Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
മരണത്തിനു വാതില്‍ തുറക്കും ഭക്ഷണങ്ങള്‍
എത്ര ആരോഗ്യകരമെന്ന് പറയുമെങ്കിലും ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ പാടില്ല. ഇത് ആരോഗ്യം നല്‍കുമെങ്കിലും അതിനേക്കാളുപരി അനാരോഗ്യത്തിലേക്കാണ് വാതില്‍ തുറക്കുന്നത് എന്നതാണ് കാര്യം. ആരോഗ്യം നല്‍കുമെന്ന തെറ്റിദ്ധാരണയിലാണ് ഇവയെല്ലാം നമ്മള് കഴിയ്ക്കുന്നത് എന്നതാണ് കാര്യം.
പലപ്പോഴും നമ്മുടെ അറിവില്ലായ്മയാണ് ഇത്തരം ഭക്ഷണങ്ങളിലേക്ക് നമ്മളെ ആകര്‍ഷിയ്ക്കുന്നതും. ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മള് തീര്‍ച്ചയായും ഒഴിവാക്കേണ്ടവ എന്നു നോക്കാം. ദിവസും നെല്ലിക്ക ജ്യൂസ് കുടിക്കണം, കാരണം

സ്രാവ് മത്സ്യം
സ്രാവ് മത്സ്യം നമ്മള് സാധാരണയായി കഴിയ്ക്കാറുള്ള ഒന്നാണ്. പ്രത്യേകിച്ച് ഉണക്കസ്രാവ്. എന്നാല്‍ ഈ മത്സ്യത്തിന്റെ ഇറച്ചിയില്‍ ഉയര്‍ന്ന അളവിലാണ് മെര്‍ക്കുറി അടങ്ങിയിട്ടുള്ളത്. ഇത് നമ്മുടെ കണ്ണിന്റെ കാഴ്ചശക്തി കുറയ്ക്കുന്നതിനും ചില അവസ്ഥകളില്‍ മരണത്തിലേക്കും നമ്മളെ നയിക്കും.

ബേക്ക് ചെയ്ത് സ്വീറ്റ്സ്
ബേക്ക് ചെയ്ത മധുര പലഹാരങ്ങള്‍ പലപ്പോഴും നമ്മള് സ്ഥിരമായി കഴിയ്ക്കുന്നതാണ്. എന്നാല്‍ ഇതില്‍ കലോറി കൂടുതലാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. 60 ഗ്രാമിലധികം പഞ്ചസാരയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കും കാരണമാകും.

ഭക്ഷ്യധാന്യങ്ങള്‍ മധുരം ചേര്‍ത്ത്
ഓട്സ് പോലുള്ള ധാന്യങ്ങളില്‍ മധുരം ചേര്‍ത്ത് കഴിയ്ക്കുന്നത് ഇപ്പോള്‍ പലരുടേയും ശീലമാണ്. പലരും പ്രഭാത ഭക്ഷണത്തിനു പോലും ഓട്സ് പാല് മിക്സ് ചെയ്ത് മധുരം ചേര്‍ത്ത് കഴിയ്ക്കും. എന്നാല്‍ ഓട്സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതിനോടൊപ്പം മധുരം ചേരുമ്പോള്‍ അത് വിഷത്തിനു തുല്യമാണ് എന്നതാണ് കാര്യം.

വൈറ്റ് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് ആരോഗ്യം നല്കുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അനാരോഗ്യം മാത്രം തരുന്ന വൈറ്റ് ചോക്ലേറ്റ് ആണ് മറ്റൊരു വില്ലന്‍. ഇത് അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ കൊണ്ടു ചെന്നെത്തിക്കും എന്നതാണ് കാര്യം.

ഫ്രഞ്ച് ഫ്രൈസ്
ഫ്രഞ്ച് ഫ്രൈസ് ഇന്നത്തെ കാലത്ത് യുവതലമുറയ്ക്ക് ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാല്‍ ഇതിന്റെ അപകടകരമായ വശങ്ങള് പലരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ഹൈ ഗ്ലിസമിക് ഇന്‍ഡെക്സ് ശരീരത്തിലെ ഇന്‍സുലിന്‍ ലെവല്‍ ഉയര്‍ത്തുന്നു.

വിവിധ ഫ്ളേവറിലുള്ള തൈര്
ഇന്നത്തെ കാലത്ത് വിപണിയില്‍ സ്ഥിരമായി ലഭിയ്ക്കുന്നതാണ് വിവിധ ഫ്ളേവറുകളിലുള്ള തൈര്. എന്നാല്‍ ഇത്തരത്തിലുള്ള തൈര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം മോശമാണെന്ന കാര്യം നിര്‍ണയിക്കാന്‍ പറ്റില്ല. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം നടത്തുന്നു.

ജ്യൂസ്
ജ്യൂസ് എന്ന ലേബലില്‍ വിപണിയില്‍ ലഭിയ്ക്കുന്ന വിവിധ ഫ്ളേവറുകളിലുള്ള പഴച്ചാറുകളും അനാരോഗ്യം മാത്രം നല്‍കുന്നതാണ്. അനാരോഗ്യത്തിനായി മാത്രമാണ് ഇവ എന്നതാണ് കാര്യം.

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍
കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളില്‍ പലതും നമ്മള് കൊഴുപ്പു രഹിതം എന്നു കരുതി വാങ്ങിച്ച് കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പല ചേരുവകളും ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമെന്നത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.



Click it and Unblock the Notifications
