Latest Updates
-
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
കൂണ് കഴിയ്ക്കാറുണ്ടോ, എങ്കില്‍ ശ്രദ്ധിയ്ക്കൂ
കൂണ് ദിവസവും കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,
നമ്മുടൈ തൊടിയില്‍ നിന്നു പോലും ലഭിയ്ക്കുമെങ്കിലും പലരും അവഗണിച്ചു കളയാറുള്ള ഒരു പ്രധാന ഭക്ഷണവസ്തുവാണ് കൂണ്. എല്ലാ തരം കൂണുകളും ഭക്ഷ്യയോഗ്യമല്ലെങ്കിലും ചില പ്രത്യേക തരം കൂണുകള്‍ ഭക്ഷ്യയോഗ്യമാണ്.
കൂണിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇറച്ചിയ്ക്കു പകരം വയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു. ഇതുകൊണ്ടുതന്നെ വെജിറ്റേറിയന്‍കാര്‍ ഉപയോഗിയ്ക്കേണ്ട ഒന്ന്.
കൂണ് ദിവസവും കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ. വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം

കൂണ് ദിവസവും കഴിച്ചാല്‍....
ഇന്നത്തെക്കാലത്ത് പലരിലും വൈറ്റമിന്‍ ഡിയുടെ കുറവു കണ്ടുവരുന്നു. വൈറ്റമിന്‍ ഡി അടങ്ങിയ പച്ചക്കറികളാകട്ടെ വളരെ കുറവുമാണ്. വൈറ്റമിന്‍ ഡി കുറയുന്നത് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കുറയും. കൂണില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

കൂണ് ദിവസവും കഴിച്ചാല്‍....
ഇറച്ചി കഴിച്ചാല്‍ തടിയ്ക്കുമെന്നു പേടിച്ച് ഒഴിവാക്കുന്നവര്ക്കു പറ്റിയ നല്ലൊരു ഭക്ഷണമാണിത്. ഇതില്‍ ഇറച്ചിയില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

കൂണ് ദിവസവും കഴിച്ചാല്‍....
കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും.

കൂണ് ദിവസവും കഴിച്ചാല്‍....
കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് കൂണ്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കുറവാണ്. കൊഴുപ്പും തീരെ കുറവ്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകളും എന്‍സൈമുകളുമാണ് ഇതിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നത്. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്.

കൂണ് ദിവസവും കഴിച്ചാല്‍....
ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. അസുഖങ്ങള്‍ തടയാനും കൂണ് നല്ലതാണ്.

കൂണ് ദിവസവും കഴിച്ചാല്‍....
ഇവയില്‍ എര്ഗോതയോനൈന് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു. പെന്സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്സ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസ് അണുബാധ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

കൂണ് ദിവസവും കഴിച്ചാല്‍....
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ ലിവര്‍ ആരോഗ്യത്തിനും മഷ്റൂം ഏറെ മികച്ച ഒന്നാണ്.

കൂണ് ദിവസവും കഴിച്ചാല്‍....
ധാരാളം പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്.

കൂണ് ദിവസവും കഴിച്ചാല്‍....
ഇതില്‍ പോളിസാക്കറൈഡുകളായ ബീറ്റാഗ്ലൂക്കന്സ്, ലിനോലിക് ആസിഡ് എന്നിവയുണ്ട്. ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ കുറയ്ക്കാന്‍ ഏറെ സഹായകം.



Click it and Unblock the Notifications
