Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കഷ്ടപ്പെടാതെ തന്നെ തടി കുറയ്ക്കാം
എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതിയെന്നായിരിക്കും അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മളോരോരുത്തരുടേയും മനസ്സിലിരുപ്പ്. അതുകൊണ്ടു തന്നെ അടുത്ത ദിവസം മുതല്‍ കഠിന വ്യായാമങ്ങള്‍ക്ക് നാം തുടക്കമിടും. എന്നാല്‍ പലപ്പോഴും സമയക്കുറവ് മടി എന്നീ കാരണങ്ങള്‍ കൊണ്ടു തന്നെ നമ്മള് ഈ പരിപാടികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും. അതിന്റെ ഫലമായി നിരവധി ശങ്കരന്മാര് വീണ്ടും തെങ്ങില്‍ തന്നെയായിരിക്കും.
എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ തന്നെ ശരീരത്തിലെ കൊഴുപ്പു കുറച്ച് അമിതവണ്ണം എന്ന പ്രശ്നത്തോട് വിടപറയാം. അതിനായി ചില ചെറിയ ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ നമ്മള് ചെയ്യുന്ന പല കാര്യങ്ങളിലും അല്പം കൂടി ഉന്മേഷം കാണിച്ചാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം.
ഇരുത്തമൊന്ന് ശ്രദ്ധിക്കുക

ഇരുന്നു ജോലി ചെയ്യുന്നവരിലാണ് അമിതവണ്ണം പെട്ടെന്ന് പണി നല്‍കുക. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല സ്റ്റെപ്പ് കയറാനും മറ്റുമുണ്ടെങ്കില്‍ ലിഫ്റ്റിനെ ആശ്രയിക്കാതെ തന്നെ സ്റ്റെപ് കയറാന്‍ വേണ്ടി ശ്രമിക്കേണ്ടതാണ്.
നില്‍ക്കുന്നത് അല്പം കൂട്ടാം

പലപ്പോഴും പാര്‍ട്ടികളിലും മറ്റും ഗമയില്‍ ഇരിക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ അമിതവണ്ണത്തെ അറിഞ്ഞുകൊണ്ടു ക്ഷണിച്ചു വരുത്തുന്നതിനു തുല്യമായിരിക്കും. അതുകൊണ്ട് കൂടുതല്‍ സമയം നിന്നു കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം സമയം ചിലവഴിക്കൂ. ഇത് പതിയെ ആണെങ്കിലും തടി കുറയ്ക്കും.
വിശ്രമവും നല്ല പോംവഴി

വിശ്രമിച്ചു കൊണ്ട് തടി കുറയ്ക്കാന്‍ കഴിയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്. എന്നാല്‍ വിശ്രമിക്കുമ്പോള്‍ തന്നെ ചെറിയ ചെറിയ ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുക. അയണ്‍ ചെയ്യുക, തുണി മടക്കുക തുടങ്ങിയ ശീലങ്ങള്‍ നല്ലതാണ്.
വീട്ടുജോലികള്‍ നല്ലത്

വീട്ടു ജോലികള്‍ ചെയ്യാന്‍ ജോലിക്കാരെ ഏല്‍പ്പിക്കാതെ നമുക്ക് തന്നെ ചെയ്ത് തീര്‍ക്കാം. ഇത് നല്ലൊരു വ്യായാമവുമാണ് കൂടെ വീടും വൃത്തിയാവും.
വിശ്രമസമയം കുട്ടികള്‍ക്കൊപ്പം

കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിയ്ക്കുന്നത് നല്ലൊരു വ്യായാമമാണ്. അവരോടൊപ്പം കളിക്കുക, നടക്കുക തുടങ്ങിയവയെല്ലാം നമ്മുടെ അമിതവണ്ണത്തിന്റെ അന്തകനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

