Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
ശിവന് മൂന്നാണ്‍മക്കളാണെന്നതാണ് എല്ലാവര്‍ക്കുമറിയാവുന്ന ഒന്ന്. ഗണപതി, സുബ്രഹ്മണ്യന്, അയ്യപ്പന് എന്നിവര്‍. എന്നാല്‍ ശിവന് മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നുവെന്നറിയുമോ.
അശോകസുന്ദരി, ജ്യോതി, വാസുകി എന്നായിരുന്നു ശിവന്റെ പെണ്മക്കളുടെ പേര്. ശിവപുരാണത്തില്‍ ശിവന്റെ പെണ്മക്കളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഗായത്രീമന്ത്രം ജപിയ്ക്കുമ്പോള്‍.....
ആങ്ങളമാര്‍ക്കൊപ്പം പ്രശസ്തരല്ലെങ്കിലും ഇവരെയും പല സ്ഥലങ്ങളിലും ആരാധിയ്ക്കുന്നുണ്ട്. ഇവരെക്കുറിച്ചു കൂടുതലറിയൂ,

ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
പുരാണപ്രകാരംപ്രകാരം അശോകസുന്ദരിയെ പാര്‍വ്വതി തന്റെ ഏകാന്തത മാറാന്‍ സൃഷ്ടിയ്ക്കുകയായിരുന്നു. ഏകാന്തത മൂലമുള്ള തന്റെ ശോകമറ്റാന്‍ സൃഷ്ടിച്ചതു കൊണ്ടാണ് അശാകസുന്ദരിയ്ക്ക് ആ പേര് ലഭിച്ചത്. ഏറെ സുന്ദരിയായിരുന്നു ഇവര്‍.

ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
ഗുജറാത്തിലെ പല ഭാഗങ്ങളിലും അശോകസുന്ദരിയെ ആരാധിയ്ക്കുന്നുണ്ട്. ഗണപതിയുടെ ശിരസ് ശിവന് അറുത്തപ്പോള്‍ അശോകസുന്ദരി ഒരു ഉപ്പുചാക്കിലൊളിച്ചു. ഉപ്പുമായി ബന്ധപ്പെടുത്തിയാണ് അശോകസുന്ദരി പിന്നീടറിയപ്പെട്ടത്. അതായത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത രുചി.

ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
ജ്യോതിയെന്നാല് പ്രകാശമെന്നര്‍ത്ഥം വരുന്ന പുത്രിയുടെ ജനനത്തെക്കുറിച്ചു രണ്ടു വിശ്വാസങ്ങളുണ്ട. ഒരു വിശ്വാസപ്രകാരം ശിവഭഗവാന്റെ ചൈതന്യത്തില്‍ നിന്നുടലെടുത്തതാണെന്നാണ് വിശ്വാസം.

ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
രണ്ടാം വിശ്വാസമനുസരിച്ച് പാര്‍വ്വതീദേവിയുടെ നെറ്റിയില്‍ നിന്നുണ്ടായ ഒരു സ്ഫുലിംഗത്തില്‍ നിന്നാണ് ജ്യോതിയുടെ ജനനമെന്നു പറയുന്നു. ജ്വാലാമുഖിയെന്ന പേരില്‍ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും ജ്യോതിയെ ആരാധിയ്ക്കുന്നുണ്ട്.

ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
മാനസ അഥവാ വാസുകി സര്‍പ്പമാണ്. സര്‍പ്പവിഷം തീണ്ടിയാല്‍ ഇതില്‍ നിന്നും മോചനം നല്കുന്ന ദൈവമാണെന്നാണ് ബംഗാളി കഥകളില്‍. സര്‍പ്പമാതാവായ കദ്രുവുണ്ടാക്കിയ ഒരു ശില്പത്തില് ശിവബീജം സ്പര്ശിച്ചതാണ് വാസുകിയുടെ ജനനത്തിന് കാരണമായതായി പറയുന്നത്.

ശിവനുമുണ്ടായിരുന്നു മൂന്നു പെണ്മക്കള്, പക്ഷേ
ചിക്കന്‍ പോക്സ്, സര്‍പ്പദംശനം തുടങ്ങിയവയില്‍ നിന്നും മോചനം നേടാന്‍ മാനസയെ ആരാധിച്ചു വരുന്നു. ബംഗാളിലാണ് പ്രധാനമായും മാനസയെ ആരാധിയ്ക്കുന്നത്.



Click it and Unblock the Notifications
