. ഇത് വിവാഹമോചനമെന്ന തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു.

ഭാവി തീരുമാനങ്ങള്‍
ഭാവിയെക്കുറിച്ച് ധാരാളം സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മളെല്ലാവരും. ഇത്തരം സ്വപ്നങ്ങളായിരിക്കും ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമാകുന്നത്. പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം



Click it and Unblock the Notifications
