Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കിഡ്നി വര്‍ക്കിംഗ് അല്ലേ, പ്രധാന കാരണം ഇതാ...
കിഡ്നി തകരാറിലാക്കുന്ന നമ്മുടെ ചില ശീലങ്ങള്‍ നോക്കാം.
കിഡ്നി പലപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് നമ്മള് കരുതും. എന്നാല്‍ പലപ്പോഴും കിഡ്നി പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. നമ്മളതറിയാതെ പോകുന്നു. കിഡ്നിയെ പ്രവര്‍ത്തനരഹിതമാക്കുന്നതും പലപ്പോഴും നമ്മുടെ തന്നെ പല ശീലങ്ങളും ആണ്. ഉറങ്ങുന്നതിനു മുന്‍പ് ആപ്പിള്‍സിഡാര്‍ വിനീഗര്‍
നമുക്കുള്ള ചില ദു:ശ്ശീലങ്ങളാണ് പലപ്പോഴും കിഡ്നിയെ കൊല്ലാക്കൊല ചെയ്യുന്നത്. ഇത്തരത്തില്‍ കിഡ്നിയെ പ്രശ്നത്തിലും പ്രതിസന്ധിയിലുമാക്കുന്ന ശീലങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. പുരുഷന്മാരുടെ ചുണ്ടിനിരുവശവും പൊട്ടിയിട്ടുണ്ടോ?

പുകവലി
പുകവലി കിഡ്നിയ്ക്ക് മാത്രമല്ല ശരീരത്തിനാകമാനം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കിഡ്നിയുടെ പുതിയ രക്തകോശങ്ങളെ നശിപ്പിക്കുന്നു. കിഡ്നിയെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മൂത്രം പിടിച്ച് നിര്‍ത്തുന്നത്
മൂത്രം പിടിച്ച് നിര്‍ത്തുന്നതാണ് മറ്റൊരു പ്രശ്നം. മൂത്രം പിടിച്ചു നിര്‍ത്തുന്നത് കിഡ്നിയില്‍ കൂടുതല്‍ ടോക്സിന് നിറയാന്‍ കാരണമാകുന്നു. ഇത് കിഡ്നിയെ നാശത്തിലേക്ക് നയിക്കുന്നു.

മധുരം കൂടുതല്‍
മധുരം കൂടുതല്‍ കഴിയ്ക്കുന്നതും പലപ്പോഴും പല തരത്തില്‍ കിഡ്നിയെ ബാധിയ്ക്കുന്നു. ഇത് കാര്ഡിയോറിനെല് രോഗങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.

മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍
മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ പലപ്പോഴും ശ്രദ്ധിക്കണം. കാരണം പല മരുന്നുകളും പല തരത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഒരിക്കലും അവഗണിയ്ക്കരുത്. കാരണം ഇത് കിഡ്നിയെ നശിപ്പിക്കുന്നു എന്നതാണ് പ്രധാന കാര്യം.

വ്യായാമം ചെയ്യാതിരിയ്ക്കുന്നത്
വ്യായാമം ചെയ്യാതിരിയ്ക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇത് തടി കൂടാനും പ്രമേഹം രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു. ഇതും കിഡ്നി പ്രശ്നത്തിലാക്കുന്നു.

കൃത്യമായി ഭക്ഷണം കഴിയ്ക്കാത്തത്
കൃത്യമായി ഭക്ഷണം കഴിയ്ക്കാത്തതാണ് പലപ്പോഴും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. തോന്നുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നതും ഭക്ഷണത്തിന്റെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നതും കുറയ്ക്കുന്നതും എല്ലാം കിഡ്നിയെ പ്രശ്നത്തിലാക്കുന്നു.

അമിതമായ മദ്യപാനം
അമിതമായ മദ്യപാനമാണ് മറ്റൊരു പ്രശ്നം. അമിതമായി മദ്യപിയ്ക്കുന്നത് ശരീരത്തിനെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നു. ഇത് കരള്പ്രശ്നങ്ങളിലേക്കും കിഡ്നി പ്രശ്നങ്ങളിലേക്കും കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിയ്ക്കുന്നു.

ഉപ്പിന്റെ അമിതോപയോഗം
ഉപ്പിന്റെ അമിതോപയോഗമാണ് മറ്റൊരു പ്രശ്നം. ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുള്ളത് കിഡ്നിയെ തകരാറിലാക്കുന്ന മറ്റൊരു പ്രശ്നമാണ്.



Click it and Unblock the Notifications
