Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആര്‍ത്തവരക്തം പറയുന്നത്....
സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആരോഗ്യകരമായ സ്ത്രീ ശരീരത്തില്‍ നടക്കേണ്ട പ്രക്രിയ.
ആര്‍ത്തവസമയത്ത് ശരീരത്തില്‍ നിന്നും രക്തം പുറന്തള്ളപ്പെടുന്നത് സ്വാഭാവികമാണ്. ആര്‍ത്തവരക്തത്തിന്റെ നിറം പലപ്പോഴും പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. അസുഖങ്ങള്‍ മുതല്‍ പോഷകക്കുറവു വരെ. നല്ല ശോധനയ്ക്ക് ചില ഇഞ്ചി വഴികള്‍
ആര്‍ത്തവരക്തം വെളിപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആര്‍ത്തവരക്തം പറയുന്നത്....
ബ്രൗണ്‍ നിറത്തിലെ ആര്‍ത്തവരക്തം യൂട്രസില്‍ ശേഖരിച്ചിരിയ്ക്കുന്ന പഴയ രക്തത്തെയാണ് കാണിയ്ക്കുന്നത്. ദീര്ഘസമയത്തിനു ശേഷം ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന രക്തം. രാവിലെ നേരത്തെ ഇത്തരത്തിലുള്ള രക്തം കാണപ്പെടും.

ആര്‍ത്തവരക്തം പറയുന്നത്....
പുതുരക്തത്തെയാണ് സാധാരണ ചുവപ്പു നിറത്തിലെ രക്തം കാണിയ്ക്കുന്നത്. ഇത് കടുത്ത ചുവപ്പായിരിയ്ക്കില്ല. സാധാരണ ആര്‍ത്തവ രക്തത്തിന്റെ നിറവും ഇതാണ്.

ആര്‍ത്തവരക്തം പറയുന്നത്....
കടുത്ത ചുവപ്പു നിറത്തിലെ രക്തം യൂട്രസ് പാളികള്‍ പതുക്കെയാണ് ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നതെന്നതിന്റെ സൂചനയാണ്. ആര്ത്തചക്രദൈര്ഘ്യം കൂടുതലുള്ളവരിലാണ് സാധാരണ ഇത് കാണപ്പെടാറ്.

ആര്‍ത്തവരക്തം പറയുന്നത്....
കറുപ്പ്, ചാര നിറത്തിലെ രക്തം യൂട്രസിലെ അണുബാധയെ കാണിയ്ക്കുന്നു. ആര്‍ത്തവത്തിന്റെ അവസാന ദിവസങ്ങളില്‍ ചിലപ്പോള്‍ ഈ നിറം കാണാറുണ്ട്.

ആര്‍ത്തവരക്തം പറയുന്നത്....
സെര്‍വിക്കല്‍ ഫഌയിഡുമായി കലര്‍ന്നു വരുന്ന രക്തം ഓറഞ്ച് നിറത്തിലുള്ളതായിരിയ്ക്കും. ഇത് അണുബാധയുടെ ലക്ഷണവുമാകാം.



Click it and Unblock the Notifications
