Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍.....
തേന്‍ ആരോഗ്യ, സൗന്ദര്യ സംരക്ഷണമാര്ഗങ്ങളില് മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ്. നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്.
പല രോഗങ്ങള്‍ക്കും പലതരത്തിലാണ് മരുന്നായി തേനുപയോഗിയ്ക്കുന്നത്. ആയുര്‍വേദത്തില്‍ പ്രത്യേകിച്ചും തേന്‍ ഭക്ഷ്യവസ്തുവായല്ല, മരുന്നായാണ് കണക്കാക്കപ്പെടുന്നതും.
തേന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. ഇതില്‍ ഏറ്റവും ലളിതമായ ഒന്നാണ് ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിയ്ക്കുന്നത്. ഇതുകൊണ്ടു പ്രയോജനം ഇരട്ടിയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, ചെറുനാരങ്ങാനീരും തേനും നെറ്റിയില്‍ പുരട്ടിയാല്‍...

തേന്‍
തേന്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഉത്തമം.

ജലാശം
ശരീരത്തില്‍ ജലാശം നില നിര്‍ത്താന്‍ നല്ലൊരു വഴിയാണിത്. ഇതിലൂടെ ഊര്‍ജവും ലഭിയ്ക്കും.

ദഹനം
ചൂടുവെള്ളത്തിനൊപ്പം തേന്‍ ചേരുമ്പോള്‍ ദഹനം എളുപ്പത്തിലാകും. ഭക്ഷണശേഷം ഇതു കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റും.

അപയചപ്രക്രിയ
ശരീരത്തിന്റെ അപയചപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാന്‍ തേന്‍, ചൂടുവെള്ള മിശ്രിതത്തിന് കഴിയും. ഇതുവഴി വിശപ്പുണ്ടാകും. കൊഴുപ്പു നീങ്ങും.

രോഗപ്രതിരോധശേഷി
ശരീരത്തിന് രോഗപ്രതിരോധശേഷി നല്കാന് ഇത് ഏറെ നല്ലതാണ്. ഇത് ശാരീരികാവയവങ്ങളെ വിഷാംശത്തില്‍ നിന്നും വൃത്തിയാക്കുന്നു. അസുഖങ്ങള്‍ വരുന്നതു തടയുന്നു.

ചര്‍മത്തിന് തിളക്കവും ഗുണവും
ശരീരത്തിലെ മാത്രമല്ല, ചര്‍മത്തിലേയും വിഷാംശം കളയുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ഗുണവും വര്‍ദ്ധിയ്ക്കുന്നു.

നല്ല ഉന്മേഷം
നല്ല ഉന്മേഷം ദിവസം മുഴുവന്‍ നില നിര്ത്തണമെങ്കിലുള്ള നല്ലൊരു വഴിയാണിത്. ഒരു മുഴുവന്‍ ദിവസത്തേയ്ക്കുമുള്ള ഊര്ജദായിനി.

ശോധന
തേന്‍ വെറുതെ കഴിയ്ക്കുന്നത് മലബന്ധമുണ്ടാക്കുമെന്നു പറയും. എന്നാല്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ല ശോധന നല്കുന്നു.

തടി
വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ തേന്‍ കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

ചുമ, കോള്‍ഡ്
ചുമ, കോള്‍ഡ് എന്നിവ മാറാനുള്ള, വരാതിരിയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് ഇത്.

അലര്‍ജി
പരിസ്ഥിതി സംബന്ധമായ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ കോമ്പിനേഷന്‍.

തൊണ്ടവേദന
ഈ മിശ്രിതം തൊണ്ടവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

വായുടേയും പല്ലിന്റെയും ആരോഗ്യത്തിന്
ഇത് വായിലെ ബാക്ടീരികള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കും. വായുടേയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഹൃദ്രോഗങ്ങള്‍
ഈ മിശ്രിതത്തില്‍ അല്പം കറുവാപ്പട്ട പൊടി ചേര്‍ത്തു കഴിയ്ക്കുന്നത് ഹൃദ്രോഗങ്ങള്‍ വരാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. വിചിത്രം, ഇത്തരം സെക്സ് നിയമങ്ങള്‍!!
ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...



Click it and Unblock the Notifications
