Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
വേനല്‍ക്കാലത്ത് സംഭാരം കുടിയ്ക്കുമ്പോള്‍......
പ്രകൃതിയ്ക്കൊപ്പം ശരീരവും ചുട്ടുപഴുക്കുന്ന കാലമാണ് വേനല്‍ക്കാലം. വിയര്‍പ്പും ചൂടുമെല്ലാം ശമിപ്പിയ്ക്കാന്‍ ആളുകള്‍ വഴികളന്വേഷിയ്ക്കുന്ന കാലഘട്ടം.
പാനീയങ്ങളാണ് വേനല്ക്കലാത്ത് ആളുകള്‍ക്ക് പ്രധാന വഴികളിലൊന്നാവാറ്. ഇത്തരം പാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സംഭാരം. മോരുംവെള്ളമെന്നും പറയാം.
ഇതില്‍ അല്പം ഉപ്പിട്ട്, കറിവേപ്പിലയും മുളകും ഇഞ്ചിയുമെല്ലാം ചതച്ചിട്ടു കുടിച്ചാല്‍ ലഭിയ്ക്കുന്ന ആശ്വാസത്തിന് കണക്കില്ല. ആര്‍ത്തവരക്തം പറയുന്നത്....
വേനല്‍ക്കാലത്ത് സംഭാരം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറി്ച്ചറിയൂ,

തണുപ്പിയ്ക്കാന്‍
ശരീരം പെട്ടെന്നു തണുപ്പിയ്ക്കാന്‍ സംഭാരം സഹായിക്കും. പ്രത്യേകിച്ചു വേനലില്‍.

ദഹനം
ഇതില്‍ പ്രോബയോട്ടിക്കുകള്‍ ധാരണമുണ്ട്. വയറിന്റെ ആരോഗ്യത്തിന് നല്ലത്. ദഹനം നല്ലപോലെ നടക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചു ചൂടുകാലത്ത്.

അസിഡിറ്റി, ഗ്യാസ്
വയറ്റിലെ അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ശമിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. ചൂടുകാലത്ത് പ്രത്യേകിച്ചു എരിവും മസാലകളുമെല്ലാമുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍.

കൊഴുപ്പ്
ബിരിയാണി കഴിച്ച് ആകെയൊരു കനത്തിലിരിയ്ക്കുകയാണോ, ഒരു ഗ്ലാസ് സംഭാരം കഴിച്ചു നോക്കൂ. ശരീരത്തിലെ കൊഴുപ്പൊഴിവാക്കാനുള്ള എളുപ്പവഴിയാണിത്.

കാല്‍സ്യം
കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് സംഭാരം. പ്രത്യേകിച്ചു പാല് അലര്‍ജിയുള്ളവര്‍ക്ക്.

ക്ഷീണമകറ്റാന്‍
പ്രോട്ടീന്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വേനല്ക്കാലത്തു പ്രത്യേകിച്ചും ക്ഷീണമകറ്റാന്‍ സഹായിക്കും.

ചര്‍മപ്രശ്നങ്ങള്‍
വേനല്‍ക്കാലത്തുണ്ടാകാന്‍ ഇടയുള്ള ചര്‍മപ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. സണ്‍ടാന്‍, കരുവാളിപ്പ് തുടങ്ങിയവ. ഇതിലെ ലാക്ടിക്, ആല്‍ഫഹൈഡ്രോക്സി ആസിഡ് എന്നിവയാണ് കാരണം.

മുടി
വേനലില്‍ മുടി വരണ്ടതാകുന്നതും സ്വാഭാവികം. ഉപ്പും മസാലകളുടമെല്ലാം ഒഴിവാക്കി ഇത് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യും.

കൊളസ്ട്രോള്‍, ബിപി, ക്യാന്‍സര്‍
വേനലിലല്ലെങ്കിലും സംഭാരം കുടിയ്ക്കുന്നത് കൊളസ്ട്രോള്‍, ബിപി, ക്യാന്‍സര്‍ എന്നിവ തടയാന്‍ നല്ലതാണ്. ഇതിലെ ബയോആക്ടീവ് പ്രോട്ടീനാണ് ഇതിനു സഹായിക്കുന്നത്.



Click it and Unblock the Notifications
