Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കുക്കുമ്പര്‍ വെള്ളത്തിലിട്ടു കുടിച്ചാല്‍...
ധാരാളം വെള്ളമടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി. വേനല്ച്ചൂടിനോടു പടവെട്ടി നില്ക്കാന് പറ്റിയ ഒന്ന്. ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കുന്ന നല്ലൊരു പ്രകൃതിദത്ത വഴി.
കുക്കുമ്പര്‍ അരിഞ്ഞു കഴിയ്ക്കുന്നതായിരിയ്ക്കും പൊതുവെ ശീലം. എന്നാല്‍ ഇത് കുടിയ്ക്കുന്ന വെള്ളത്തില്‍ അരിഞ്ഞിട്ടു കഴിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
കുക്കുമ്പര്‍ കഷ്ണങ്ങളാക്കി കുടിയ്ക്കുന്ന വെള്ളത്തിലിട്ടു വച്ചു കുടിയ്ക്കുക. ഇതുകൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്നു നോക്കൂ,

ജലാംശം
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ വെള്ളത്തിനു കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനുൂം ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

വൈറ്റമിന്‍ എ, സി
വൈറ്റമിന്‍ എ, സി എന്നിവ കുക്കുമ്പര്‍ വെള്ളത്തിലിട്ടു കുടിയ്ക്കുമ്പോള്‍ ശരീരത്തിനു ലഭ്യമാകും.

ഹൈ ബിപി
ഇതിലെ പൊട്ടാസ്യം ഹൈ ബിപി കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

കലോറി
കലോറി തീരെയില്ലാത്ത ഒരു പാനീയമാണിത്. ആരോഗ്യഗുണങ്ങളുണ്ടെന്നു മാത്രമല്ല, തടി കൂട്ടുമെന്ന ഭയവും വേണ്ട.

ചര്‍മത്തിന്
കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഈര്‍പ്പം നല്കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

മസിലുകള്‍ക്ക്
വേനല്‍ക്കാലത്ത് മസിലുകള്‍ക്കും തളര്‍ച്ച തോന്നുന്നത് സ്വാഭാവികം. കുക്കുമ്പര്‍ വെള്ളത്തിലൂടെ ലഭിയ്ക്കുന്ന സിലിക്ക മസിലുകള്‍ക്ക് ശക്തി നല്കുന്നു.

വിഷാംശം
ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്.

ക്യാന്‍സര്‍
കുക്കുമ്പറിലടങ്ങിയിരിയ്ക്കുന്ന കുക്കുര്ബീറ്റാസിന്സ് ക്യാന്‍സര്‍ തടയാനുള്ള ഏറ്റവും മികച്ച വഴിയാണ്.



Click it and Unblock the Notifications
