Latest Updates
-
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക!
മസില് കയറ്റം ഇനിയില്ല...
മസില് കയറുന്നത് പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അതനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ. പേശികള്‍ക്കുണ്ടാകുന്ന കോച്ചിപ്പിടുത്തമാണ് പലപ്പോഴും മസില് കയറ്റം എന്നു പറയുന്നത്. മസില് കയറ്റത്തിന് പ്രായമില്ല. ഏത് പ്രായക്കാര്ക്കുമുണ്ടാകാം. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ.
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് മസില് പിടുത്തം ഉണ്ടാവുന്നതെന്നും എന്തൊക്കെയാണ് പ്രതിവിധിയെന്നും പലര്‍ക്കും അറിയില്ല. മസില് കയറുന്നതിന് എന്തൊക്കെ ചെയ്യണമെന്നു നോക്കാം. മസിലുകള്‍ക്കായി ചില വഴികള്‍

കാല്‍സ്യത്തിന്റെ കുറവ്
പലരിലും മസില് കയറ്റത്തിന്റെ പ്രധാന കാരണം കാല്‍സ്യത്തിന്റെ കുറവാണ്. അതുകൊണ്ടു തന്നെ പാലും മുട്ടയും ധാരാളം കഴിയ്ക്കുന്നത് കാല്സ്യത്തിന്റഎ കുറവ് പരിഹരിക്കാന്‍ സഹായിക്കും.

കാലാവസ്ഥാ മാറ്റം
പലപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. കഠിനമായ തണുപ്പ് പേശിവേദനയ്ക്കും കോച്ചിപ്പിടുത്തവും ഉണ്ടാവുന്നതിന് കാരണമാകും. കഠിനമായ ചൂടും ഇത്തരം പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും.

നിര്‍ജ്ജലീകരണം
ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണവും ഇത്തരത്തില്‍ കോച്ചിപ്പിടുത്തത്തിനു കാരണമാകാം. അതുകൊണ്ടു തന്നെ നാരങ്ങാവെള്ളവും ഉപ്പും പഞ്ചസാരയും ഇട്ട് കുടിയ്ക്കുന്നതും നിര്‍ജ്ജലീകരണം കുറയ്ക്കുകയും മസില് കയറ്റം തടയുകയും ചെയ്യുന്നു.

വ്യായാമത്തിന്റെ അഭാവം
വ്യായാമത്തിന്റെ അഭാവവും ഇത്തരത്തില്‍ മസില് കയറ്റം അഥവാ കോച്ചിപ്പിടുത്തത്തിനു കാരണമാകാം. അതുകൊണ്ടു തന്നെ ദിവസവും സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യുക. ഇത് പലപ്പോും പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കും.

ചെയ്യേണ്ടവ
മസില് കയറ്റമുണ്ടായാല്‍ ഉടന്‍ തന്നെ അതുവരെ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി നിര്‍ത്തുക. പിന്നീട് കോച്ചിപ്പിടുത്തമുണ്ടായ ഭാഗം പതിയെ നിവര്‍ത്താന്‍ ശ്രമിക്കുക. ചെറിയ ചൂടോ തണുപ്പോ വെയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
